HOME » NEWS » Crime » LURED ON PRETEXT OF MARRIAGE GIRL RAPED BY BOYFRIEND AND FRIENDS

വിവാഹം കഴിക്കാമെന്ന് ഉറപ്പു നല്‍കി വിളിച്ചു വരുത്തി പെണ്‍കുട്ടിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കി

കുടുംബം നല്‍കിയ പരാതി അനുസരിച്ച്, കേസിലെ മുഖ്യപ്രതിയായ സന്ദീപ് എന്നയാളുമായി പെൺകുട്ടി പ്രണയബന്ധത്തിലായിരുന്നു. വിവാഹം കഴിക്കാമെന്ന് ഇയാൾ ഉറപ്പും നൽകിയിരുന്നു

News18 Malayalam | news18-malayalam
Updated: April 4, 2021, 1:12 PM IST
വിവാഹം കഴിക്കാമെന്ന് ഉറപ്പു നല്‍കി വിളിച്ചു വരുത്തി പെണ്‍കുട്ടിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കി
Rape
  • Share this:
ജലന്ധർ: വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പെണ്‍കുട്ടിയെ വിളിച്ചു വരുത്തി പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. കാമുകനും സുഹൃത്തുക്കളും ഉൾപ്പെടെ എട്ടു പേർ ചേർന്നാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. പഞ്ചാബിലെ ജലന്ധറിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ദളിത് വിഭാഗത്തിൽ പെട്ട പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവർക്കായി തിരച്ചിലും ഊർജിതമാക്കിയിട്ടുണ്ട്. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുടുംബത്തിൽ നിന്നുള്ള പെൺകുട്ടിയാണ് അതിക്രമത്തിന് ഇരയായതെന്നാണ് പൊലീസ് പറയുന്നത്. കുടുംബം നല്‍കിയ പരാതി അനുസരിച്ച്, കേസിലെ മുഖ്യപ്രതിയായ സന്ദീപ് എന്നയാളുമായി പെൺകുട്ടി പ്രണയബന്ധത്തിലായിരുന്നു. വിവാഹം കഴിക്കാമെന്ന് ഇയാൾ ഉറപ്പും നൽകിയിരുന്നു.

Also Read-ഓൺലൈന്‍ പാർലമെന്‍റ് മീറ്റിനിടെ നഗ്നയായി കയറി വന്ന് ഭാര്യ; ഖേദം പ്രകടിപ്പിച്ച് രാഷ്ട്രീയ നേതാവ്

ഇക്കഴിഞ്ഞ മാർച്ച് പതിനഞ്ചിന് പെണ്‍കുട്ടിയെ വിളിച്ച സന്ദീപ് കാണണം എന്നാവശ്യപ്പെട്ടു. കൂടിക്കാഴ്ചയ്ക്കായുള്ള സ്ഥലവും ഇയാൾ തന്നെ പറഞ്ഞു കൊടുത്തിരുന്നു. ഹരിയാന സിർസയിലെ മണ്ഡി ദബ്വാലി ബസ് സ്റ്റാൻഡിൽ എത്താനായിരുന്നു ആവശ്യപ്പെട്ടത്. അവിടെ നിന്നും ജലന്ധറിലേക്ക് പോയി വിവാഹിതരാകാമെന്നാണ് പ്രതി അറിയിച്ചത്.

ഇയാളുടെ വാക്കു വിശ്വസിച്ച് തൊട്ടടുത്ത ദിവസം രാവിലെ തന്നെ വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടിയെ സന്ദീപ് തന്നെ വന്ന് കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു. ജലന്ധറിലേക്കാണ്  പെൺകുട്ടിയെയും കൂട്ടി എത്തിയത്. ഇവിടെ വച്ച് സുഹൃത്തുക്കള്‍ക്കൊപ്പം ചേർന്ന് പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. സംഭവത്തിൽ രഞ്ജീത്, ലംബു, ബില്ല, രാഹുൽ, സന്തോഷ് എന്നീ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

Also Read-ഓൺലൈൻ ക്ലാസിൽ വിദ്യാർഥിനികളുടെ മോർഫ് ചെയ്ത ചിത്രങ്ങൾ; ക്ലാസുകൾ നിർത്തണമെന്ന് ആവശ്യം

ഊഴം അനുസരിച്ച് ഇവർ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് രണ്ട് ദിവസങ്ങൾക്ക് ശേഷം ഇരയെ വീടിനടുത്ത് തന്നെ കൊണ്ടുവന്ന് ഇറക്കി വിടുകയും ചെയ്തു. കുടുംബത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബാക്കി അഞ്ച് പ്രതികൾക്കായി അവരുടെ വീടുകളിൽ പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. അന്വേഷണം നടക്കുന്നുണ്ടെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.



അതേസമയം പ്രതിയും പെൺകുട്ടിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കുട്ടിയുടെ കുടുംബത്തിന് നേരത്തെ അറിവുണ്ടായിരുന്നോ എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ലെന്ന കാര്യവും പൊലീസ് അറിയിച്ചിട്ടുണ്ട്.
Published by: Asha Sulfiker
First published: April 4, 2021, 1:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories