• HOME
  • »
  • NEWS
  • »
  • crime
  • »
  • ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച മദ്രസാ അധ്യാപകൻ അറസ്റ്റിൽ

ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച മദ്രസാ അധ്യാപകൻ അറസ്റ്റിൽ

മദ്രസയിൽ ക്ലാസിനെത്തിയ വിദ്യാർഥിയെയാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്

  • Share this:
തൃശൂർ: ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മദ്രസാ അധ്യാപകൻ അറസ്റ്റിലായി. മേത്തല കണ്ടംകുളം മദ്രസാധ്യാപകനായ അഴീക്കോട് മേനോൻ ബസാർ സ്വദേശി പഴുപ്പറമ്പിൽ നാസിമുദ്ദീനെ( 29) യാണ് കൊടുങ്ങല്ലൂർ സർക്കിൾ ഇൻസ്‌പെക്ടർ ഇആർ. ബൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പിഡീപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പ്രതിക്കെതിരായ കേസ്. മദ്രസയിൽ ക്ലാസിനെത്തിയ വിദ്യാർഥിയെയാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്. വിവരം കുട്ടി വീട്ടിൽ അറിയിച്ചു. ഇതോടെ കുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.

Also Read- കോഴിക്കോട് കൊലപാതകകേസില്‍ കോടതി വെറുതേവിട്ട 'കുപ്രസിദ്ധ പയ്യൻ' POCSO കേസില്‍ അറസ്റ്റില്‍

കൊടുങ്ങല്ലൂർ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. പ്രതിയെ ഇന്ന് കൊടുങ്ങല്ലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് പ്രതിയെ റിമാൻഡ് ചെയ്തത്. സബ്ബ് ഇൻസ്‌പെക്ടർമാരായ കെ.അജിത്ത്, സി.എസ് ആനന്ദ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Summary- Madrasa teacher arrested for trying to sexually assault boy. Kodungallur Circle Inspector and team arrested Pazhuparambil Nasimuddin (29), a native of Azhikode Menon Bazar, a madrasa teacher in Methala Kandamkulam. The police have registered a case against him under sections including POCSO.
Published by:Anuraj GR
First published: