• HOME
 • »
 • NEWS
 • »
 • crime
 • »
 • പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ചോക്ലേറ്റ് നൽകി പോൺ ദൃശ്യങ്ങൾ കാണിച്ചു; 68 കാരൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ചോക്ലേറ്റ് നൽകി പോൺ ദൃശ്യങ്ങൾ കാണിച്ചു; 68 കാരൻ അറസ്റ്റിൽ

പന്ത്രണ്ടു വയസ്സുള്ള പെൺകുട്ടി അമ്മയോട് കാര്യം പറഞ്ഞതോടെയാണ് വിഷയം പുറംലോകം അറിയുന്നത്.

(Representative Image)

(Representative Image)

 • Last Updated :
 • Share this:
  പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ചോക്ലേറ്റുകൾ നൽകി പോൺ ചിത്രങ്ങൾ കാണാൻ നിർബന്ധിച്ചെന്ന കേസിൽ 68 കാരൻ അറസ്റ്റിൽ. ചെന്നൈയിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

  പന്ത്രണ്ടു വയസ്സുള്ള പെൺകുട്ടി അമ്മയോട് കാര്യം പറഞ്ഞതോടെയാണ് വിഷയം പുറംലോകം അറിയുന്നത്. ചോക്ലേറ്റ് നൽകിയതിനു ശേഷം കുട്ടികളെ പോൺ ചിത്രങ്ങൾ കാണിക്കുന്നതായാണ് പരാതി. പെൺകുട്ടി വിവരം പറഞ്ഞതോടെ അമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു.

  ഇയാളുടെ വീട്ടിൽ ജോലി ചെയ്യുന്ന സ്ത്രീയാണ് പരാതി നൽകിയിരിക്കുന്നത്. എല്ലൂർ സ്വദേശിയായ പുഷ്പരാജ് എന്നയാൾക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. മകൾക്ക് ഇയാൾ ചോക്ലേറ്റ് നൽകുകയും മൊബൈൽ ഫോൺ കളിക്കാനും നൽകിയതായി സ്ത്രീയുടെ പരാതിയിൽ പറയുന്നു.

  You may also like:യോനിയിൽ കൈത്തോക്ക് ഒളിപ്പിച്ചു കടത്തിയ യുവതി പോലീസ് പിടിയിൽ

  ഇയാളുടെ ഫോണിലുണ്ടായിരുന്ന പോൺ വീഡിയോസ് കാണാൻ പന്ത്രണ്ട് വയസ്സുള്ള മകളെ നിർബന്ധിച്ചെന്നാണ് അമ്മയുടെ പരാതി. മകളെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.

  സംഭവത്തെ കുറിച്ച് മകൾ പറഞ്ഞതോടെ ഇയാളുടെ ഫോൺ സ്ത്രീ പരിശോധിച്ചിരുന്നു. ഫോണിൽ അശ്ലീല ദൃശ്യങ്ങൾ ഉള്ളതായും കണ്ടെത്തി. ഇതോടെയാണ് പൊലീസിൽ പരാതി നൽകിയത്. സ്ത്രീയുടെ പരാതിയിൽ പുഷ്പരാജിനെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്.

  You may also like:മകന്റെ സ്കൂൾ ഫീസ് ചോദിച്ചതിന് ഭർത്താവിന്റെ ക്രൂരമർദനം; ബോധരഹിതയായ 39കാരി ആശുപത്രിയിൽ

  ഐടി ആക്ടിന് പുറമേ, പോക്സോ നിയമപ്രകാരവും കേസ് ചുമത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലിൽ കൂടുതൽ കുട്ടികളോട് ഇയാൾ ഇതേ രീതിയിൽ പെരുമാറിയിട്ടുണ്ടെന്നും പൊലീസിന് വ്യക്തമായി. മൂന്നോളം കുട്ടികൾക്ക് ഇയാൾ മിഠായി നൽകുകയും ഫോണിലെ ദൃശ്യങ്ങൾ കാണിച്ചു എന്നുമാണ് കണ്ടെത്തൽ.

  ശനിയാഴ്ച്ചയാണ് പുഷ്പരാജിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ഇയാൾ.

  മറ്റൊരു സംഭവം

  മദ്രസയോടു ചേർന്ന മതപാഠശാലയില്‍ താമസിച്ചു പഠിക്കുകയായിരുന്ന 11 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസാ അദ്ധ്യാപകന്‍ അറസ്റ്റില്‍. ബംഗ്ലാദേശിലെ ഗാസിപ്പൂര്‍ തങ്കൈല്‍ ഭുവാപൂര്‍ ഉപാസിലയിലെ ബോയ്‌റ സ്വദേശിയായ അബ്ദുള്‍ മോമിന്‍ (30) ആണ് അറസ്റ്റിലായത്.

  സൗത്ത് ഹരിനാല്‍ പ്രദേശത്തെ അല്‍ മദ്രസത്തു ലി-തഹ് ഫാസില്‍ ഖുറാന്‍ മദ്രസയിലെ അദ്ധ്യാപകനാണ് അബ്ദുള്‍ മോമീന്‍. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ മോമിന്‍ വിദ്യർഥിയെ പീഡിപ്പിച്ചത്. ഹഫേസ് ഡിപ്പാര്‍ട്ട്‌മെന്റിലെ 11 കാരനായ ഒരു വിദ്യാര്‍ത്ഥിയെ ഉറക്കത്തിൽനിന്ന് വിളിച്ചുണർത്തി മുറിയിലേക്ക് കൊണ്ടുപോയാണ് പീഡനത്തിന് ഇരയാക്കിയത്. കൈയും കാലും എണ്ണ ഇട്ട് മസാജ് ചെയ്തു തരണമെന്ന് ആവശ്യപ്പെട്ടാണ് മോമിൻ വിദ്യാർഥിയെ മുറിയിലേക്ക് വിളിപ്പിച്ചത്.

  വിദ്യാർഥി മുറിയിൽ കയറിയ ഉടൻ വാതിൽ അകത്തുനിന്ന് പൂട്ടി. തുടർന്ന് വിദ്യാർഥിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. സംഭവത്തിനുശേഷം അവശനായ വിദ്യാർഥി ഇക്കാര്യം പിതാവിനെ വിളിച്ചു അറിയിക്കുകയായിരുന്നു. തുടര്‍ന്നു പിതാവ് ശനിയാഴ്ച സര്‍ദാര്‍ പോലീസ് സ്റ്റേഷനില്‍ മോമിനെതിരെ പരാതി നൽകി. തുടർന്ന് വിദ്യാർഥിയെ കൌൺസിലിങ്ങിന് വിധേയനാക്കുകയും മൊഴിയെടുക്കുകയും ചെയ്തു. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ മദ്രസ അധ്യാപകനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്നു നടത്തിയ അന്വേഷണത്തിൽ മതപാഠശാലയോട് ചേർന്ന താമസസ്ഥലത്തുനിന്ന് അധ്യാപകനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. തുടർന്ന് വിവിധ വകുപ്പുകൾ ചേർത്ത് കേസെടുക്കുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയുമായിരുന്നു.
  Published by:Naseeba TC
  First published: