തൃശ്ശൂര്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന് 67 വര്‍ഷം കഠിനതടവും 80,000 രൂപ പിഴയും ശിക്ഷ. ചെര്‍പ്പുളശ്ശേരി സ്വദേശി റഷീദിനെ(49) ആണ് കുന്നംകുളം അതിവേഗ കോടതി ജഡ്ജി എസ് ലിഷ ശിക്ഷിച്ചത്.
മതപഠനകേന്ദ്രങ്ങളിലും വിദ്യാലയങ്ങളിലും കുട്ടികളുടെ രക്ഷിതാക്കളായി പ്രവര്‍ത്തിക്കേണ്ടവരില്‍നിന്ന് ഇത്തരം പ്രവൃത്തികളുണ്ടാകുന്നത് സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും ഇത് ചോദ്യംചെയ്യപ്പെടേണ്ടതാണെന്നും വിധിന്യായത്തില്‍ കോടതി വ്യക്തമാക്കി.
പരീക്ഷാകാലത്ത് സംശയം ചോദിക്കാനെത്തിയ വിദ്യാർത്ഥിയെ റഷീദ് മദ്രസയിലെ മുറിയില്‍വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷന് കേസ്.
Also Read- കൊച്ചി വരാപ്പുഴ പടക്കനിർമാണശാലയിലെ പൊട്ടിത്തെറി; ഒരാൾ മരിച്ചു, 3 കുട്ടികളടക്കം ആറുപേർക്ക് പരിക്ക്
2020 ഓഗസ്റ്റ് 25നായിരുന്നു സംഭവം. പീഡനത്തിനിരയായ കുട്ടി മാതാപിതാക്കളോടാണ് ആദ്യം വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് മാതാപിതാക്കള്‍ പാവറട്ടി പോലീസില്‍ പരാതി നല്‍കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.
കേസില്‍ പ്രോസിക്യൂഷന് വേണ്ടി കെ എസ് ബിനോയ് ഹാജരായി. വിചാരണയ്ക്കിടെ 20 സാക്ഷികളെ വിസ്തരിച്ചു. 30 രേഖകളും ഹാജരാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.