• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | പതിമൂന്നുകാരനെ മൂന്നുമാസം പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

Arrest | പതിമൂന്നുകാരനെ മൂന്നുമാസം പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

അധ്യാപകന്‍ നേരത്തേ ജോലിചെയ്തിരുന്ന മദ്രസയില്‍ പഠിക്കുന്ന പതിമൂന്നുകാരനെ മൂന്നുമാസക്കാലം പീഡിപ്പിച്ചുവെന്നാണ് പരാതി

  • Share this:
    കാസര്‍കോട്: പതിമൂന്നുകാരനെ പീഡനത്തിനിരയാക്കിയ കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കര്‍ണാടക ബണ്ട്വാള്‍ സ്വദേശി സുബൈര്‍ ദാരിമി(43)യെയാണ് ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അധ്യാപകന്‍ നേരത്തേ ജോലിചെയ്തിരുന്ന മദ്രസയില്‍ പഠിക്കുന്ന പതിമൂന്നുകാരനെ മൂന്നുമാസക്കാലം പീഡിപ്പിച്ചുവെന്നാണ് പരാതി.

    ചൈല്‍ഡ് ലൈനില്‍ കുട്ടി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോക്സോ നിയമപ്രകാരം കേസെടുത്തിരിക്കുന്നതെന്ന് ആദൂര്‍ പോലീസ് പറഞ്ഞു.

    Also Read-Rape Case | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു; വ്യാജസിദ്ധന്‍ അറസ്റ്റില്‍

    Arrest | വയറുവേദനയ്ക്ക് ആശുപത്രിയിലെത്തിയ 17കാരിയെ പരിശോധിച്ചപ്പോള്‍ ആറുമാസം ഗര്‍ഭിണി; കാമുകന്‍ പിടിയില്‍

    കൊല്ലം: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ കാമുകന്‍ അറസ്റ്റില്‍. മാങ്കോട് സ്വദേശി പ്രണവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോവളത്ത് നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുമായി പ്രതി ഏറെക്കാലമായി പ്രണയബന്ധത്തിലായിരുന്നു.

    വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടി പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ആറു മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. ഇതോടെ മാതാപിതാക്കള്‍ പത്തനാപുരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി നിരവധി തവണ പ്രണവ് പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കി.

    Also Read-Rape Case| റിസോർട്ടിൽ കതകിന്റെ കുറ്റി ഇളക്കിവെച്ച് ബലാത്സംഗം; പ്രതികൾ കുറ്റക്കാരെന്ന് കോടതി; നിർണായകമായത് കൈയിലെ ചെയിൻ

    സംഭവം പുറത്തായതിന് പിന്നാലെ പ്രണവ് ഒളിവില്‍ പോയി. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ കോവളത്തെ റിസോര്‍ട്ടില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. പെണ്‍കുട്ടിയെ വിവിധസ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചതായി പ്രതി കുറ്റം സമ്മതിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
    Published by:Jayesh Krishnan
    First published: