കുമ്പള കൊലപാതകം: പ്രധാനപ്രതി അറസ്റ്റിൽ; കൃത്യത്തിൽ പങ്കാളികളായ രണ്ടുപേർ ആത്മഹത്യ ചെയ്തു

മുഖത്തും കഴുത്തിലും മാരകമായി മുറിവേറ്റ ഹരീഷ് ചോര വാർന്ന് മരണപ്പെടുകയായിരുന്നു. ഇന്നലെ ആത്മഹത്യ ചെയ്ത റോഷനും മണികണ്ഠനും ശ്രീകുമാറിനൊപ്പം കൃത്യത്തിൽ പങ്കാളികളായെന്നാണ് പൊലീസ് നൽകുന്ന വിവരം.

News18 Malayalam | news18
Updated: August 19, 2020, 7:31 PM IST
കുമ്പള കൊലപാതകം: പ്രധാനപ്രതി അറസ്റ്റിൽ; കൃത്യത്തിൽ പങ്കാളികളായ രണ്ടുപേർ ആത്മഹത്യ ചെയ്തു
പ്രതി ശ്രീകുമാർ, മരിച്ച ഹരീഷ്
  • News18
  • Last Updated: August 19, 2020, 7:31 PM IST
  • Share this:
കാസർഗോഡ്: കുമ്പള നായ്ക്കാപ്പ് സ്വദേശി ഹരീഷിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രധാന പ്രതി അറസ്റ്റിൽ. കുണ്ടൻ കാടറുക്ക സ്വദേശി ശ്രീകുമാറാണ് അറസ്റ്റിലായത്. കേസിൽ ഇനി ഒരാളെ കൂടി പിടികൂടാനുണ്ട്.

ഇന്നലെ കസ്റ്റഡിയിലായ പ്രതിയുടെ അറസ്റ്റ് ഉച്ചയോടെയാണ് കുമ്പള പൊലീസ് രേഖപ്പെടുത്തിയത്. തുടർന്ന് സംഭവം നടന്ന സ്ഥലമുൾപ്പടെയുള്ള ഇടങ്ങളിൽ തെളിവെടുപ്പ് നടത്തി. ഹരീഷ് കുത്തേറ്റ് വീണതിന് സമീപത്തു വച്ച് കുത്താൻ ഉപയോഗിച്ച ഒരു കത്തിയും കണ്ടെത്തിയിട്ടുണ്ട്.

You may also like:രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഓടിയെത്തുന്ന അഷ്‌റഫ്; റോഡില്‍ കുഴിഞ്ഞുവീണപ്പോള്‍ സഹായിക്കാനാരുമില്ലാതെ മരണം [NEWS]ആരും കട്ടോണ്ടുപോയതല്ല; നാരായണിയമ്മയുടെ ജിമിക്കി കമ്മൽ തിരികെ കിട്ടി; 20 വർഷത്തിന് ശേഷം [NEWS] കരിപ്പൂർ വഴി സ്വർണവും കുങ്കുമപ്പൂവും സിഗരറ്റും കടത്താൻ ശ്രമം [NEWS]

അക്രമത്തിന് ഉപയോഗിച്ച മറ്റൊരു കത്തി കൂടി കിട്ടാനുണ്ട്. സംഭവസമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങൾ കോട്ടേക്കാർ തോട്ടിൽ നിന്നും സിഐയുടെ നേതൃത്വത്തിൽ കണ്ടെത്തിയിട്ടുണ്ട്. മിനിഞ്ഞാന്ന് രാത്രി മില്ലിൽ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഹരീഷിനെ കാറിലെത്തിയ ശ്രീകുമാറും സുഹൃത്തുക്കളും ചേർന്ന് കത്തി ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു.

മുഖത്തും കഴുത്തിലും മാരകമായി മുറിവേറ്റ ഹരീഷ് ചോര വാർന്ന് മരണപ്പെടുകയായിരുന്നു. ഇന്നലെ ആത്മഹത്യ ചെയ്ത റോഷനും മണികണ്ഠനും ശ്രീകുമാറിനൊപ്പം കൃത്യത്തിൽ പങ്കാളികളായെന്നാണ് പൊലീസ് നൽകുന്ന വിവരം. വാഹനം ഓടിച്ച സംഘത്തിലുണ്ടായിരുന്ന മറ്റൊരാളെ കൂടി ഇനി പിടികൂടാനുണ്ട്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി പോലീസിന് നൽകിയിരിക്കുന്ന മൊഴി.
Published by: Joys Joy
First published: August 19, 2020, 7:31 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading