നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ബധിരരും മൂകരുമായ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു: അധ്യാപികയ്ക്ക് 5 വർഷം തടവ്

  ബധിരരും മൂകരുമായ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു: അധ്യാപികയ്ക്ക് 5 വർഷം തടവ്

  കുട്ടികൾ നൽകിയ വിവരങ്ങള്‍ അനുസരിച്ച് മാതാപിതാക്കളാണ് അധ്യാപികയ്ക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

  • News18
  • Last Updated :
  • Share this:
   മുംബൈ: വിദ്യാർഥികളെ ലൈംഗിക പീഡനത്തിനിരയാക്കിയ അധ്യാപികയ്ക്ക് 5 വർഷം തടവു ശിക്ഷ വിധിച്ച് കോടതി. മഹാരാഷ്ട്രയിലെ അകോലയിലുള്ള സ്പെഷ്യല്‍ സ്കൂൾ അധ്യാപികയായ അൻപതുകാരിക്കാണ് ശിക്ഷ വിധിച്ചത്. ബധിരരും മൂകരുമായ കുട്ടികളെയാണ് അധ്യാപിക ലൈംഗികമായി ഉപദ്രവിച്ചത്. 2013 ലാണ് സർക്കാർ ഉടമസ്ഥതയിലുള്ള സ്പെഷ്യൽ സ്കൂൾ വിദ്യാർഥികൾ ഈ അധ്യാപികയ്ക്കെതിരെ പരാതിയുമായെത്തിയത്.

   Also read-മുത്തങ്ങയിൽ കാറിന്റെ വിഷ്ബോർഡിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച നിരോധിത മയക്കുമരുന്ന് പിടികൂടി

   കുട്ടികളെ കൊണ്ട് തന്റെ കാലുകൾ തിരുമ്മിക്കുകയും അവരെ അനുചിതമായ രീതിയിൽ സ്പർശിക്കുകയും ചെയ്തുവെന്നാണ് പരാതി. കുട്ടികൾ നൽകിയ വിവരങ്ങള്‍ അനുസരിച്ച് മാതാപിതാക്കളാണ് അധ്യാപികയ്ക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. പോക്സോ ആക്ട് പ്രകാരമാണ് ഇപ്പോൾ അധ്യാപികയ്ക്കെതിരെ നടപടി.
   First published:
   )}