കൊല്ലം: വിദ്യാർത്ഥികളോട് മോശമായി പെരുമാറിയ മദ്രസ അധ്യാപകന്‍ പോക്സോ കേസില്‍ അറസ്റ്റില്‍. ചവറ മുകുന്ദപുരം കുന്നേഴത്ത് അബ്ദുൽ വഹാബിനെയാണ് ചവറ പൊലീസ് അറസ്റ്റ് ചെയ്തത്. പന്മനയിൽ ഉള്ള മദ്രസയിൽ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അധ്യാപകൻ അശ്ളീല ചുവയോടെ സംസാരിക്കുകയും ദേഹത്ത് സ്പർശിക്കുകയും ചെയ്തെന്നാണ് വിദ്യാർഥികൾ പൊലീസിൽ മൊഴി നൽകിയത്.
രണ്ടു കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയിലാണ് ഇയാൾക്കെതിരെ കേസ് എടുത്തത്. ഒളിവിൽ ആയിരുന്ന അബ്ദുൽ വഹാബിനെ ചവറ എസ്എച്ച്ഒ വിപിൻകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.