• HOME
  • »
  • NEWS
  • »
  • crime
  • »
  • Thief Arrested| മോഷ്ടിക്കുന്ന പണം ചെലവിട്ട് ആഡംബര ജീവിതം; 23 മോഷണക്കേസുകളിലെ പ്രതി പെപ്പർ തങ്കച്ചൻ പൊലീസ് പിടിയിൽ

Thief Arrested| മോഷ്ടിക്കുന്ന പണം ചെലവിട്ട് ആഡംബര ജീവിതം; 23 മോഷണക്കേസുകളിലെ പ്രതി പെപ്പർ തങ്കച്ചൻ പൊലീസ് പിടിയിൽ

നിരവധി സ്ത്രീകളുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നു. സ്ത്രീകളെ പ്രാപിക്കാൻ വേണ്ടിയായിരുന്നു ഇയാൾ പ്രധാനമായും പണം സമ്പാദിച്ചിരുന്നത് എന്നും പോലീസ് കണ്ടെത്തി.  വിലയേറിയ വസ്ത്രങ്ങൾ അണിഞ്ഞ എക്സിക്യൂട്ടീവ് ലുക്കിൽ ആയിരുന്നു പെപ്പർ തങ്കച്ചൻ നടന്നിരുന്നത്.

പെപ്പർ തങ്കച്ചൻ

പെപ്പർ തങ്കച്ചൻ

  • Share this:
    കോട്ടയം: കടകളിൽ കയറി ലക്ഷക്കണക്കിന് രൂപ മോഷണം നടത്തി ആഡംബര ജീവിതം നയിച്ചിരുന്ന കണ്ണൂർ തളിപ്പറമ്പ് ആലക്കോട് പാത്തൻപാറ തെക്കേ മുറിയിൽ വീട്ടിൽ കുഞ്ഞച്ചൻ മകൻ തങ്കച്ചൻ മാത്യു എന്ന പെപ്പർ തങ്കച്ചൻ ചങ്ങനാശ്ശേരി പൊലീസിന്റെ പിടിയിലായി. ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനു കീഴിൽ നടന്ന രണ്ടു മോഷണക്കേസുകളിൽ ആണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ചങ്ങനാശ്ശേരിയിലെ രണ്ട് വെള്ളി കടകൾ തുറന്ന് രണ്ട് കിലോ വെള്ളി മോഷ്ടിച്ച കേസിൽ പ്രതിയാണ് പെപ്പർ തങ്കച്ചൻ. സമാനമായ നിലയിൽ ഈ മാസം നാലിന് ചങ്ങനാശ്ശേരി പെരുന്ന ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന നിയോ മെഡിക്കൽ സ്റ്റോർ തുറന്ന് 15,500 രൂപ മോഷണം നടത്തിയതും പെപ്പർ തങ്കച്ചൻ ആണ്.

    കണ്ണൂർ സ്വദേശിയായ പെപ്പർ തങ്കച്ചൻ മലപ്പുറം തിരൂരിൽ ഒളിവിൽ കഴിയുകയായിരുന്നു. റെയിൽവേ പോലീസിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചങ്ങനാശ്ശേരി പോലീസ് തിരൂരിൽ എത്തി തങ്കച്ചനെ പിടികൂടിയത്. തുടർന്ന് ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തി ചോദ്യം ചെയ്തശേഷം ഇയാളെ കോടതിയിൽ ഹാജരാക്കി. കോടതി ഇയാറെ റിമാൻഡ് ചെയ്തിട്ടുണ്ട്.

    സംസ്ഥാനത്തൊട്ടാകെ നിരവധി കേസുകളിൽ പ്രതിയാണ് പെപ്പർ തങ്കച്ചൻ. നിലവിൽ ഇരുപത്തിമൂന്നോളം കേസുകൾ പെപ്പർ തങ്കച്ചൻ എതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൂവാറ്റുപുഴയിൽ അടുത്തിടെ വാച്ച് കട പൂർണ്ണമായും കവർന്നത് പേപ്പർ തങ്കച്ചൻ ആയിരുന്നു. കോട്ടയം അയർക്കുന്നം പോലീസ് സ്റ്റേഷൻ പരിധിയിലും, പത്തനംതിട്ട തിരുവല്ല പോലീസ് സ്റ്റേഷൻ പരിധിയിലും പേപ്പർ തങ്കച്ചൻ അടുത്തകാലത്ത് മോഷണം നടത്തിയിട്ടുണ്ട്.

    Also Read- Arrest| മകളുടെ വിവാഹത്തിന് സഹായംതേടി വീടുകളിൽ പിരിവിനെത്തും; കുട്ടികളുടെ ആഭരണങ്ങൾ മോഷ്ടിച്ച് മുങ്ങും; 50കാരൻ പിടിയിൽ

    ഡിസംബർ, ജനുവരി മാസങ്ങളിലാണ് ഈ മോഷണങ്ങളിൽ ഏറെയും നടന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ മാനന്തവാടി പോലീസ് സ്റ്റേഷൻ പെപ്പർ തങ്കച്ചൻ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ജാമ്യത്തിലിറങ്ങിയ തങ്കച്ചൻ വീണ്ടും മോഷണവുമായി സജീവമായി രംഗത്തിറങ്ങിയിരുന്നു.

    ആഡംബര ജീവിതത്തിനു വേണ്ടിയാണ് പെപ്പർ തങ്കച്ചൻ മോഷണം നടത്തിയതെന്ന് ചങ്ങനാശ്ശേരി പോലീസ് പറയുന്നു. നിരവധി സ്ത്രീകളുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നു. സ്ത്രീകളെ പ്രാപിക്കാൻ വേണ്ടിയായിരുന്നു ഇയാൾ പ്രധാനമായും പണം സമ്പാദിച്ചിരുന്നത് എന്നും പോലീസ് കണ്ടെത്തി.  വിലയേറിയ വസ്ത്രങ്ങൾ അണിഞ്ഞ എക്സിക്യൂട്ടീവ് ലുക്കിൽ ആയിരുന്നു പെപ്പർ തങ്കച്ചൻ നടന്നിരുന്നത്.

    Also Read- Fraud | പഴയ ഫോൺ നമ്പർ ഉപയോഗിച്ച് തട്ടിപ്പ്; വീട്ടമ്മയുടെ അക്കൗണ്ടിൽനിന്ന് എട്ട് ലക്ഷം നഷ്ടമായി; യുവാവ് അറസ്റ്റിൽ

    വൻകിട ബാറുകളിൽ എക്സിക്യൂട്ടീവ് ലോഞ്ചിൽ ഇരുന്നാണ് മദ്യം കഴിച്ചിരുന്നത്. ഇത്തരം ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഇയാൾ മോഷണം നടത്തിയിരുന്നതെന്ന് പൊലീസ് പറയുന്നു. പിടിക്കുമ്പോൾ ഇയാളുടെ കൈവശം 47,923 രൂപയുണ്ടായിരുന്നു.

    മോഷണ മുതൽ കണ്ണൂരിൽ എത്തിച്ചാണ് ഇയാൾ വിറ്റിരുന്നത് എന്നും പോലീസ് കണ്ടെത്തി. ഇതിനായി പ്രത്യേക സംഘങ്ങൾ തന്നെ തങ്കച്ചനെ സഹായിച്ചിരുന്നു. തലപ്പുഴ, കുന്നിക്കോട്, തൃത്താല, കുമ്പള ക്കാട്, പടിഞ്ഞാറേത്തറ,ചിറ്റിക്കൽ, ഇരിട്ടി, കോട്ടക്കൽ, ഹോസ്ദുർഗ്, കൈനടി, കണ്ണപുരം, ഇടവന,ശ്രീകണ്ഠപുരം, വെള്ളമുണ്ട, കൊണ്ടോട്ടി, കൽപ്പറ്റ എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ ഇയാൾക്കെതിരെ നിലവിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശില്പയുടെ നിർദ്ദേശപ്രകാരം  ചങ്ങനാശ്ശേരി ഡിവൈഎസ്പി ആർ ശ്രീകുമാറാണ് അന്വേഷണത്തിന് ചുക്കാൻ പിടിച്ചത്. ചങ്ങനാശ്ശേരി സ്റ്റേഷൻ ഹൗസ് ഓഫീസർ റിച്ചാർഡ് വർഗീസ്, എസ്ഐമാരായ ജയകൃഷ്ണൻ,ശ്രീകുമാർ, അനിൽകുമാർ തുടങ്ങിയവർ അന്വേഷണത്തിന് നേതൃത്വം നൽകി.
    Published by:Rajesh V
    First published: