നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • Venomous Human | മറ്റൊരാളെ പാമ്പ് കടിപ്പിച്ചു കൊന്ന് 37 കോടിയുടെ ഇൻഷുറൻസ് തട്ടിപ്പിന് ശ്രമിച്ച പ്രതി അറസ്റ്റിൽ

    Venomous Human | മറ്റൊരാളെ പാമ്പ് കടിപ്പിച്ചു കൊന്ന് 37 കോടിയുടെ ഇൻഷുറൻസ് തട്ടിപ്പിന് ശ്രമിച്ച പ്രതി അറസ്റ്റിൽ

    ഈ വർഷം ഏപ്രിലിൽ മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലയിലെ അകോലെ തഹസിലിൽ രാജൂർ ഗ്രാമത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ മാനസികാസ്വാസ്ഥ്യമുള്ളയാളെ പാമ്പ് കടിപ്പിച്ച് കൊന്ന 54കാരൻ അറസ്റ്റിൽ. തന്റെ മരണം വ്യാജമായി കെട്ടിച്ചമച്ച് പണം തട്ടാനാണ് പ്രതി കൊലപാതകം നടത്തിയത്. യുഎസിലെ ഒരു സ്ഥാപനത്തിൽ നിന്ന് 5 മില്യൺ ഡോളറിന്റെ (ഏകദേശം 37 കോടി രൂപയുടെ) ഇൻഷുറൻസ് തുക ക്ലെയിം ചെയ്യുന്നതിന് വേണ്ടിയാണ് മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗർ സ്വദേശിയായ ഇയാൾ കൊലപാതകം നടത്തിയത്. കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കാൻ മുഖ്യപ്രതിയെ സഹായിച്ചതിന് മറ്റ് നാലുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.

      ഈ വർഷം ഏപ്രിലിൽ അഹമ്മദ് നഗർ ജില്ലയിലെ അകോലെ തഹസിലിൽ രാജൂർ ഗ്രാമത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. "മുഖ്യപ്രതിയായ പ്രഭാകർ വാഗ്ചൗറെ കഴിഞ്ഞ 20 വർഷമായി യുഎസിലാണ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. ഇയാൾ അമേരിക്കയിലെ ഒരു സ്ഥാപനത്തിൽ നിന്ന് 5 മില്യൺ ഡോളറിന്റെ ലൈഫ് ഇൻഷുറൻസ് എടുത്തിരുന്നു" അഹമ്മദ്‌നഗർ പോലീസ് സൂപ്രണ്ട് മനോജ് പാട്ടീൽ പറഞ്ഞു.

      2021 ജനുവരിയിൽ ഇന്ത്യയിലെത്തി പ്രതി അഹമ്മദ്‌നഗർ ജില്ലയിലെ ധമൻഗാവ് പാട്ടിലെ ഭാര്യയുടെ വീട്ടിലാണ് താമസം തുടങ്ങിയത്. തുടർന്ന് സന്ദീപ് തലേക്കർ, ഹർഷാദ് ലഹാമഗെ, ഹരീഷ് കുലാൽ, പ്രശാന്ത് ചൗധരി എന്നിവർക്ക് പണം വാഗ്ദാനം ചെയ്ത വാഗ്ചൗറെ അവരെ കൊലപാതക ഗൂഡാലോചനയിൽ പങ്കാളികളാക്കുകയായിരുന്നു.

      "വാഗ്ചൗ‍‍റെ പിന്നീട് രാജൂർ ഗ്രാമത്തിലേക്ക് മാറി വാടകയ്ക്ക് താമസം തുടങ്ങി. മറ്റ് പ്രതികളോടൊപ്പം ചേ‍ർന്ന് ഒരു വിഷപ്പാമ്പിനെ വാങ്ങുകയും മാനസികാസ്വാസ്ഥ്യമുള്ളയാളെ പാമ്പിനെ കൊണ്ട് കടിപ്പിക്കുകയും ചെയ്തു. ഇയാൾ മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം അവർ അവനെ ആശുപത്രിയിൽ എത്തിച്ചു. മരിച്ചയാളുടെ പേരിന് പകരം ആശുപത്രിയിൽ പ്രഭാകർ വാ​ഗ്ചൗറെ എന്ന പേരും രജിസ്റ്റർ ചെയ്തു”, പാട്ടീൽ പറഞ്ഞു.

      പാമ്പു കടിയേറ്റ് മരിച്ചയാൾ യുഎസിൽ നിന്ന് വന്നതാണെന്നും കുടുംബാംഗങ്ങൾക്കൊപ്പം ഗ്രാമത്തിൽ താമസിച്ചിരുന്നതായും അവർ അധികൃതരോട് പറഞ്ഞു.

      "അവർ മരണ സർട്ടിഫിക്കറ്റും മറ്റ് നിയമപരമായ രേഖകളും വാങ്ങി അമേരിക്കയിലേക്ക് അയച്ചു. അവിടെ അദ്ദേഹത്തിന്റെ മകൻ ഇൻഷുറൻസിനായി ഫയൽ ചെയ്തു. ആശുപത്രിയിൽ നിന്ന് തിരിച്ചെത്തി, വാഗ്ചൗറും മറ്റുള്ളവരും ചേ‍ർന്ന് മരിച്ചയാളുടെ അന്ത്യകർമങ്ങൾ വരെ നടത്തി," എസ്പി പറഞ്ഞു.

      വാഗ്‌ചൗറെ ഇതിന് മുമ്പും തങ്ങളെ വഞ്ചിക്കാൻ ശ്രമിച്ചതിനാൽ യുഎസ് ആസ്ഥാനമായുള്ള സ്ഥാപനത്തിന് സംശയം തോന്നിയിരുന്നതായും അദ്ദേഹം പറഞ്ഞു. ക്ലെയിം സ്ഥിരീകരിക്കാൻ കമ്പനി അന്വേഷണ ഉദ്യോഗസ്ഥരെ ഇന്ത്യയിലേക്ക് അയച്ചിരുന്നു. തുടർന്ന് ഞങ്ങളെ സമീപിക്കുകയായിരുന്നു,” അദ്ദേഹം പറഞ്ഞു. അന്വേഷണത്തിൽ പ്രതികൾ നടത്തിയ ഗൂഢാലോചനകൾ മുഴുവൻ വെളിപ്പെട്ടതായി അദ്ദേഹം പറഞ്ഞു.

      "ഗുജറാത്തിലെ വഡോദരയിൽ നിന്നാണ് ഞങ്ങൾ വാഗ്ചൗറെയെ അറസ്റ്റ് ചെയ്തത്. തുടർന്ന്, കൊലപാതകം ഉൾപ്പെടെയുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) വിവിധ വകുപ്പുകൾ പ്രകാരം മറ്റ് നാല് പേരെയും അറസ്റ്റ് ചെയ്തു" പോലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
      Published by:Naveen
      First published:
      )}