• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ബാബുവിന്റെ കൊലപാതകത്തില്‍ ആര്‍.എസ്.എസുകാരന്‍ വിവാഹദിനത്തില്‍ അറസ്റ്റിലായി


Updated: May 13, 2018, 9:04 PM IST
ബാബുവിന്റെ കൊലപാതകത്തില്‍ ആര്‍.എസ്.എസുകാരന്‍ വിവാഹദിനത്തില്‍ അറസ്റ്റിലായി

Updated: May 13, 2018, 9:04 PM IST
മാഹി: സി.പി.എം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും മാഹി നഗരസഭ മുന്‍ കൗണ്‍സിലറുമായ ബാബു കണ്ണിപ്പൊയിലിനെ(47) വെട്ടിക്കൊന്ന കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വിവാഹദിനത്തില്‍ പുതുച്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. പാനൂര്‍ ചെണ്ടയാട് സ്വദേശി ജെറിന്‍ സുരേഷാണ് പിടിയിലായത്. ഇന്ന് ജെറിന്റെ വിവാഹം നടക്കേണ്ടതായിരുന്നു.

ഞായറാഴ്ചയായിരുന്നു ജെറിന്റെ വിവാഹം. വിവാഹത്തിനു ഓഡിറ്റോറിയത്തിലേക്ക് പുറപ്പെടുന്നതിനിടെയാണ് ജെറിനെ പൊലീസ് സംഘം കസ്ഡിയിലെടുത്തത്. ഇതോടെ ജെറിന്റെ വിവാഹം മുടങ്ങി. വിവാഹം മുടങ്ങിയതില്‍ പ്രതിഷേധിച്ച് ബി.ജെ.പി -ആര്‍.എസ്.എസ് പ്രവര്‍ത്തകരും ബന്ധുക്കളും പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധിക്കുകയാണ്.

മെയ് ഏഴിന് രാത്രി 9.30നാണ് ബാബുവിനെ ബൈക്കിലെത്തിയ ഒരു സംഘം അക്രമികള്‍ വെട്ടിക്കൊന്നത്. ഗുരുതരമായി പരിക്കേറ്റ നിലയില്‍ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. ഇതിന് പിന്നാലെ മാഹി പാലത്തിനടുത്ത് വച്ച് ബി.ജെ.പി പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍ പെരിങ്ങാടിയിലെ ഷമേജിനെ മറ്റൊരു സംഘം കൊലപ്പെടുത്തിയിരുന്നു. സംഭവം നടന്നത് മാഹിയില്‍ ആയതിനാല്‍ പുതുച്ചേരി പൊലീസാണ് കേസന്വേഷിക്കുന്നത്.

ബാബുവിന്റെ വധവുമായി ബന്ധപ്പെട്ട് ബി.ജെ.പി പുതുച്ചേരി സംസ്ഥാന സമിതി അംഗം വിജയന്‍ പൂവച്ചേരിയെ പള്ളൂര്‍ പൊലീസ് നേരത്തെ ചോദ്യം ചെയ്ത ശേഷം വിട്ടയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജെറിനെ അറസ്റ്റു ചെയ്തത്.
First published: May 13, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍