• HOME
  • »
  • NEWS
  • »
  • crime
  • »
  • Pocso Case | മതപഠനത്തിനെത്തിയ അഞ്ചുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസാ അധ്യാപകൻ അറസ്റ്റിൽ

Pocso Case | മതപഠനത്തിനെത്തിയ അഞ്ചുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസാ അധ്യാപകൻ അറസ്റ്റിൽ

മതപഠനത്തിനായി മദ്രസയിലെത്തിയ സമയത്ത് ലൈംഗിക അതിക്രമം കാണിച്ചുവെന്നാണ് പരാതി.

കെ എം ഇബ്രാഹിം മുസ്ല്യാർ

കെ എം ഇബ്രാഹിം മുസ്ല്യാർ

  • Share this:
കോഴിക്കോട്: മതപഠനത്തിനെത്തിയ അഞ്ചുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച (Sexual Abuse) സംഭവത്തിൽ മദ്രസാ അധ്യാപകൻ അറസ്റ്റിൽ. കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയിലാണ് സംഭവം. വേഞ്ചേരി കുന്നത്ത് കെ എം ഇബ്രാഹിം മുസ്ല്യാരെയാണ് കോടഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ (Pocso Case) നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. മതപഠനത്തിനായി മദ്രസയിലെത്തിയ സമയത്ത് ലൈംഗിക അതിക്രമം കാണിച്ചുവെന്നാണ് പരാതി. കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; 54കാരൻ അറസ്റ്റിൽ

തൃശൂർ: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച 54കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂര്‍ തേക്കേനട വാകയില്‍ മഠം പദ്മനാഭനെ (54)യാണ് ചാവക്കാട് പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.എസ്. സെല്‍വരാജിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. ഫേസ്ബുക്ക് വഴി ഏഴുമാസം മുമ്പ് പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നല്‍കിയാണ് പദ്മനാഭൻ പീഡിപ്പിച്ചത്. വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകി, ഇയാൾ യുവതിയെ വിവിധ ലോഡ്ജുകളിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

നേരത്തെ വിവാഹിതനാണെന്ന വിവരം മറച്ചുവെച്ചാണ് പദ്മനാഭന്‍ യുവതിയെ പല തവണ പീഡിപ്പിച്ചത്. പീഡനത്തിന് പുറമെ യുവതിയില്‍ നിന്നും വന്‍ തുകയും പ്രതി തട്ടിയെടുത്തു. യുവതിയുടെ പക്കല്‍നിന്ന് പലതവണകളായി പലതവണകളായി സ്വര്‍ണം വാങ്ങി പണയം വെച്ചു. ബാങ്ക് അക്കൗണ്ടില്‍നിന്ന് എട്ടേകാല്‍ ലക്ഷത്തോളം രൂപ കൈപ്പറ്റിയത് തിരിച്ചുനൽകിയിട്ടില്ലെന്നും യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

Also Read- പീഡനത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവിന്റെ സുഹൃത്ത് അറസ്റ്റില്‍

വിവാഹവാഗ്ദാനത്തിൽ നിന്ന് പദ്മനാഭൻ പിൻമാറിയതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്. പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ചാവക്കാടു നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.ഐ.മാരായ എസ്. സിനോജ്, എ.എം. യാസിര്‍, സി.പി.ഒ. എം. ഗീത, സി.പി.ഒ.മാരായ ജെ.വി. പ്രദീപ്, ജയകൃഷ്ണന്‍, ബിനില്‍ ബാബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Whatsapp | വീട്ടമ്മയുടെ വാട്‌സാപ്പ് അക്കൗണ്ട് ഹാക്ക് ചെയ്തു; വിവരം പുറത്തറിഞ്ഞത് പണം ആവശ്യപ്പെട്ടുള്ള മെസേജ് പോയതോടെ

കൊല്ലം: വീട്ടമ്മയുടെ വാട്‌സാപ്പ് അക്കൗണ്ട് ഹാക്ക് ചെയ്തു. കൊല്ലം കൊട്ടാരക്കര വെട്ടിക്കവല സ്വദേശിനിയുടെ വാട്സാപ്പ് അക്കൗണ്ടാണ് ബംഗാൾ സ്വദേശി ഹാക്ക് ചെയ്തത്. വീട്ടമ്മയുടെ വാട്സാപ്പ് നമ്പരിൽനിന്ന് പണം ആവശ്യപ്പെട്ടുകൊണ്ട് സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും മെസേജ് പോയതോടെയാണ് വിവരം പുറത്തറിഞ്ഞത്. മെസേജ് ലഭിച്ചവർ വീട്ടമ്മയെ വിളിച്ചു ചോദിച്ചപ്പോൾ താൻ അങ്ങനെയൊരു മെസേജ് അയച്ചിട്ടില്ലെന്ന് അവർ വ്യക്തമാക്കി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഫോൺ ഹാക്ക് ചെയ്യപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് വീട്ടമ്മ സൈബർ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സൈബർ പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിലാണ് വീട്ടമ്മയുടെ ഫോണിലെ വാട്സാപ്പ് ഇപ്പോൾ ഉപയോഗിക്കുന്നത് ബംഗാൾ സ്വദേശിയാണെന്ന് വ്യക്തമായത്. ഒരാഴ്ചയായി വാട്‌സാപ് നിര്‍ജീവമായിരുന്നു. വാട്‌സാപ് ഹാക്ക് ചെയ്ത സംഘം, വായ്പ കുടിശിക പിരിച്ചെടുക്കാന്‍ ഉപയോഗിച്ചതായാണ് വിവരം. പലര്‍ക്കും പണം ആവശ്യപ്പെട്ട് സന്ദേശം അയച്ചതിന് പിന്നാലെ നേരിട്ട് വിളിച്ച്‌ ഇവര്‍ കാര്യം തിരക്കിയതോടെയാണ് കള്ളത്തരം പുറത്തായത്.

ഹൈടെക്ക് സെല്ലിന്‍റെ സഹായത്തോടെ വീട്ടമ്മയുടെ വാട്‌സാപ് വീണ്ടെടുത്തിട്ടുണ്ട്. വാട്സാപ്പ് ഹാക്ക് ചെയ്തവരെക്കുറിച്ചുള്ള വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു. സംസ്ഥാനത്ത് ഇത്തരം തട്ടിപ്പുകൾ വ്യാപകമാകാൻ സാധ്യതയുണ്ടെന്നും, എല്ലാവരും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും പൊലീസ് പറയുന്നു. ആന്‍ഡ്രോയ്ഡ് ഫോണുകള്‍ മറ്റാര്‍ക്കും നല്‍കുകയോ അജ്ഞാത ഫോൺ കോളുകളിൽ പ്രതികരിക്കുകയോ ചെയ്യരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു.
Published by:Anuraj GR
First published: