HOME » NEWS » Crime » MAKING PET DOG FLY USING HELIUM BALLOONS POPULAR YOUTUBER GAURAV SHARMA ARRESTED

നായ്ക്കുട്ടിയെ ബലൂണിൽ കെട്ടി പറത്തി; ഡൽഹിയിൽ പ്രമുഖ യൂട്യൂബർ അറസ്റ്റിൽ

തന്റെ യൂട്യൂബ് ചാനലിന് വേണ്ടിയാണ് വീഡിയോ ചിത്രീകരിച്ചതെന്നായിരുന്നു ഇയാൾ അറസ്റ്റിന് ശേഷം പൊലീസിനോട് പറഞ്ഞത്.

News18 Malayalam | news18-malayalam
Updated: May 28, 2021, 11:23 AM IST
നായ്ക്കുട്ടിയെ ബലൂണിൽ കെട്ടി പറത്തി; ഡൽഹിയിൽ പ്രമുഖ യൂട്യൂബർ അറസ്റ്റിൽ
Screengrab
  • Share this:
ന്യൂഡൽഹി: വളർ‌ത്തുപട്ടിയെ ബലൂണിൽ കെട്ടി പറത്തിയ യൂട്യൂബർ അറസ്റ്റിൽ. ഇന്ത്യയിലെ അറിയപ്പെടുന്ന യൂട്യൂബർമാരിൽ ഒരാളായ ഗൗര‍വ് ശർമയാണ് അറസ്റ്റിലായത്. ഹീലിയം ബലൂണിൽ നായ്ക്കുട്ടിയെ കെട്ടി പറത്തി വിടുന്നതിന്റെ വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്നാണ് അറസ്റ്റ്. വീഡിയോക്കെതിരെ വ്യാപകമായ വിമർശനം ഉയർന്നിരുന്നു.

പീപ്പിൾ ഫോർ‌ ആനിമൽ സൊസൈറ്റി പ്രവർത്തകനായ ഗൗരവ് ഗുപ്ത നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡൽഹി മാളവ്യ പൊലീസ് യൂട്യൂബറെ അറസ്റ്റ് ചെയ്തത്. മെയ് 21 നാണ് വീഡിയോ ചിത്രീകരിച്ചത്. ഗൗരവ് ശർമയും മറ്റു ചിലരും ചേർന്ന് നായ്കുട്ടിയെ ഹീലിയം ബലൂണിനൊപ്പം കെട്ടി ബലൂൺ പറത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.



യൂട്യൂബിൽ നാൽപ്പത് ലക്ഷം സബ്സ്ക്രൈബേർസുള്ളയാളാണ് ഗൗരവ് ശർമ. ഒരു കാറിന്റെ മുകളിൽ ഇരുന്ന് പല നിറങ്ങളിലുള്ള ബലൂൺ നായ്കുട്ടിയുടെ ശരീരത്തിൽ കെട്ടിവെക്കുകയും പിന്നീട് പറത്തി വിടുകയുമായിരുന്നു. നായ്ക്കുട്ടി പറക്കട്ടെ എന്ന് പറഞ്ഞായിരുന്നു യുവാവിന്റെ പ്രവർത്തി. വീഡിയോയിൽ ബലൂണുകൾക്കൊപ്പം നായ്ക്കുട്ടി പറക്കുന്നതും കാണാം.
You may also like:സ്കൂളിലെ ശുചിമുറിയിലെ ടൈൽസിൽ രക്തക്കറ; പാലത്തായി പീഡന കേസിലെ നിർണായക തെളിവെന്ന് സൂചന

മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത സെക്ഷൻ 11(1)ഡി, ഐപിസി സെക്ഷൻ 188 തുടങ്ങിയ വകുപ്പുകൾ ചേർത്താണ് ഗൗരവ് ശർമയെ അറസ്റ്റ് ചെയ്തത്. തന്റെ യൂട്യൂബ് ചാനലിന് വേണ്ടിയാണ് വീഡിയോ ചിത്രീകരിച്ചതെന്നായിരുന്നു ഇയാൾ അറസ്റ്റിന് ശേഷം പൊലീസിനോട് പറഞ്ഞത്.

ശാരീരിക ബന്ധത്തിന് വിസ്സമ്മതിച്ച ഭാര്യയെ യുവാവ് വെടിവച്ചു കൊന്നു; 3 മക്കളെ കനാലിലെറിഞ്ഞു

ലൈംഗിക ബന്ധത്തിന് വിസ്സമ്മതിച്ച ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം മക്കളെ കനാലിലെറിഞ്ഞ് യുവാവ്. ഉത്തർപ്രദേശ് ബസേദി സ്വദേശിനിയായ ഡോളി (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ ഭർത്താവ് പപ്പുവിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൂന്നു മക്കളുമായി വീടു വിട്ടിറങ്ങിയ പപ്പു ഇവരെ സമീപത്തെ കനാലിലേക്ക് തള്ളിയിടുകയായിരുന്നു.

മക്കളായ സാനിയ (5), വൻഷ് (3), അർഷിത (18 മാസം) എന്നിവരെയാണ് സമീപത്തെ ഗംഗാ കനാലിലേക്കെറിഞ്ഞത്. സംഭവശേഷം കടന്നു കളഞ്ഞ പപ്പുവിനെ തൊട്ടടുത്ത ദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ പതിനഞ്ച് ദിവസങ്ങളായി ഭാര്യ ഇയാളിൽ നിന്ന് ശാരീരികമായി അകലം പാലിക്കുകയായിരുന്നു. ഇതിൽ പപ്പു വളരെ ദേഷ്യത്തിലായിരുന്നു. ലൈംഗിക ബന്ധത്തിന് തയ്യാറായില്ലെങ്കിൽ കൊലപ്പെടുത്തുമെന്ന് ഭീഷണിയും മുഴക്കിയിരുന്നു. സംഭവം നടന്ന ദിവസവും പപ്പു ഇതേ ആവശ്യവുമായി ഡോളിയെ സമീപിച്ചു. എന്നാൽ അവർ വിസ്സമ്മതം അറിയച്ചതോടെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. യുവതിയുടെ തലയ്ക്കാണ് വെടിയേറ്റതെന്നാണ് പൊലീസ് പറയുന്നത്.

ഭാര്യ മരിച്ചതോടെ ഇനി മക്കളെ ആര് നോക്കുമെന്ന ആശങ്ക ഉയർന്നതോടെയാണ് അവരെയും ഇല്ലാതാക്കാൻ തീരുമാനിച്ചത്. മക്കളുമായി കനാലിന് സമീപമെത്തിയ ശേഷം ഇവരെ തള്ളിയിടുകയായിരുന്നു. പപ്പുവിന്‍റെ ജ്യേഷ്ഠ ഭാര്യ ആയിരുന്ന ഡോളി, പത്ത് വർഷം മുമ്പ് ഇയാൾ മരിച്ചതോടെയാണ് പപ്പുവിനെ വിവാഹം ചെയ്തതെന്നും റിപ്പോർട്ടുകളുണ്ട്.
Published by: Naseeba TC
First published: May 28, 2021, 11:23 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories