ഹൈടെക് കഞ്ചാവ് കടത്ത്; ഒന്നേകാൽ കിലോ കഞ്ചാവുമായി 'ലൂക്ക ബ്രോസ്' പിടിയിൽ

കോട്ടയം സ്വദേശികളായ അക്ഷയ് സോണി , ആഷിക് സോണി, യൂസഫ് എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്.

News18 Malayalam | news18-malayalam
Updated: December 5, 2019, 9:07 PM IST
ഹൈടെക് കഞ്ചാവ് കടത്ത്; ഒന്നേകാൽ കിലോ കഞ്ചാവുമായി 'ലൂക്ക ബ്രോസ്' പിടിയിൽ
News18
  • Share this:
പെട്ടന്ന് പണക്കാരാകാനുള്ള ഭാഗ്യപരീക്ഷണത്തിനിറങ്ങി കൊച്ചിയിൽ കഞ്ചാവ് വിൽപന നടത്തിയ സഹോദരങ്ങൾ ഉൾപ്പെടെ മൂന്നു പേർ പിടിയിൽ. കോട്ടയം സ്വദേശികളായ അക്ഷയ് സോണി , ആഷിക് സോണി, യൂസഫ് എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഇതിൽ അക്ഷയ് സോണിയും  ആഷിക് സോണിയും  സഹോദരങ്ങളാണ്.  ഇടപാടുകാർക്കിടയിൽ ഇവർ ലൂക്കാ ബ്രോസ് എന്നാണ് ഇവർ അറിയപ്പെട്ടിരുന്നത്.

സുഹൃത്തിന്റെ വാക്ക് കേട്ടാണ് ഇരുവരും കഞ്ചാവു ബിസിനസിന് കൊച്ചിയിലെത്തിയത്. കമ്പം, തേനി ഭാഗങ്ങളിൽ വളരെ തുച്ഛമായ വിലക്ക് കിട്ടുന്ന കഞ്ചാവ് കൊച്ചിയിലെത്തിച്ച് വിൽപന നടത്തിയാൽ അൻപതിരട്ടിയോളം ലാഭം കിട്ടും. ഇടപാടുകാരെ ലഭിക്കാനും പ്രയാസമില്ല. സാധനം എത്തിച്ചു തന്നാൽ വിറ്റു പണമാക്കാൻ ഏറെയെളുപ്പം.  ഇതാണ് കൊച്ചിയെ കുറിച്ച് സുഹൃത്ത് നൽകിയ വിവരം.

Also Read സദാചാര ഗുണ്ടായിസം: തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി അറസ്റ്റിൽ

ഒന്നേകാൽ കിലോ കഞ്ചാവ് ഇവരിൽ നിന്നും എക്സൈസ് സംഘം പിടിച്ചെടുത്തു. നിരവധി തവണ ഇവർ കമ്പത്ത് നിന്നും കഞ്ചാവ് കൊച്ചിയിലെത്തിച്ച് വിൽപന നടത്തിയതിനും  തെളിവ് ലഭിച്ചിട്ടുണ്ട്.

ആവശ്യക്കാരനെന്ന വ്യാജേന എത്തിയാണ് എക്സൈസ് സംഘം പ്രതികളെ വലയിലാക്കിയത്. എക്സൈസ് ഇൻസ്പെക്ടർ പി.ശ്രീരാജിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ ജോർജ് ജോസഫ് , സിജി പോൾ, റൂബൻ, എം.എം.അരുൺ, രതീഷ്, വിപിൻദാസ്, സിദ്ധാർത്ഥകുമാർ , പി.ൽ.ജോർജ്. മനോജ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
First published: December 5, 2019, 8:53 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading