• HOME
  • »
  • NEWS
  • »
  • crime
  • »
  • പാലക്കാട് പതിനാലുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ

പാലക്കാട് പതിനാലുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ

കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത കണ്ടതോടെ വീട്ടുകാർ കൌൺസിലിങ്ങിന് വിധേയമാക്കുകയായിരുന്നു. ഇതോടെയാണ് പീഡന വിവരം പുറത്തായത്

  • Last Updated :
  • Share this:
പാലക്കാട്: പതിനാലുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ മദ്രസ അധ്യാപകൻ അറസ്റ്റിലായി. പാലക്കാട് ജില്ലയിലെ തിരുമിറ്റക്കോടാണ് പതിനാലുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയതിന് മദ്രസ അധ്യാപകൻ അറസ്റ്റിലായത്. തമിഴ്നാട് നീലിഗീരിക്കോട്ട സ്വദേശി ഇർഷാദ് അലിയെയാണ് ചാലിശ്ശേരി പൊലീസ് അറസ്റ്റുചെയ്തത്.

തിരുമിറ്റക്കോട് പഞ്ചായത്തിലെ കറുകപുത്തൂർ മതപഠനശാലയിലെ വിദ്യാർത്ഥിയെ നിരന്തം പ്രകൃതി വിരുദ്ധ പീഢനത്തിന് ഇരയാക്കി എന്നാണ് പരാതി. 14 വയസ്സുകാരനാണ് ചൂഷണത്തിന് ഇരയായത്. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത കണ്ടതോടെ വീട്ടുകാർ കൌൺസിലിങ്ങിന് വിധേയമാക്കുകയായിരുന്നു. ഇതോടെയാണ് പീഡന വിവരം പുറത്തായത്.  തുടർന്ന് കുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകി.

സംഭവത്തിൽ മറ്റൊരു മദ്രസ അധ്യാപകനും പ്രതിയാണെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇയാൾക്കായി തെരച്ചിൽ തുടങ്ങി. കൂടുതൽ വിദ്യാർത്ഥികൾ സമാന പീഡനത്തിന്  ഇരയായിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

സ്കൂൾ വിദ്യാർത്ഥിനിയെ കടപ്പുറത്തെ കൂടത്തിൽ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; 4 പേര്‍ അറസ്റ്റില്‍

സ്കൂൾ വിദ്യാർത്ഥിനിയെ സംഘം ചേർന്ന് കടപ്പുറത്തെ കൂടത്തിൽ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസിലെ നാല് പ്രതികളെ വർക്കല ഡിവൈഎസ്പി പി നിയാസിന്റെ നേതൃത്വത്തിലുള്ള അഞ്ചുതെങ്ങ് പോലീസ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തു .

വെട്ടൂർ സ്വദേശി മുശിട് എന്ന് വിളിക്കുന്ന കബീർ (57),
അഞ്ചുതെങ്ങു സ്വദേശികളായ സമീർ (33) നവാബ് (25)
ഷൈല എന്ന് വിളിക്കുന്ന സൈനുൽലാബീദീൻ ( 59) എന്നിവരാണ് അറസ്റ്റിലായത്. 2020 - 2021 കോവിഡ് കാലഘട്ടത്തിലും തുടർന്നും സ്കൂൾ വിദ്യാർത്ഥിനിയെ നിരവധി തവണ വീടിനടുത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തിന്റെ മുകളിലും കടപ്പുറത്തെ കൂടത്തിലും കൊണ്ടുപോയി സംഘം ചേർന്ന് ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു.

ഈ വര്‍ഷവും കുട്ടിയെ ശാരീരികമായി നിരവധി തവണ പീഡിപ്പിച്ചതായാണ് പരാതി. 11 വയസ്സ് മുതൽ 13 വയസ്സ് വരെയുള്ള കാലയളവിൽ പെണ്‍കുട്ടി ശാരീരികമായി പീഡിപ്പിക്കപ്പെട്ടു എന്നുള്ള ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ പരാതിയിലാണ് വർക്കല ഡിവൈഎസ്പി കേസ് നേരിട്ട് അന്വേഷിച്ചത്.

ഒന്നാം പ്രതിയായ കബീറാണ് പെണ്‍കുട്ടിയുടെ വീടിന് സമീപമുള്ള കൂടത്തിൽ വച്ചു കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തിന് ശേഷം വിവരം പുറത്തറിഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു . തുടർന്ന് സമീർ, നവാബ്, എന്നിവർ ചേർന്ന് കുട്ടിയെ പീഡിപ്പിക്കുകയും ചെയ്തതായി പെണ്‍കുട്ടി മൊഴി നൽകിയിട്ടുണ്ട്. സൈനുൽലാബീദീൻ ഈ വർഷം കുട്ടിയെ ഒന്നിലധികം തവണ ശാരീരികമായി ഉപയോഗിച്ചിട്ടുണ്ടെന്നും മൊഴിയുണ്ട്.

പിന്നീട് സ്കൂളിൽ എത്തിയ കുട്ടിയുടെ സ്വഭാവത്തിലേയും പെരുമാറ്റത്തിലെയും വ്യത്യാസങ്ങൾ കണ്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞ സ്കൂൾ അധികൃതർ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരമറിയിക്കുകയായിരുന്നു . തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ പരാതിയിന്മേൽ പോലീസ് കേസ് എടുത്തു . കൗൺസിലിംഗ് ലഭ്യമാക്കിയ ശേഷം വനിതാ പോലീസ് ഉദ്യോഗസ്ഥർ വിദ്യാർഥിനിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു. 2020 മുതൽ 2022 വരെയുള്ള കാലയളവിൽ കുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നു എന്നാണ് പോലീസിന്റെ കണ്ടെത്തൽ.

പെൺകുട്ടിയുടെ വീടിനടുത്തുള്ളതും കടൽ പണിക്കും മറ്റും പോകുന്നതുമായ പ്രതികളെ വിവിധ സ്ഥലത്ത് നിന്നും പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ പോക്സോ വകുപ്പുകൾ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി തെളിവെടുപ്പ് നടപടികൾക്ക് ശേഷം വർക്കല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഇന്ന് റിമാൻഡ് ചെയ്തു.
Published by:Anuraj GR
First published: