പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ പിടിയിൽ

പോക്സോ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

News18 Malayalam | news18
Updated: February 15, 2020, 1:28 PM IST
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ പിടിയിൽ
പിടിയിലായ അബ്ദുൽ ജലീൽ
  • News18
  • Last Updated: February 15, 2020, 1:28 PM IST
  • Share this:
കണ്ണൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മദ്രസാ അധ്യാപകൻ പിടിയിൽ. കണ്ണൂർ പെരിങ്ങോം സ്വദേശി അബ്ദുൽ ജലീൽ ആണ് പിടിയിലായത്. പോക്സോ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഫെബ്രുവരി ഒമ്പതിന് മദ്രസയിൽ വെച്ച് പീഡിപ്പിച്ചുവെന്ന വിദ്യാർത്ഥിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കണ്ണപുരം പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

എസ് ഐ മധുസൂദനന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തിയാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് കണ്ണൂർ സബ് ജയിലിലേക്ക് അയച്ചു.
First published: February 15, 2020, 1:28 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading