നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ആഡംബര കപ്പലിലെ ലഹരിവേട്ട: ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ മൂന്ന് പ്രതികളെ ഒരു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു

  ആഡംബര കപ്പലിലെ ലഹരിവേട്ട: ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ മൂന്ന് പ്രതികളെ ഒരു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു

  ടിക്കറ്റോ ബോര്‍ഡിങ് പാസോ പോലും ആര്യന്റെ കൈവശമുണ്ടായിരുന്നില്ലെന്ന് ആര്യന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

  News18

  News18

  • Share this:
   ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കോടതി ഒരു ദിവസത്തേക്ക് എന്‍സിബി കസ്റ്റഡിയില്‍ വിട്ടു. ഇവരുടെ അറസ്റ്റ് നേരത്തെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ രേഖപ്പെടുത്തിയിരുന്നു. ആര്യന്‍, ആര്യന്റെ സുഹൃത്ത് അര്‍ബാസ് മര്‍ച്ചന്റ്, നടിയും മോഡലുമായ മുന്‍മുന്‍ ധമേച്ച എന്നിവരെ ഒക്ടോബര്‍ അഞ്ച് വരെയാണ് എന്‍സിബി കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. കേസില്‍ തിങ്കളാഴ്ച വീണ്ടും വാദം കേള്‍ക്കും.

   ഇവരില്‍ നിന്ന് 13 ഗ്രാം കൊക്കെയ്ന്‍, അഞ്ച് ഗ്രാം എംഡി, 21 ഗ്രാം ചരസും എംഡിഎംഎയും അന്വേഷണത്തില്‍ കണ്ടെടുത്തിട്ടുണ്ടെന്ന് എന്‍സിബി അറിയിച്ചു. ഈ ഓപ്പറേഷനില്‍ എട്ട് പേരെയാണ് പിടികൂടിയിരിക്കുന്നതെന്നും എന്‍സിബി അറിയിച്ചു.

   'കോടതി ഒരു ദിവസത്തേക്കാണ് മൂന്ന് പ്രതികളെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ഇവരെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. ബാക്കിയുള്ള അഞ്ച് പ്രതികളായ നൂപുര്‍ സതിജ, ഇഷ്മീത് സിംഗ് ഛദ്ദ, മോഹക് ജയ്സ്വാള്‍, ഗോമിത് ചോപ്ര, വിക്രാന്ത് ചോക്കര്‍ എന്നിവരെ വൈദ്യപരിശോധനയ്ക്ക് ശേഷം എസിഎംഎം കോടതിയില്‍ ഹാജരാക്കും.'- എന്‍സിബി പ്രസ്താവനയില്‍ വ്യക്തമാക്കി.

   അതിഥിയായി മാത്രമാണ് ആര്യനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചതെന്നും ടിക്കറ്റോ ബോര്‍ഡിങ് പാസോ പോലും കൈവശമുണ്ടായിരുന്നില്ലെന്നും ആര്യന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ആര്യന്റെ ബാഗില്‍ നിന്ന് അന്വേഷണ സംഘത്തിന് മയക്കുമരുന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

   ശനിയാഴ്ച രാത്രിയാണ് കോര്‍ഡേലിയ ക്രൂയിസ് എന്ന ആഡംബര കപ്പലില്‍ റെയ്ഡ് നടത്തി ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവരെ എന്‍സിബി സംഘം കസ്റ്റഡിയിലെടുത്തത്. കപ്പലില്‍ ലഹരി പാര്‍ട്ടി നടക്കുന്നതിനിടെ യാത്രക്കാരെന്ന വ്യാജേനയാണ് എന്‍സിബി ഉദ്യോഗസ്ഥര്‍ കപ്പലില്‍ കയറിയത്. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പ്രതികളെ കൈയോടെ പിടികൂടുകയായിരുന്നു.
   Published by:Sarath Mohanan
   First published:
   )}