• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | ഭാര്യയെ കൊല്ലാന്‍ മരുമകൾക്ക് ക്വട്ടേഷൻ; അമ്മായിയച്ഛനും മരുമകളും പിടിയിൽ

Arrest | ഭാര്യയെ കൊല്ലാന്‍ മരുമകൾക്ക് ക്വട്ടേഷൻ; അമ്മായിയച്ഛനും മരുമകളും പിടിയിൽ

ഭാര്യയെ കൊല്ലാന്‍ നാലായിരം രൂപയാണ് വാല്‍മികി മരുമകള്‍ക്ക് നല്‍കിയത്. ഇതിനുപുറമേ എല്ലാമാസവും നിശ്ചിത തുക നല്‍കാമെന്നും വാഗ്ദാനം ചെയ്തു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    മറ്റൊരു വിവാഹം കഴിക്കുന്നതിനായി ഭാര്യയെ കൊലപ്പെടുത്താൻ അമ്മായിയച്ഛൻ മരുമകൾക്ക് ക്വട്ടേഷൻ നൽകി. മധ്യപ്രദേശിലെ രേവാ ജില്ലയിലാണ് സംഭവം. ഭര്‍തൃപിതാവിന്‍റെ  ക്വട്ടേഷൻ ഏറ്റെടുത്ത മരുമകൾ അമ്മായിയമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി. രേവ സ്വദേശിയായ സരോജ് (50) ആണ് കൊല്ലപ്പെട്ടത്.  പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. വാൽമീകി കോൾ(50), മരുമകൾ കാഞ്ചൻ കോൾ (25) എന്നിവരാണ് അറസ്റ്റിലായത്.

    വീണ്ടും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്ന താന്‍ ഭാര്യയെ ഒഴിവാക്കാന്‍ വേണ്ടിയാണ് മരുമകള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയതെന്ന് വാല്‍മികി പോലീസിന് മൊഴി നല്‍കി. കൊല്ലപ്പെട്ട സരോജും മരുമകളായ കാഞ്ചനും തമ്മില്‍ അത്ര അടുപ്പത്തിലായിരുന്നില്ല. ഇത് മുതലെടുത്താണ് സരോജിനെ കൊല്ലാനായി മരുമകള്‍ക്ക് തന്നെ ക്വട്ടേഷന്‍ നല്‍കിയത്.

    ഭാര്യയെ കൊല്ലാന്‍ നാലായിരം രൂപയാണ് വാല്‍മികി മരുമകള്‍ക്ക് നല്‍കിയത്. ഇതിനുപുറമേ എല്ലാമാസവും നിശ്ചിത തുക നല്‍കാമെന്നും വാഗ്ദാനം ചെയ്തു. കൃത്യം നടത്താനുള്ള അരിവാളും സംഘടിപ്പിച്ചു നല്‍കി.

    ഭര്‍തൃപിതാവിന്റെ ക്വട്ടേഷന്‍ ഏറ്റെടുത്ത യുവതി ജൂലായ് 12-നാണ് കൊലപാതകം നടത്തിയത്. സംഭവദിവസം വാല്‍മികി സാത്‌നയിലെ ബന്ധുവീട്ടിലേക്കും കാഞ്ചന്റെ ഭര്‍ത്താവ് മീററ്റിലേക്കും പോയിരുന്നു.

    ആദ്യം ഫ്രൈപാന്‍ കൊണ്ടാണ് യുവതി ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഫ്രൈപാന്‍ കൊണ്ട് അടിച്ചതോടെ സരോജ് ബോധരഹിതയായി നിലത്തുവീണു. തുടര്‍ന്ന് ഭര്‍തൃപിതാവ് നേരത്തെ നല്‍കിയ അരിവാള്‍ കൊണ്ട് മരുമകള്‍ സരോജിനെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു.
    Published by:Arun krishna
    First published: