• HOME
 • »
 • NEWS
 • »
 • crime
 • »
 • Love Triangle | ത്രികോണ പ്രണയം: വിദ്യാർത്ഥി സഹപാഠിയെ കുത്തിപ്പരിക്കേൽപിച്ചു; യുവാവ് ഗുരുതരാവസ്ഥയിൽ

Love Triangle | ത്രികോണ പ്രണയം: വിദ്യാർത്ഥി സഹപാഠിയെ കുത്തിപ്പരിക്കേൽപിച്ചു; യുവാവ് ഗുരുതരാവസ്ഥയിൽ

ഇരയുടെ സുഹൃത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയ്‌ക്കെതിരെ വധശ്രമത്തിന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

 • Last Updated :
 • Share this:
  ലഖ്നൌ: ത്രികോണ പ്രണയത്തിന്റെ (Love) പേരിൽ നിയമ വിദ്യാർത്ഥിയെ (law student) സഹപാഠി കുത്തി പരിക്കേൽപ്പിച്ചു (stabbed). ചന്ദ്രഭൂഷൺ ഭരദ്വാജ് എന്ന 26 വയസ്സുകാരനാണ് കുത്തേറ്റത്. ഇര കെജിഎംയു ട്രോമ സെന്ററിൽ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. പ്രതിയെ അറസ്റ്റ് (arrest) ചെയ്തു. അമിതമായി രക്തം നഷ്ടപ്പെട്ടതിനാൽ ഇയാളുടെ നില അതീവ ഗുരുതരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. 'ശസ്ത്രക്രിയയ്ക്ക് ശേഷം യുവാവ് അബോധാവസ്ഥയിലാണ്. അദ്ദേഹത്തെ നിരീക്ഷിച്ചു വരികയാണെന്നും' ചന്ദ്രഭൂഷന്റെ ഡോക്ടർ വ്യക്തമാക്കി.

  തിങ്കളാഴ്ച ഉച്ചയ്ക്ക് ഭരദ്വാജ് തന്റെ സഹപാഠിയായ അനിമേഷ് കുമാറിനൊപ്പം എൻവയോൺമെന്റൽ സയൻസ് ക്ലാസിൽ പങ്കെടുക്കുകയായിരുന്നു. ക്ലാസ് അവസാനിക്കാറായപ്പോൾ ചന്ദൗലി സ്വദേശിയായ പ്രതി സുധാൻഷു ശേഖർ (27) പിന്നിൽ നിന്ന് വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

  സുധാൻഷു തന്റെ ബാഗിൽ വെട്ടുകത്തി ഒളിപ്പിച്ചിരുന്നതായി ഇരയുടെ സുഹൃത്ത് അനിമേഷ് വെളിപ്പെടുത്തി. പ്രതി അനിമേഷിനേയും പരിക്കേൽപ്പിച്ചിട്ടുണ്ട്. "ഇരയ്ക്ക് സ്വയം പ്രതിരോധിക്കാനുള്ള അവസരം അക്രമി നൽകിയില്ല. അക്രമം തടുക്കാൻ ശ്രമിക്കുന്നതിനിടെ ഇരയ്ക്ക് കൈകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഇരയുടെ കഴുത്തിലും തലയിലും കൈകളിലും മുറിവേറ്റിട്ടുണ്ട്" എസിപി എനുപ് കുമാർ സിംഗ് വ്യക്തമാക്കി.

  "പ്രതിയെ തടഞ്ഞാൽ അയാൾ ഞങ്ങളെയും ആക്രമിക്കുമെന്ന് ഭയപ്പെട്ടിരുന്നു. അയാൾ വളരെ രോക്ഷാകുലനായിരുന്നു. ഇരയുടെ അടുത്തേയ്ക്ക് പോകാൻ പോലും ഞങ്ങൾക്ക് ധൈര്യമുണ്ടായിരുന്നില്ല. ഞാനും മറ്റ് വിദ്യാർത്ഥികളും ഒരു വിധം ധൈര്യം സംഭരിച്ച് ഇരയെ പ്രതിയുടെ കയ്യിൽ നിന്ന് മോചിപ്പിക്കുകയായിരുന്നു. തുടർന്ന് ഭരദ്വാജിനെ സഹാറ ആശുപത്രിയിൽ എത്തിച്ചു. അവിടെയുള്ള ഡോക്ടർമാർ അവനെ കെജിഎംയുവി ആശുപത്രിയിലേയ്ക്ക് റഫർ ചെയ്യുകയായിരുന്നു" ഇരയുടെ സുഹൃത്ത് അനിമേഷ് പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കി.

  ഇരയുടെ സുഹൃത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയ്‌ക്കെതിരെ വധശ്രമത്തിന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഈസ്റ്റ് സോൺ അഡീഷണൽ ഡിസിപി സയ്യിദ് അബ്ബാസ് അലി പറഞ്ഞു. പ്രതിയെ കസ്റ്റഡിയിൽ എടുത്തു.

  സംഭവത്തെക്കുറിച്ച് അമിറ്റി യൂണിവേഴ്‌സിറ്റി വക്താവ് ഒരു പ്രസ്താവന ഇറക്കി. 'രണ്ട് വിദ്യാർത്ഥികൾ തമ്മിലുള്ള വഴക്കാണ് ക്യാംപസിലെ അക്രമത്തിലേയ്ക്ക് നയിച്ചത്. വഴക്കിന്റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സർവ്വകലാശാല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ട് വിദ്യാർത്ഥികളെയും അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. കാമ്പസിനുള്ളിലെ ഒരു അക്രമവും വെച്ചുപൊറുപ്പിക്കില്ല. സർവ്വകലാശാല ചട്ടങ്ങൾ അനുസരിച്ച് സംഭവത്തിൽ നടപടിയെടുക്കും' പ്രസ്താവനയിൽ പറയുന്നു. വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ വിവരം അറിയിച്ചിട്ടുണ്ട്. അന്വേഷണത്തിൽ പോലീസുമായി സഹകരിക്കുമെന്നും സർവ്വകലാശാല പറഞ്ഞു.

  അതേസമയം, രാജ്യത്തിനു തന്നെ അഭിമാനമായ ഐഐടികളിലെ വിദ്യാർഥികൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാകുന്നതായി സമീപകാലത്തുണ്ടായ ചില സംഭവങ്ങൾ സൂചിപ്പിക്കുന്നതായി വാർത്ത പുറത്തു വന്നിരുന്നു. ബലാൽസംഗ ഭീഷണികൾ മുതൽ ഗോരഖ്‌നാഥ് ആക്രമണം വരെ ഇതിൽ ഉൾപ്പെടുന്നു. ഗോരഖ്‌നാഥ് അമ്പലത്തിനു സമീപം രണ്ട് പൊലീസുകാരെ ഒരാൾ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിച്ച് വലിച്ചിഴച്ചുകൊണ്ടുപോയ വാർത്ത പുറത്തു വന്നത് ഈയിടക്കാണ്. ഇതിലും പ്രതി മുൻ ഐഐടി വിദ്യാർഥി ആയിരുന്നു.
  Published by:Amal Surendran
  First published: