• News
  • World Cup 2019
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

വിമാനത്താവളത്തില്‍ യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ക്വട്ടേഷൻ സംഘം പിടിയിൽ

News18 Malayalam
Updated: July 14, 2018, 9:37 PM IST
വിമാനത്താവളത്തില്‍ യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ക്വട്ടേഷൻ സംഘം പിടിയിൽ
News18 Malayalam
Updated: July 14, 2018, 9:37 PM IST
തിരുവനന്തപുരം വിമാനത്താവളത്തില്‍ യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവയിലെ ക്വട്ടേഷൻ സംഘമാണ് പിടിയിലായത്. സ്വര്‍ണ കടത്ത് ശ്യംഖലയിലെ കണ്ണിയാണ് യുവതിയെന്നും പൊലീസ് വ്യക്തമാക്കി. തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് പരാതി കൊടുത്ത ശേഷം രക്ഷപ്പെട്ട സ്വർണക്കടത്ത് സംഘത്തിലെ യുവതിയെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറഞ്ഞു.

ജൂണ്‍ ആറിന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് വിമാനത്താവള പരിസരത്ത് യുവതിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടന്നത്. അനസ്, നൊഫല്‍, നിഷീല്‍, ഇബ്രാഹിംകുട്ടി, സുലൈമാന്‍ എന്നിവരാണ് പടിയിലായത്. ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ വിമാനത്തില്‍ മംഗലാപുരം സ്വദേശികളായ രണ്ട് യുവതികളും ഇവര്‍ക്കൊപ്പം ഒരു പുരുഷനുമുണ്ടായിരുന്നു. സ്വര്‍ണ കടത്ത് ശ്യംഖലയിലെ കണ്ണികളാണ് മൂന്നംഗ സംഘമെന്നാണ് സൂചന. ഇവര്‍ കടത്തിയ സ്വര്‍ണം ക്വട്ടേഷന്‍ സംഘം തട്ടിയെടുത്തതായും സംശയമുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് പൊലീസ് അന്വേഷണത്തില്‍ ഇതുവരെ തെളിവ് ലഭിച്ചിട്ടില്ല. സ്വര്‍ണ കടത്ത് സംഘങ്ങള്‍ തമ്മിലെ കുടിപ്പക സംഭവത്തിന് പിന്നിലുണ്ടെന്നും കരുതുന്നു.

പിടിയിലായവര്‍ നേരത്തെയും നിവധി കേസുകളില്‍ പ്രതികളാണ്. യുഎപിഎ ചുമത്തിയ കേസിലെ പ്രതിയാണ് അനസ്. തട്ടിക്കൊണ്ടു പോകാന്‍ ശ്രമമുണ്ടായി എന്ന് പോലീസ് പരാതി നല്‍കിയെങ്കിലും യുവതിയും കൂട്ടരും അന്വേഷണത്തോട് സഹകരിക്കുന്നില്ല. കടത്തിക്കൊണ്ടു വന്ന സ്വര്‍ണമായതിനാല്‍ ക്വട്ടേഷന്‍ സംഘം തട്ടിയെടുത്ത വിവരം മറയ്ക്കുന്നതായാണ് സൂചന. മൂന്ന് കാറുകളിലായെത്തിയാണ് സംഘം യുവതിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്.

വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
First published: July 14, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...