ആറ് വയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ മദ്രസാ അധ്യാപകന് 60 വര്‍ഷം തടവും 3 ലക്ഷം രൂപ പിഴയും ശിക്ഷ. മലപ്പുറം കുരുവമ്പലം സ്വദേശി അബ്ദുൽ ഹക്കീമിനെയാണ് പട്ടാമ്പി പോക്സോ കോടതി ശിക്ഷിച്ചത്. മൂന്നു വകുപ്പുകളിലായി 20 വർഷം വീതമുള്ള കഠിന തടവാണ് കോടതി വിധിച്ചത്. 2019 ലായിരുന്നു കേസിനാസ്പദമായ സംഭവം. മദ്രസയിൽ വെച്ച് പ്രതി ആറ് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയെ തുടര്‍ന്ന് പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.