• HOME
  • »
  • NEWS
  • »
  • crime
  • »
  • MAIN ACCUSED OF KODAKARA HAWALA CASE ARRESTED

കൊടകര കുഴൽപ്പണം തട്ടിപ്പ് കേസ്; മുഖ്യപ്രതികൾ കണ്ണൂരിൽ പിടിയിൽ

കൊടകരയിൽ വാഹനാപകടം സൃഷ്ടിച്ച് 3.5 കോടി രൂപ കവർന്ന സംഭവത്തിൽ പണത്തിന്റെ ഉറവിടം സംബന്ധിച്ച് ആർഎസ്എസ്, ബിജെപി നേതാക്കളുടെ ബന്ധം കഴിഞ്ഞദിവസം പൊലീസ് വെളിപ്പെടുത്തിയിരുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ മുഖ്യപ്രതികളായ രണ്ടു പേർ കണ്ണൂരിൽ നിന്നും പിടിയിൽ. മുഹമ്മദ് അലി, അബ്ദുൽ റഷീദ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇവരെ കൊടകര സ്റ്റേഷനിൽ എത്തിച്ചു. കുഴൽപ്പണക്കടത്ത് കവർച്ചാ സംഘത്തിന് വിവരം ചോർത്തി നൽകിയത്  അബ്ദുൽ റഷീദാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പണം തട്ടിയെടുത്തതിന് 5 ലക്ഷം രൂപ വീതം പ്രതിഫലം കിട്ടിയെന്നു പ്രതികൾ പൊലീസിനോടു പറഞ്ഞു. കൊടകരയിൽ വാഹനാപകടം സൃഷ്ടിച്ച് 3.5 കോടി രൂപ കവർന്ന സംഭവത്തിൽ പണത്തിന്റെ ഉറവിടം സംബന്ധിച്ച് ആർഎസ്എസ്, ബിജെപി നേതാക്കളുടെ ബന്ധം കഴിഞ്ഞദിവസം പൊലീസ് വെളിപ്പെടുത്തിയിരുന്നു. കവർച്ചയ്ക്കു ശേഷം പ്രതികൾ 45 ലക്ഷത്തിന്റെ ഇടപാട് നടത്തിയെന്നും കണ്ടെത്തി.

    Also Read ദേശീയ പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചെലവിനെത്തിച്ച കുഴൽപ്പണ കവർച്ച: ഏഴുപേർ പിടിയിൽ

    ഡ്രൈവർക്കു പണം കൈമാറിയ ധർമരാജൻ ആർഎസ്എസ് പ്രവർത്തകനാണെന്ന് അന്വേഷണ ചുമതലയുള്ള തൃശൂർ എസ്.പി ജി.പൂങ്കുഴലി വെളിപ്പെടുത്തി. കോഴിക്കോടുനിന്നു കൊച്ചിയിലേക്കു പണം കൊണ്ടുവരുന്നതിന്റെ ചുമതല ധർമരാജനായിരുന്നു. ഇയാൾക്കു പണം കൈമാറിയത് യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക് ആണെന്നും എസ്പി പറഞ്ഞു. സുനിൽ നായിക്കിനെ പൊലീസ് ചോദ്യം ചെയ്തു. ധർമരാജനുമായി ബിസിനസ് ബന്ധമാണുള്ളതെന്നു സുനിൽ മൊഴി നൽകി. പണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ പൊലീസ് നിർദേശം നൽകി. ഇരുവരെയും വീണ്ടും ചോദ്യം ചെയ്യും.

    പണവുമായി സഞ്ചരിക്കാൻ ഏർപ്പെടുത്തിയ വാഹനത്തിന്റെ ഡ്രൈവർ ഷംജീറിനെയും കൂട്ടി ധർമരാജൻ കൊടകര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ബിജെപി ഉന്നത നേതൃത്വവുമായി ധർമരാജനുള്ള ബന്ധം പൊലീസിനു ലഭിച്ചതാണു കേസിൽ വഴിത്തിരിവായത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ യുവമോർച്ച സംസ്ഥാന പ്രസിഡന്റായിരിക്കെ സുനിൽ നായിക് ട്രഷററായിരുന്നു.

    തൃ​ശൂ​ർ വെ​ള്ളി​ക്കു​ള​ങ്ങ​ര കി​ഴ​ക്കേ​കോ​ടാ​ലി വെ​ട്ടി​യാ​ട്ടി​ൽ ദീ​പ​ക് (ശ​ങ്ക​ര​ൻ-34), വേ​ളൂ​ക്ക​ര ആ​പ്പി​ൾ​ബ​സാ​ർ വ​ട്ട​പ്പ​റ​മ്പി​ൽ അ​രീ​ഷ് (28), വ​ട​ക്കും​ക​ര വെ​ള​യ​നാ​ട് കോ​ക്കാ​ട​ൻ മാ​ർ​ട്ടി​ൻ ദേ​വ​സി (23), വ​ട​ക്കും​ക​ര പ​ട്ടേ​പ്പാ​ടം ത​രു​പ്പീ​ടി​കയി​ൽ ലെ​ബീ​ബ് (30), വ​ട​ക്കും​ക​ര വെ​ള​യ​നാ​ട് കു​ട്ടി​ച്ചാ​ൽ​പ​റ​മ്പി​ൽ അ​ഭി​ജി​ത്ത് (അ​ഭി-28), വെ​ള്ളാ​ങ്ക​ല്ലൂ​ർ വ​ട​ക്കും​ക​ര വെ​ള​യാ​നാ​ട് തോ​പ്പി​ൽ ബാ​ബു മു​ഹ​മ​ദാ​ലി (39), വേ​ളൂ​ക്ക​ര ഹാ​ഷി​ൻ ന​ഗ​ർ വേ​ലം​പ്പ​റ​മ്പി​ൽ അ​ബു ഷാ​ഹി​ദ് (25) എ​ന്നി​വർ നേരത്തെ അറസ്റ്റിലായിരുന്നു.

    Video| തൃശ്ശൂരിൽ കുഴൽപ്പണം തട്ടിയകേസിൽ അക്രമിസംഘം വാഹനത്തെ പിന്തുടരുന്ന CCTV ദൃശ്യങ്ങൾ പുറത്ത്

    പി​ടി​യി​ലാ​യ​വ​ർ സ്ഥി​രം കു​ഴ​ൽ​പ​ണം ത​ട്ടു​ന്ന സം​ഘ​ത്തി​ലു​ള്ള​വ​രാ​ണെ​ന്നും കേ​സി​ലെ രാ​ഷ്​​ട്രീ​യ ബ​ന്ധം അ​ന്വേ​ഷി​ക്കു​ക​യാണെ​ന്നും​ തൃ​ശൂ​ർ റൂ​റ​ൽ എ​സ്​പി ജി. ​പൂ​ങ്കു​ഴ​ലി വ്യക്തമാക്കി. ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​ക​ളെ തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം കാ​ക്ക​നാ​ട്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ ​നി​ന്നാ​ണ്​ പി​ടി​കൂ​ടി​യ​ത്. ഏ​ഴ് പേ​രാ​ണ് കൃ​ത്യ​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത​ത്. പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്ത മൂ​ന്നു​പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. പ​ണ​വു​മാ​യി പോ​യ കാ​ർ പാ​ലി​യേ​ക്ക​ര ടോ​ൾ പ്ലാ​സ​യി​ൽ എ​ത്തി​യ​പ്പോ​ൾ നി​ർ​ത്തി​യെ​ങ്കി​ലും തൊ​ട്ടു​പി​ന്നി​ലു​ണ്ടാ​യി​രു​ന്ന ഗു​ണ്ട​ക​ൾ സ​ഞ്ച​രി​ച്ച കാ​ർ ടോ​ൾ പ്ലാ​സ​യി​ലെ ബാ​രി​യ​റി​ൽ ത​ട്ടി പാ​ഞ്ഞു​പോ​യി.
    Published by:Aneesh Anirudhan
    First published:
    )}