കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസ് കെട്ടിച്ചമച്ചതാണെന്നും പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യപ്രതി ജോളി വിടുതൽ ഹർജി നൽകി. കൂടത്തായി കൊലപാതക പരമ്പരയിലെ റോയ് തോമസ്, സിലി വധക്കേസുകളിൽ പ്രാരംഭ വാദം കേൾക്കുന്നതിൻ്റെ മുന്നോടിയായിട്ടാണ് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി കേസ് ഇന്നു പരിഗണിച്ചത്.
റോയ് തോമസ് വധ കേസിൽ ജോളിക്ക് പുറമെ എം.എസ്.മാത്യു, പ്രജികുമാർ,മനോജ് കുമാർ, നോട്ടറി സി.വിജയകുമാർ എന്നിവരാണ് പ്രതികൾ. സിലി വധത്തിൽ ജോളി, എം.എസ്.മാത്യു മാത്രമാണ് പ്രതികൾ.
കേസ് പരിഗണിക്കുമ്പോഴാണ് പ്രധാനപ്രതി ജോളി കോടതിക്ക് മുമ്പാകെ വിടുതൽ ഹർജി സമർപ്പിച്ചത്. സിലി കേസിൽ പ്രതി പട്ടികയിൽ നിന്നും തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജോളി വിടുതൽ ഹർജി നൽകിയത്. കേസ് കെട്ടി ചമച്ചതാണെന്ന് ജോളിയുടെ അഭിഭാഷകർ കോടതിയിൽ ഉന്നയിച്ചു. കേസ് അടുത്തമാസം എട്ടാം തീയതി കോടതി പരിഗണിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.