നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Murder | യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു; കാൽ വെട്ടിയെടുത്ത് റോഡിൽ എറിഞ്ഞു

  Murder | യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു; കാൽ വെട്ടിയെടുത്ത് റോഡിൽ എറിഞ്ഞു

  വാഹനങ്ങളിലെത്തിയ സംഘം യുവാവിന്റെ കാൽ വെട്ടിയെടുക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധീഷ് രക്തം വാർന്നാണ് മരിച്ചത്

  Murder_Pothencode

  Murder_Pothencode

  • Share this:
   തിരുവനന്തപുരം: പോത്തൻകോട്ട് നട്ടുച്ചയ്ക്ക് ഗുണ്ടാസംഘം യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു (Murder). കാൽ വെട്ടിയെടുത്ത് റോഡിൽ എറിഞ്ഞു. പോത്തൻകോട് കല്ലൂരിലാണ് സംഭവം. കല്ലൂർ സ്വദേശി സുധീഷ് (35) ആണ് കൊല്ലപ്പെട്ടത്. വാഹനങ്ങളിലെത്തിയ സംഘം യുവാവിന്റെ കാൽ വെട്ടിയെടുക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധീഷ് രക്തം വാർന്നാണ് മരിച്ചത് (Death). ബൈക്കിലും ഓട്ടോയിലുമായി എത്തിയ 10 ഓളം പേരടങ്ങിയ സംഘമാണ് ആക്രമണം നടത്തിയത്.

   ഗുണ്ടാസംഘത്തെ കണ്ട് ഓടി വീട്ടിൽ കയറിയ സുധീഷിനെ വീട്ടിനകത്തിട്ടാണ് ആക്രമിച്ചത്. കാൽ വെട്ടിയെടുത്തശേഷം ബൈക്കിൽ കാൽ എടുത്തുകൊണ്ടുപോയി റോഡിലേക്ക് വലിച്ചെറിയുകയും ചെയ്തു. ആക്രമണത്തിന് പിന്നിൽ ഗുണ്ടാ പകയെന്നാണ് പോലീസ് നിഗമനം. പോത്തൻകോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

   'ഞങ്ങളെ രക്ഷിക്കരുത്, പ്രകാശേട്ടന്‍റെ അടുത്തെത്തണം'; പൊള്ളലേറ്റ് മരണാസന്നയായപ്പോഴും പ്രിയ വിളിച്ചു പറഞ്ഞു

   കോഴിക്കോട്: ജീവന് തുല്യം സ്നേഹിച്ചിരുന്ന ഭർത്താവ് ഇല്ലാത്ത ലോകത്ത് കുട്ടികളുമായി ജീവിക്കാൻ പ്രിയ ഇഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ടുതന്നെയാണ് രണ്ടു കുട്ടികളുമായി അവർ ആത്മഹത്യ ചെയ്തത്. കോഴിക്കോട് പേരാമ്പ്ര പലേരി സ്വദേശിനിയായ പ്രിയയും രണ്ടു മക്കളുമാണ് അത്മഹത്യ ചെയ്തത്. പ്രിയയ്ക്കൊപ്പം, നിവേദ്യ, പുണ്യ എന്നീ പെൺമക്കളുമാണ് പൊള്ളലേറ്റ് മരിച്ചത്. മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയാണ് പ്രിയയും കുട്ടികളും മരിച്ചത്. പൊള്ളലേറ്റ് അത്യാസന്ന നിലയിൽ കിടക്കുമ്പോൾ, രക്ഷിക്കാനെത്തിയവരോട് പ്രിയ വിളിച്ചുപറഞ്ഞത് ഇങ്ങനെ, 'ഞങ്ങളെ രക്ഷിക്കരുത്, പ്രകാശേട്ടന്‍റെ അടുത്തെത്തണം. ഞങ്ങള്‍ പ്രകാശേട്ടന്റെ അരികിലേക്ക് പോകുകയാണ്. ഏട്ടന്റെ അടുത്തുതന്നെ അടക്കം ചെയ്യണം'. പൊള്ളലേറ്റു രക്ഷിക്കാനെത്തിയവരോട് മാത്രമല്ല, കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സിച്ചുകൊണ്ടിരുന്ന ഡോക്ടർമാരോടും പ്രിയ ഇതുതന്നെയാണ് പലയാവർത്തി പറഞ്ഞുകൊണ്ടിരുന്നത്. ഒരു നാടിന്‍റെയാകെ വേദനയാകുകയാണ് ഈ കുടുംബത്തിന്‍റെ വിയോഗം.

   Also Read- Viral Video | ഒരുമിച്ച് യാത്രചെയ്തതിന് വ്യത്യസ്ത മതസ്ഥരായ ആൺകുട്ടിക്കും പെൺകുട്ടിക്കും മർദ്ദനം; രണ്ടുപേർ പിടിയിൽ

   പാലേരിയിലെ ചിപ്‌സ് നിര്‍മാണ കടയിലെ ജീവനക്കാരനായിരുന്ന പ്രകാശന്‍ മാസങ്ങള്‍ക്ക് മുന്നെയാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു പ്രകാശന്‍റെ മരണം. അതിനുശേഷം കടുത്ത മാനസികസമ്മർദ്ദത്തിലും മനോവിഷമത്തിലുമായിരുന്നു പ്രിയ. നിരന്തരം ആത്മഹത്യയെക്കുറിച്ചാണ് അവർ സംസാരിച്ചിരുന്നതെന്നും അടുത്ത കുടുംബാംഗങ്ങൾ പറയുന്നു. ഒടുവിൽ പ്രിയയെയും മക്കളെയും പ്രകാശന്‍റെ അരികിലായി തന്നെ അടക്കം ചെയ്തത് കുടുംബാംഗങ്ങളെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി.

   അച്ഛമ്മ ഓമന അമ്മ മറ്റൊരു മുറിയിലും പ്രിയയും മക്കളും ഒരു മുറിയിലുമായിരുന്നു ഉറങ്ങാന്‍ കിടന്നത്. ഓമന അമ്മയുടെ അടുത്ത് ഉറങ്ങാറുള്ള കുട്ടിയെ കഴിഞ്ഞദിവസം പ്രിയയ്‌ക്കൊപ്പം മാറ്റിക്കിടത്തുകയായിരുന്നു. ഓമന അമ്മയുടെ നിലവിളികേട്ടാണ് അടുത്ത വീട്ടുകാര്‍ വിവരമറിഞ്ഞ് ഓടിയെത്തിയത്. മുറി തുറക്കാത്തതിനാല്‍ ചവിട്ടിത്തുറക്കുകയായിരുന്നു. പൊള്ളലേറ്റ മൂവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

   പ്രകാശന്‍റെ മരണശേഷം എപ്പോഴും മ​ര​ണ​ത്തെ​ക്കു​റി​ച്ച്‌ മാ​ത്ര​മാ​ണ് പ്രി​യ സം​സാ​രി​ച്ചി​രു​ന്ന​തെ​ന്ന് ഉറ്റ കുടുംബാംഗങ്ങൾ പ​റ​യു​ന്നു. മൂ​ത്ത മ​ക​ളോ​ട് ആ​ത്മ​ഹ​ത്യ​യെ​ക്കു​റി​ച്ച്‌ പ​റ​ഞ്ഞി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പ്രി​യ കു​ട്ടി​ക​ളു​മൊ​ത്ത് മു​ളി​യ​ങ്ങ​ല്‍ അ​ങ്ങാ​ടി​യി​ലെ​ത്തി റേഷൻകടയിൽനിന്ന് മ​ണ്ണെ​ണ്ണ വാ​ങ്ങി​ച്ചി​രു​ന്നു. വീ​ട്ടി​ലെ വെ​ള്ള​ത്തി​ന്‍റെ വാ​ല്‍വ് പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. ആ​ളു​ക​ള്‍ ര​ക്ഷി​ക്കാ​തി​രി​ക്കാ​ന്‍ വേ​ണ്ടി​യാ​യി​രു​ന്നെ​ന്ന് ബന്ധുക്കൾ പറയുന്നു. വെള്ളിയാഴ്ച പോ​സ്​​റ്റ്​​മോ​ര്‍ട്ട​ത്തി​നു​ശേ​ഷം വൈ​കി​ട്ട് അ​ഞ്ചി​ന്​ പ്രി​യ​യു​ടെ ആ​ഗ്ര​ഹ​പ്ര​കാ​രം മു​ളി​യ​ങ്ങ​ലി​ലെ വീ​ട്ടു​വ​ള​പ്പി​ല്‍ പ്ര​കാ​ശ​ന്‍റെ ശ​വ​കു​ടീ​ര​ത്തി​നു സ​മീ​പം മൂ​വ​രെ​യും സം​സ്‌​ക​രി​ച്ചു.
   Published by:Anuraj GR
   First published: