• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | ഒളിഞ്ഞിരിക്കുന്ന നിധി കണ്ടെത്താനായി 18-കാരിയായ മകളെ ബലി നൽകാൻ ശ്രമം; പിതാവുൾപ്പെടെ 9 പേർ പിടിയിൽ

Arrest | ഒളിഞ്ഞിരിക്കുന്ന നിധി കണ്ടെത്താനായി 18-കാരിയായ മകളെ ബലി നൽകാൻ ശ്രമം; പിതാവുൾപ്പെടെ 9 പേർ പിടിയിൽ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വീട്ടിൽ താന്ത്രിക ചടങ്ങുകൾ നടത്തി തുടങ്ങിയ പ്രതി, ഏപ്രിൽ 25ന് മകളെ സംസ്കരിക്കാൻ വീട്ടിൽ കുഴിയെടുക്കുകയായിരുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
ഒളിഞ്ഞിരിക്കുന്ന നിധി (Hidden Treasure) കണ്ടെത്താനായി 18 വയസുകാരിയായ മകളെ ബലി (Human Sacrifice) നല്‍കാന്‍ ശ്രമിച്ച സംഭവത്തില്‍ കുട്ടിയുടെ പിതാവ് ഉൾപ്പെടെ 9 പേര്‍ പിടിയില്‍. മഹാരാഷ്ട്രയിലെ (Maharashstra) യവാത്മല്‍ ജില്ലയിലാണ് സംഭവം.

പെണ്‍കുട്ടിയുടെ പിതാവ്, തന്ത്രി, മറ്റ് ഏഴ് പേരാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു. രണ്ട് പെണ്‍കുട്ടികളുള്ള ഇയാള്‍ മൂത്ത മകളെ ലൈംഗികമായി ചൂഷണം ചെയ്യുകയും ഭീഷണിപ്പെടുത്തിയതായും പോലീസ് സൂപ്രണ്ട് യവത്മാൽ ദിലീപ് ഭുജ്ബൽ പാട്ടീൽ പറഞ്ഞു.

പഠനത്തിനായി ബന്ധുവീട്ടില്‍ താമസിച്ചിരുന്ന പെണ്‍കുട്ടി അടുത്തിടെയാണ് വീട്ടിലേക്ക് മടങ്ങിയെത്തിയത്. പ്രതി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വീട്ടിൽ താന്ത്രിക ചടങ്ങുകൾ നടത്തുകയും ഏപ്രിൽ 25 ന് മകളെ സംസ്കരിക്കാൻ വീട്ടിൽ ഒരു കുഴി കുഴിക്കുകയും ചെയ്തിരുന്നവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വിവരം മനസിലാക്കിയ പെൺകുട്ടി എങ്ങനെയോ തന്റെ സുഹൃത്തിനെ വിവരമറിയിക്കുകയും തുടർന്ന് ഈ സുഹൃത്ത് പോലീസിനെ സമീപിക്കുകയും ചെയ്തതോടെയാണ് പ്രതികൾ പിടിയിലായത്.

Also read- Pocso | എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിൽ 72കാരന് 65 വർഷം തടവും രണ്ടു ലക്ഷം രൂപ പിഴയും

കൊലപാതക ശ്രമം (സെക്ഷൻ 307), ബലാത്സംഗം (സെക്ഷൻ 376) തുടങ്ങിയ വകുപ്പുകള്‍ ചുമത്തി പ്രതികൾക്കെതിരെ കേസ് എടുത്തതായി പോലീസ് അറിയിച്ചു.

POCSO| അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 40 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കുന്നംകുളം  ഫാസ്റ്റ് ട്രാക്ക് കോടതി

കൊച്ചി: 5 വയസുകാരിയെ പീഡിപ്പിച്ച കേസിൽ (POCSO) മധ്യവയസ്കനു 40 വർഷം കഠിന  തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. കുന്നംകുളം  ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി  എം പി ഷിബുവാണ് ശിക്ഷ വിധിച്ചത്.

2017 ഫെബ്രുവരി മാസത്തിലാണ് സെയ്ദു മുഹമ്മദ്  അഞ്ചു വയസുകാരിയെ പീഡിപ്പിച്ചത്. കൂട്ടുകാർക്കൊപ്പം സമീപമുള്ള വീട്ടിൽ കളിക്കാൻ പോയതായിരുന്നു കുട്ടി. ഈ സമയമാണ്  സൈയ്ദു കുട്ടിയെ പീഡനത്തിനിരയാക്കിയത്.  സുനാമി കോളനിയിലുള്ള വീട്ടിലും  വീടിന്റെ ടെറസിലും വെച്ച് ചൂഷണം ചെയ്തു. വിവരം  പുറത്തുപറയാതിരിക്കാൻ കുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തു.

Also Read-'പരാതിക്കാർ ആരെന്നുപോലും അറിയില്ല'; പീഡനക്കേസിൽ മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരി സ്റ്റേഷനിൽ ഹാജരായി

പീഡനത്തിനിരയായ കുട്ടി ശാരീരികമായ അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. ശരീരത്തിന്  വേദന അനുഭവപ്പെടുന്നുവെന്ന്  അമ്മയോട് പറഞ്ഞു. അങ്ങനെയാണ്  പീഡന വിവരം പുറത്തറിഞ്ഞത്. കുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. പോലീസിന്റെ അന്വേഷണത്തിനൊടുവിലാണ്  കുട്ടി ശാരീരികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് വ്യക്തമായത്.
Published by:Naveen
First published: