• HOME
  • »
  • NEWS
  • »
  • crime
  • »
  • ഒൻപതുവയസുകാരിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകന് 26 വർഷം തടവും 1.75 ലക്ഷം പിഴയും

ഒൻപതുവയസുകാരിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകന് 26 വർഷം തടവും 1.75 ലക്ഷം പിഴയും

പിഴ അടയ്ക്കാത്ത പക്ഷം മൂന്നര വർഷം അധിക കഠിന തടവ് അനുഭവിക്കണം

  • Last Updated :
  • Share this:
    പാലക്കാട്: ഒൻപതു വയസുകാരിയെ മദ്രസയിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ച മദ്രസാ അധ്യാപകൻ നൗഷാദ് ലത്തീഫിന് (38) വിവിധ വകുപ്പുകളിലായി 26 വർഷം കഠിനതടവും 1,75,000 രൂപ പിഴയും ശിക്ഷ. പാലക്കാട് ഫാസ്റ്റ്ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി ടി. സഞ്ജുവാണ് ശിക്ഷ വിധിച്ചത്.

    2018 ജൂലൈ മാസം മുതൽ 2019 മാർച്ച് മാസം വരെയുള്ള കാലയളവിലാണ് മദ്രസയിലെ നാലാം ക്ലാസ് വിദ്യാർഥിനിയായ കുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം മൂന്നര വർഷം അധിക കഠിന തടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പിഴത്തുക ഇരയ്ക്ക് നൽകാനും വിധിയായി.

    അഗളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ എസ്ഐമാരായ പി വിഷ്ണു, എം സി റെജി കുട്ടി എന്നിവർ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ടി ശോഭന ഹാജരായി. സിവിൽ പൊലീസ് ഓഫീസർ ആയ കെ എസ് കാർത്തിക്, എഎസ്ഐ സതി എന്നിവർ കോടതി നടപടികൾ ഏകോപിപ്പിച്ചു.

    കണ്ണൂരിൽ തമിഴ് യുവതിയെ ജ്യൂസിൽ ലഹരിമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തു

    കണ്ണൂരിൽ തമിഴ് യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ജോലി വാഗ്ദാനം നൽകി ഒപ്പം കൂടിയവരാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ‌ പൊലീസ് കേസെടുത്തു. ശനിയാഴ്ചയാണ് സംഭവം. ജ്യൂസിൽ ലഹരിമരുന്ന് നൽകി മയക്കി പീഡിപ്പിച്ചെന്നാണ് പരാതി.

    സംഭവത്തിൽ കാഞ്ഞങ്ങാട് സ്വദേശിയായ വിജേഷ് (28), തമിഴ്നാട് സ്വദേശി മലര്‍(26) എന്നിവരേയും കണ്ടാലറിയാവുന്ന മറ്റൊരാളേയും പ്രതി ചേര്‍ത്ത് കേസെടുത്തിട്ടുണ്ട്. പീഡനത്തിനിരയായ യുവതിയുടെ ഭർത്താവിന്റെ ബന്ധുവാണ് മലർ.

    ഓഗസ്റ്റ് 23നാണ് യുവതി മലരിന്റെ അടുത്തെത്തിയത്. മലരിന്റെ വീട്ടിൽ താമസിക്കുകയായിരുന്നു. ശനിയാഴ്ച പുതിയ വീട്ടിലേക്ക് താമസം മാറാമെന്നു പറഞ്ഞ് മലർ യുവതിയെ മറ്റൊരു വീട്ടിലേക്ക് കൊണ്ടുപോയി. ഇവിടെവെച്ച് ജ്യൂസ് നൽകി മയക്കി ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതികൾക്കായി കണ്ണൂര്‍ സിറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു
    Published by:Rajesh V
    First published: