• HOME
  • »
  • NEWS
  • »
  • crime
  • »
  • Pocso Case| എട്ടുവയസുകാരിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകന് 7 വർഷം തടവും പിഴയും

Pocso Case| എട്ടുവയസുകാരിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകന് 7 വർഷം തടവും പിഴയും

ക്ലാസിനകത്ത് കർട്ടൻ ഉപയോഗിച്ച് മറയുണ്ടാക്കിയായിരുന്നു പീഡനം

  • Last Updated :
  • Share this:
    മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന് (Madrasa teacher) ഏഴ് വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും. മഞ്ചേരി പോക്സോ അതിവേഗ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. കൂട്ടിലങ്ങാടി കൊഴിഞ്ഞിൽ തേറമ്മൽ അബൂബക്കറിനെ(54) ആണു എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കുറ്റത്തിന് ജഡ്ജി പി ടി പ്രകാശൻ ശിക്ഷിച്ചത്.

    മഞ്ചേരി പാപ്പിനിപ്പാറ ആലുംകുന്നിലെ മദ്രസ അധ്യാപകനായിരിക്കേയാണ് അബൂബക്കർ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. 2016 ജനുവരി മുതൽ ഏപ്രിൽ 23 വരെയുള്ള കാലയളവിൽ പലതവണ കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയെന്നാണ് കേസ്. ക്ലാസിനകത്ത് കർട്ടൻ ഉപയോഗിച്ച് മറയുണ്ടാക്കി ഇതിൽ വെച്ചായിരുന്നു പീഡനം. കുട്ടി മാതാവിനോട് പരാതി പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തായത്. മാതൃസഹോദരനാണ് ചൈൽഡ് ലൈനിൽ വിവരമറിയിച്ചത്. ചൈൽഡ് ലൈൻ നിർദ്ദേശമനുസരിച്ച് മഞ്ചേരി പൊലീസ് കേസെടുത്തു.

    Also Read- എഴുപത്തഞ്ചുകാരിയെ പതിനാലുകാരൻ പീഡിപ്പിച്ചു; ഇടുക്കിയിൽ വയോധിക അവശനിലയിൽ

    പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ സോമസുന്ദരൻ ഹാജരായി. 12 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ച, പ്രോസിക്യൂഷൻ 14 രേഖകളും കോടതിയിൽ ഹാജരാക്കി. പിഴയടക്കാത്ത പക്ഷം ഒരോ വകുപ്പിലും ആറു മാസം വീതം അധിക തടവ് അനുഭവിക്കണം. പിഴയടക്കുന്ന പക്ഷം സംഖ്യയിൽ നിന്നും 1.25 ലക്ഷം രൂപ പീഡനത്തിനിരയായ കുട്ടിക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു.

    അഞ്ചര വയസ്സുകാരിക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയ കേസ് ; പ്രതിയ്ക്ക് കഠിനതടവും പിഴയും

    പാലക്കാട് അഞ്ചര വയസ്സുള്ള പെൺകുട്ടിയ്ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിയ്ക്ക് തടവും പിഴയും ശിക്ഷ. കോങ്ങാട് സ്വദേശി അയൂബിനെയാണ് പട്ടാമ്പി പോക്സോ കോടതി വിവിധ വകുപ്പുകളിലായി 46 വർഷം തടവും രണ്ടേമുക്കാൽ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ 23 വർഷം കഠിന തടവ് മതിയെന്ന് കോടതി വ്യക്തമാക്കി. 2019 ലാണ് കേസിനാസ്പദമായ സംഭവം.

    വീട്ടിലേക്ക് അതിക്രമിച്ചു കയറി പെൺക്കുട്ടിയെ എടുത്തുകൊണ്ടു പോയി വീടിനടുത്തുള്ള പറമ്പിൽ വെച്ച് ലൈംഗികാതിക്രമം കാണിച്ചുവെന്നാണ് പരാതി. പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് സതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്.പിഴത്തുക അതിജീവിതയ്ക്ക് നൽകാനും വിധിയായി. പിഴത്തുക നൽകിയില്ലെങ്കിൽ 2.5 വർഷം അധിക ശിക്ഷ അധികം അനുഭവിക്കണം.

    ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയോട് കുട്ടിക്ക് ധനഹായം നൽകാനും ഉത്തരവായി. കേസിൽ 16 സാക്ഷികളെ വിസ്തരിച്ചു. 15 രേഖകൾ ഹാജരാക്കി. എസ് ഐ സത്യൻ, സർക്കിൾ ഇൻസ്‌പെക്ടർമാരായ സരിഷ്. പി ആർ, കെ സി വിനു എന്നിവരാണ് കേസന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചത്. പ്രൊസീക്യൂഷനു വേണ്ടി അഡ്വ. നിഷ വിജയകുമാർ ഹാജരായി. പട്ടാമ്പി പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ മഹേശ്വരി പ്രോസീക്യൂഷനെ സഹായിച്ചു.
    Published by:Rajesh V
    First published: