• HOME
  • »
  • NEWS
  • »
  • crime
  • »
  • sexual assault | മദ്രസയില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

sexual assault | മദ്രസയില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

മദ്രസയിലെത്തുന്ന പെണ്‍കുട്ടികളോട്  ഇയാള്‍ അശ്ലീലചുവയോടെ സംസാരിക്കുന്നതും  അനാവശ്യമായി സ്പര്‍ശിക്കുന്നതിനുമെതിരെ കുട്ടികള്‍ രക്ഷകര്‍ത്താക്കളോട് പരാതി പറഞ്ഞിരുന്നു.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    പത്തനംതിട്ട (pathanamthitta) വായ്പൂരില്‍ പെണ്‍കുട്ടികളെ ലൈംഗികാതിക്രമത്തിന് (sexual assault) ഇരയാക്കിയ മദ്രസ അധ്യാപകന്‍ (madrasa teacher) അറസ്റ്റില്‍.  കൊല്ലം കാവനാട് സ്വദേശിയായ മുഹമ്മദ് സ്വാലിഹ് ആണ് അറസ്റ്റിലായത്.(Arrest) നിരവധി പെണ്‍കുട്ടികള്‍ ഇയാള്‍ക്കെതിരെ സമാനമായ പരാതി നല്‍കിയിട്ടുണ്ട്.

    മദ്രസയിലെത്തുന്ന പെണ്‍കുട്ടികളോട്  ഇയാള്‍ അശ്ലീലചുവയോടെ സംസാരിക്കുന്നതും  അനാവശ്യമായി സ്പര്‍ശിക്കുന്നതിനുമെതിരെ കുട്ടികള്‍ രക്ഷകര്‍ത്താക്കളോട് പരാതി പറഞ്ഞിരുന്നു. ഇതിനെതിരെ മദ്രസയില്‍ പരാതി പറഞ്ഞിട്ടും ഇയാളുടെ പ്രവര്‍ത്തികള്‍ തുടര്‍ന്നപ്പോഴാണ് രക്ഷകര്‍ത്താക്കള്‍ നിയമനടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്. പെരുമ്പട്ടി പോലീസ് സ്റ്റേഷനില്‍   3 കുട്ടികളുടെ രക്ഷിതാക്കളാണ് പരാതി നല്‍കിയത്.

    ഇതിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ് മദ്രസയില്‍ നിന്ന് തന്നെ മുഹമ്മദ് സ്വാലിഹിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊല്ലം കാവനാട് സ്വദേശിയാണ് മുഹമ്മദ് സ്വാലിഹ്. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്യും. അതിക്രമം നേരിട്ട പെണ്‍കുട്ടികളുടെ രഹസ്യ മൊഴി ഉള്‍പ്പെടെ രേഖപ്പെടുത്തി വിശദമായ അന്വേഷണത്തിന് കടക്കുകയാണ് പോലീസ്. പ്രതിയെ റിമാന്‍റ് ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

    Pocso Case | പുസ്തകം വാങ്ങാനെത്തിയ 10 വയസ്സുകാരനെ പീഡിപ്പിച്ചു; പ്രതിക്ക് എട്ട് വർഷം കഠിന തടവും പിഴയും


    തിരുവനന്തപുരം : പത്ത് വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ (Pocso Case) പ്രതിക്ക് കഠിന തടവും പിഴയും വിധിച്ച് കോടതി. കടകംപള്ളി അണമുഖം ഉഭരോമ വീട്ടിൽ ഉത്തമനെതിരെയാണ് തിരുവനന്തപുരം ഫാസ്ട്രാക്ക് സ്പെഷ്യൽ കോടതി (Fast track special court) എട്ട് വർഷം കഠിന തടവിനും 50,000 രൂപ പിഴയും വിധിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം ആറ് മാസം കൂടി തടവ് അനുഭവിക്കണമെന്നും ജഡ്ജി ആർ ജയകൃഷ്ണൻ വിധിന്യായത്തിൽ പറയുന്നു.

    2015 മാർച്ച് 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ കുമാരപുരത്തെ കടയിൽ പുസ്തകം വാങ്ങാനെത്തിയ അഞ്ചാം ക്ലാസ്സുകാരനാണ് പീഡനത്തിന് ഇരയായത്. സംഭവം പുറത്തുപറഞ്ഞാൽ കൊന്ന് കളയുമെന്ന് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തി. പ്രതിയുടെ ഭീഷണയിൽ ഭയന്നുപോയ കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞില്ല. എന്നാൽ കുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റം കണ്ട് വീട്ടുകാർകാര്യമെന്തെന്ന് ആവർത്തിച്ച് തിരക്കിയതോടെ കുട്ടി അമ്മയോട് വിവരം പറയുകയായിരുന്നു. തുടർന്ന് വീട്ടുകാർ നൽകിയ പരാതിയിൽ മെഡിക്കൽ കോളേജ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ശേഷം നടത്തിയ ശാസ്ത്രീയ പരിശോധനയിൽ സംഭവ സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രത്തിൽ നിന്ന് ബീജത്തിന്റെ അംശം കണ്ടെത്തുകയും ചെയ്തിരുന്നു.

    ചെറുമകന്റെ പ്രായം വരുന്ന കുട്ടിയെ പീഡിപ്പിച്ച പ്രതി യാതൊരുവിധ ദയയും അർഹിക്കുന്നില്ലെന്ന് കോടതി വിധി പ്രസ്താവനയിൽ പറഞ്ഞു. പീഡനത്തിനിരയായ കുട്ടിയും വീട്ടുകാരും കടന്നുപോയ അവസ്ഥയും അനുഭവിച്ച വേദനയും കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. പിഴ തുകയ്ക്ക് പുറമെ ഇരയ്ക്ക് സർക്കാർ നഷ്ടപരിഹാരം നൽക്കണമെന്നും കോടതി വിധിയിലുണ്ട്. 2015 മാർച്ച് 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
    Published by:Arun krishna
    First published: