• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പ്രായപൂർത്തിയാകാത്ത നാല് പെൺകുട്ടികളെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ പിടിയിൽ


Updated: August 2, 2018, 3:53 PM IST
പ്രായപൂർത്തിയാകാത്ത നാല് പെൺകുട്ടികളെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ പിടിയിൽ

Updated: August 2, 2018, 3:53 PM IST
കണ്ണൂർ: പ്രായപൂർത്തിയാകാത്ത നാല് പെൺകുട്ടികളെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ പിടിയിൽ.

കുറ്റ്യാട്ടൂർ ചെക്കിക്കുളം മാണിയൂർ പള്ളിമുക്കിലെ കെ എറമുള്ളാന്റെ മകൻ പുതിയപറമ്പത്ത് ഹർശാദി(34)നെയാണ് തളിപ്പറമ്പ് എസ്.ഐ കെ.ദിനേശൻ കസ്റ്റഡിയിൽഎടുത്തത്.

കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇരിക്കൂറിൽ നിന്ന് രണ്ട് മാസം മുമ്പ് തളിപ്പറമ്പിനടുത്തുള്ള ഒരു പഞ്ചായത്തിലെ മദ്രസയിൽ അധ്യാപകനായി എത്തിയ ഇയാൾ ക്ലാസിൽവച്ച് 13 വയസുള്ള പെൺകുട്ടികളെ പല തവണ തന്റെ ഇംഗിതത്തിന് ഇരയാക്കുകയായിരുന്നു.

കുട്ടികൾ വീട്ട്കാരോട് വിവരം പറയുകയും തുടർന്ന് ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയുമായിരുന്നു. ഇയാൾക്കെതിരെ പോക്‌സോ ആക്ട് അനുസരിച്ചാണ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
First published: August 2, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍