• HOME
  • »
  • NEWS
  • »
  • crime
  • »
  • മക്കളെ നോക്കാൻ നിർത്തിയ ജോലിക്കാരി കുട്ടികളെ എടുത്തെറിഞ്ഞു; ദൃശ്യം സിസിടിവിയിൽ; പിതാവ് പരാതി നൽകി

മക്കളെ നോക്കാൻ നിർത്തിയ ജോലിക്കാരി കുട്ടികളെ എടുത്തെറിഞ്ഞു; ദൃശ്യം സിസിടിവിയിൽ; പിതാവ് പരാതി നൽകി

അഞ്ചര വയസുള്ള പെണ്‍കുട്ടിയെയും നാലര വയസുള്ള ആണ്‍ കുട്ടിയേയും പരിചരിക്കുവാനായി ബിബിൻ തൊടുപുഴയിലുള്ള ഏജന്റ് വഴിയാണ് വീട്ടിൽ ജോലിക്കാരിയെ നിർത്തിയത്

Crime

Crime

  • Share this:
    സാഗർ

    ഇടുക്കി: വീട്ടുജോലിക്ക് എത്തിയ സ്ത്രീ കുട്ടികളെ ഉപദ്രവിച്ച സംഭവത്തിൽ പോലീസിൽ പരാതി നൽകി പിതാവ്. തൊടുപുഴയ്ക്കടുത്ത് ഉടുമ്പന്നൂരിലാണ് സംഭവം. കുട്ടികളെ സ്ത്രീ ഉപദ്രവിക്കുന്നത് സിസിടിവി ദൃശ്യങ്ങളിലൂടെ കണ്ടാണ് ഇവർക്കെതിരെ പിതാവ് പോലീസിൽ പരാതി നൽകിയത്.

    തന്റെ രണ്ട് കുട്ടികളെ നോക്കുവാനായാണ് ഉടുമ്പന്നൂർ സ്വദേശിയായ ബിബിൻ വീട്ടിൽ സ്ത്രീയെ ജോലിക്ക് നിർത്തിയത്. കുട്ടികളുടെ മാതാവ് വിദേശത്തായതിനാലാണ് ബിബിൻ വീട്ടിൽ ജോലിക്ക് ആളെ വെച്ചത്. എന്നാൽ വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്ത് ജോലിക്ക് എത്തിയ സ്ത്രീ കുട്ടികളെ ഉപദ്രവിക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ വീടിനുള്ളിൽ സ്ഥാപിച്ച സിസിടിവി നോക്കിയപ്പോഴാണ് ബിബിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടര്‍ന്നായിരുന്നു ബിബിൻ പോലീസില്‍ പരാതി നല്‍കിയത്.

    അഞ്ചര വയസുള്ള പെണ്‍കുട്ടിയെയും നാലര വയസുള്ള ആണ്‍ കുട്ടിയേയും പരിചരിക്കുവാനായി ബിബിൻ തൊടുപുഴയിലുള്ള ഏജന്റ് വഴിയാണ് വീട്ടിൽ ജോലിക്കാരിയെ നിർത്തിയത്. കഴിഞ്ഞ ദിവസം ബിബിൻ മലയാറ്റൂര്‍ തീര്‍ഥാടനത്തിന് പോയിരുന്നു. ഈ സമയത്താണ് വീട്ടുജോലിക്കാരി കുട്ടിയെ എടുത്ത് എറിയുന്ന ദൃശ്യങ്ങൾ ബിബിന്റെ ശ്രദ്ധയിൽ പെട്ടത്.

    Also read- Murder | യുവാവിനും സുഹൃത്തിനും ഒരേ കാമുകി; ചാറ്റിങ്ങിനെ ചൊല്ലിയുള്ള തർക്കം കലാശിച്ചത് കൊലപാതകത്തിൽ

    സംഭവത്തെ കുറിച്ച് വീട്ടുജോലിക്കാരിയോട് തിരക്കിയപ്പോൾ ഇവർ ദേഷ്യപ്പെട്ടതായും വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതായും ബിബിൻ പറഞ്ഞു. ഒരു മാസത്തെ കരാറിൽ സ്ത്രീ ജോലിയിൽ പ്രവേശിച്ചിട്ട് മൂന്ന് ദിവസം മാത്രമേ ആയിട്ടുള്ളു. കുട്ടിയെ എടുത്തെറിയുന്ന ദൃശ്യങ്ങള്‍ സഹിതം ബിബിൻ പോലീസിൽ പരാതി നൽകിയതോടെ മൂലമറ്റം സ്വദേശിനിക്കെതിരേ പോലീസ് കേസെടുത്തു.

    Crime News | പാലക്കാട് യുവതിയുടെ മരണത്തിൽ ദുരൂഹത; ഭർത്താവ് കസ്റ്റഡിയിൽ

    പാലക്കാട്: ചിറ്റൂരിൽ യുവതിയെ വീടിനുള്ളിൽ മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് വീട്ടമ്മയുടെ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചിറ്റൂർ അഞ്ചാം മൈൽ സ്വദേശിനി ജ്യോതിയെയാണ് അസ്വാഭാവിക സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ജ്യോതിയുടെ ഭര്‍ത്താവ് വീരമണി (50) യെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു.

    Also Read-Murder| മദ്യലഹരിയിൽ സുഹൃത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി; ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു

    വീരമണിയും ജ്യോതിയും തമ്മില്‍ ഇടക്കിടെ വഴക്കുണ്ടാകാറുണ്ടെന്ന് അയല്‍വാസികള്‍ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതോടെയാണ് വീരമണിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒഴിഞ്ഞാമ്പാറ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം തിങ്കളാഴ്ച മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറൻസിക് വിദഗ്ദ്ധർ ഉൾപ്പടെ സംഭവം സ്ഥലം സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.
    Published by:Naveen
    First published: