HOME » NEWS » Crime » MADRASA TEACHER ARRESTED AFTER A 11 YEAR OLD BOY SEXUALLY ABUSED

പതിനൊന്നു വയസുകാരന് ലൈംഗിക പീഡനം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

കൈയും കാലും എണ്ണ ഇട്ട് മസാജ് ചെയ്തു തരണമെന്ന് ആവശ്യപ്പെട്ടാണ് മോമിൻ വിദ്യാർഥിയെ മുറിയിലേക്ക് വിളിപ്പിച്ചത്.

News18 Malayalam | news18-malayalam
Updated: March 7, 2021, 6:19 PM IST
പതിനൊന്നു വയസുകാരന് ലൈംഗിക പീഡനം; മദ്രസ അധ്യാപകൻ അറസ്റ്റിൽ
പ്രതീകാത്മക ചിത്രം
  • Share this:
മിർപുർ: മദ്രസയോടു ചേർന്ന മതപാഠശാലയില്‍ താമസിച്ചു പഠിക്കുകയായിരുന്ന 11 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസാ അദ്ധ്യാപകന്‍ അറസ്റ്റില്‍. ബംഗ്ലാദേശിലെ ഗാസിപ്പൂര്‍ തങ്കൈല്‍ ഭുവാപൂര്‍ ഉപാസിലയിലെ ബോയ്‌റ സ്വദേശിയായ അബ്ദുള്‍ മോമിന്‍ (30) ആണ് അറസ്റ്റിലായത്.

സൗത്ത് ഹരിനാല്‍ പ്രദേശത്തെ അല്‍ മദ്രസത്തു ലി-തഹ് ഫാസില്‍ ഖുറാന്‍ മദ്രസയിലെ അദ്ധ്യാപകനാണ് അബ്ദുള്‍ മോമീന്‍. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ മോമിന്‍ വിദ്യർഥിയെ പീഡിപ്പിച്ചത്. ഹഫേസ് ഡിപ്പാര്‍ട്ട്‌മെന്റിലെ 11 കാരനായ ഒരു വിദ്യാര്‍ത്ഥിയെ ഉറക്കത്തിൽനിന്ന് വിളിച്ചുണർത്തി മുറിയിലേക്ക് കൊണ്ടുപോയാണ് പീഡനത്തിന് ഇരയാക്കിയത്. കൈയും കാലും എണ്ണ ഇട്ട് മസാജ് ചെയ്തു തരണമെന്ന് ആവശ്യപ്പെട്ടാണ് മോമിൻ വിദ്യാർഥിയെ മുറിയിലേക്ക് വിളിപ്പിച്ചത്.

വിദ്യാർഥി മുറിയിൽ കയറിയ ഉടൻ വാതിൽ അകത്തുനിന്ന് പൂട്ടി. തുടർന്ന് വിദ്യാർഥിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. സംഭവത്തിനുശേഷം അവശനായ വിദ്യാർഥി ഇക്കാര്യം പിതാവിനെ വിളിച്ചു അറിയിക്കുകയായിരുന്നു. തുടര്‍ന്നു പിതാവ് ശനിയാഴ്ച സര്‍ദാര്‍ പോലീസ് സ്റ്റേഷനില്‍ മോമിനെതിരെ പരാതി നൽകി. തുടർന്ന് വിദ്യാർഥിയെ കൌൺസിലിങ്ങിന് വിധേയനാക്കുകയും മൊഴിയെടുക്കുകയും ചെയ്തു. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ മദ്രസ അധ്യാപകനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്നു നടത്തിയ അന്വേഷണത്തിൽ മതപാഠശാലയോട് ചേർന്ന താമസസ്ഥലത്തുനിന്ന് അധ്യാപകനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. തുടർന്ന് വിവിധ വകുപ്പുകൾ ചേർത്ത് കേസെടുക്കുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയുമായിരുന്നു.

Also Read- വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന് സീരിയൽ നടി; പൊലീസ് കേസെടുത്തു

അതേസമയം അബ്ദുള്‍ മോമീന്‍ നേരത്തെയും മദ്രസയിലെത്തിയ കുട്ടികളെ പീഡിപ്പിച്ചതായി വിവരമുണ്ട്. ഇതുസംബന്ധിച്ച് പരാതി നൽകാൻ മറ്റ് ചിലർ കൂടി രംഗത്തെത്തുമെന്നാണ് സൂചന. ഭയം മൂലം വീട്ടിൽ പറയാതിരുന്ന കുട്ടികൾ മോമിൻ അറസ്റ്റിലായതോടെ ഇക്കാര്യം വെളിപ്പെടുത്തി. കൂടുതൽ പരാതികൾ വരും ദിവസങ്ങളിൽ ലഭിക്കുമെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. അതിനിടെ കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി മോമീനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഇതിനുള്ള അപേക്ഷ ഉടൻ കോടതിയിൽ നൽകുമെന്നും പൊലീസ് പറയുന്നു.

ഇന്ന് ഞെട്ടിക്കുന്ന മറ്റൊരു സംഭവത്തിൽ കല്‍പകഞ്ചേരിയിൽ പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛൻ അറസ്റ്റിലായി. ആദ്യ ഭാര്യയുടെ മകളെയാണ് ഇയാൾ പീഡിപ്പിച്ചത്. ഇയാള്‍ക്കെതിരെ പോക്സോ ചുമത്തി. വാടക വീട്ടില്‍ കഴിയുകയാണ് പ്രതി. ഈ വീട്ടില്‍ വെച്ചാണ് കുട്ടിയെ പ്രതി പീഡിപ്പിച്ചെതെന്ന് പൊലീസ് പറഞ്ഞു. വയറിന് അസ്വസ്ഥതയുമായി അമ്മയുടെ കൂടെ പുത്തനത്താണിയില്‍ ഡോക്ടറുടെ അടുത്ത് പരിശോധനക്കെത്തിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. കല്‍പകഞ്ചേരി സിഐ എം.ബി റിയാസ് രാജയും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പരിശോധനയെ തുടർന്ന് ഡോക്ടര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടാനച്ഛൻ പീഡിപ്പിച്ചെന്ന വിവരം പുറത്തറിയുന്നത്.

Sex, Pocso, Sexual abuse, Odisha, Rape, Madrassa Teacher, Bangladesh
Published by: Anuraj GR
First published: March 7, 2021, 6:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories