നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പടക്കം പൊട്ടിക്കുന്നതിൽ തര്‍ക്കം: അച്ഛനും മകനും ചേര്‍ന്ന് അയല്‍വാസിയെ കുത്തിക്കൊന്നു

  പടക്കം പൊട്ടിക്കുന്നതിൽ തര്‍ക്കം: അച്ഛനും മകനും ചേര്‍ന്ന് അയല്‍വാസിയെ കുത്തിക്കൊന്നു

  വിനായക കാമത്തിനെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും  മരണത്തിന് കീഴടങ്ങുകയായിരുന്നു

  • Share this:
   മംഗളൂരു:പടക്കം പെട്ടിക്കുന്ന തര്‍ക്കത്തിനിടയില്‍ അച്ഛനും മകനും ചേര്‍ന്ന് അയല്‍വാസിയെ കുത്തിക്കെന്നു.
   ബുധനാഴ്ച രാത്രി കാര്‍ സ്ട്രീറ്റിലെ വെങ്കിടേശ അപ്പാര്‍ട്ട്മെന്റ്(Venkatesha Apartment) വളപ്പിലാണ് സംഭവം. വിനായക കാമത്ത് എന്നയാളാണ് മരിച്ചത്.

   സംഭവത്തെ കുറിച്ച് പോലീസ്(Police) പറയുന്നത് ഇങ്ങനെ പ്രതികളായ കൃഷ്ണാനന്ദ കിനിയും മകന്‍ അവിനാഷും വെങ്കടേശ്വ അപാര്‍ട്‌മെന്റിലെ കാര്‍ പാര്‍ക്കിങ്ങില്‍ പടക്കം പൊട്ടിച്ചതിന് വിനായക കാമത്തുമായി തര്‍ക്കിച്ചു. തര്‍ക്കം ഉടന്‍ തന്നെ കൈയാങ്കളിയിലെക്ക് മാറുകയും തുടര്‍ന്ന് അച്ഛനും മകനും കാമത്തിനെ കുത്തുകയുമായിരുന്നു.

   വിനായക കാമത്തിനെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും  മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ഇയാളുടെ കുടുംബം പരാതി നല്‍കിയിട്ടുണ്ട്.

   സംഭവത്തില്‍ ബന്ദര്‍ പോലീസ് കേസെടുത്തു സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരുകയാണ്.

   See Also - വിവാഹനിശ്ചയം കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; മലപ്പുറം സ്വദേശി കൊല്ലത്ത് പിടിയിൽ

   കൊല്ലത്ത് അരിവാൾ ചുറ്റിക നക്ഷത്രത്തിന് വ്യാജൻ; രസീത് അടിച്ച് പണം പിരിക്കാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ

   തൊഴിലാളി സംഘടനയുടെ വ്യാജ രസീത് ഉപയോഗിച്ച് പണം പിരിച്ച രണ്ട് പേര്‍ പോലീസ് പിടിയിലായി. തിരുവനന്തപുരം പളളിക്കല്‍ കെ. കെ കോണം വാര്‍ഡില്‍ കോണത്ത് വീട്ടില്‍ അബ്ദുല്‍ സത്താര്‍ മകന്‍ അല്‍ അമീന്‍ (40), തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് വില്ലേജില്‍ വലിയവിള വടക്കേകുന്നത്ത് വീട്ടില്‍ അപ്പുക്കുട്ടന്‍ മകന്‍ മണിയപ്പന്‍ (61) എന്നിവരാണ് പോലീസ് പിടിയിലായത്. ശക്തികുളങ്ങര കല്ലുപ്പുറത്തുളള ഐസ് പ്ലാന്‍റില്‍ ആള്‍ ഇന്‍ഡ്യ സെന്‍ട്രല്‍ ട്രേഡ് യൂണിയന്‍ എന്ന സംഘടനയുടെ പേരില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നമുളള വ്യാജ രസീതും നോട്ടീസും ഉപയോഗിച്ച് പണപ്പിരിവിന് എത്തുകയായിരുന്നു.

   ആയിരം രൂപ രസീത് എഴുതി നല്‍കി പണം ആവശ്യപ്പെട്ടു. സ്ഥലത്തുണ്ടായിരുന്ന പ്ലാന്‍റിലെ ജീവനക്കാരനോട് സി. പി. ഐ. എം തൊഴിലാളി സംഘടനയാണെന്ന് പറഞ്ഞാണ് ഇവര്‍ പണം ആവശ്യപ്പെട്ടത്. സംശയം തോന്നിയ മറ്റ് തൊഴിലാളികൾ പ്ലാന്‍റ് മാനേജരെ വിവരമറിയിച്ചു തിരികെ വന്ന് രസീത് പരിശോധിച്ചതിനെ തുടർന്ന് നടന്ന പരിശോധനയിലാണ് വ്യാജ സംഘടനയാണെന്ന് കണ്ടെത്തിയത്. ഇതേത്തുടർന്ന് പോലീസ് സ്റ്റേഷനില്‍ പരാതിപ്പെടുകയായിരുന്നു. പോലീസ് ഇവരെ ശക്തികുളങ്ങര നിന്നും പിടികൂടി. പരിശോധനയില്‍ മറ്റ് സ്ഥലങ്ങളില്‍ നിന്നും ഇവര്‍ പിരിവ് നടത്തിയതായി വ്യക്തമായി. ഇവർക്കൊപ്പം മറ്റാരെങ്കിലും പിരിവിനുണ്ടായിരുന്നോ എന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്.

   ശക്തികുളങ്ങര ഇന്‍സ്പെക്ടര്‍ ബിജു. യു, സബ്ബ് ഇന്‍സ്പെക്ടര്‍മാരായ അനീഷ്, ഷാജഹാന്‍, എ.എസ്സ്.ഐ മാരായ സുനില്‍കുമാര്‍, അനില്‍കുമാര്‍ എസ്.സി.പി.ഒ മാരായ ബിജു, ശ്രീലാല്‍ സി.പി.ഒ സൗമ്യ എന്നിവരടങ്ങിയ സംഘമാണ് തട്ടിപ്പുകാരെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

   Also Read- Attack on Media Person | ട്രെയിനില്‍ മാധ്യമപ്രവര്‍ത്തകയ്ക്കും ഭര്‍ത്താവിനും നേരെ അക്രമം; രണ്ടു യുവാക്കള്‍ അറസ്റ്റില്‍
   Published by:Jayashankar AV
   First published:
   )}