നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • 55 ലിറ്റര്‍ വാഷുമായി മലപ്പുറം കരുവാരകുണ്ട് സ്വദേശി പിടിയില്‍

  55 ലിറ്റര്‍ വാഷുമായി മലപ്പുറം കരുവാരകുണ്ട് സ്വദേശി പിടിയില്‍

  മേഖലയിലെ സോഡാ വിതരണക്കാരനായ പ്രതി ലോക്ക്ഡൗണിനേ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയേ തുടര്‍ന്നാണ് ചാരായ വില്‍പ്പന ആരംഭിച്ചത്

  പ്രതി

  പ്രതി

  • Share this:
  മലപ്പുറം: 55 ലിറ്റര്‍ വാഷുമായി മലപ്പുറം കരുവാരകുണ്ട് സ്വദേശി എക്‌സൈസിന്റെ പിടിയില്‍. അയ്യപ്പക്കാവില്‍ സ്വദേശി വേള്ളോലി വീട്ടില്‍ മോഹന്‍ദാസാണ് പിടിയിലായത്.

  മേഖലയിലെ സോഡാ വിതരണക്കാരനായ പ്രതി ലോക്ക്ഡൗണിനേ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയേ തുടര്‍ന്നാണ് ചാരായ വില്‍പ്പന ആരംഭിച്ചത്. ഇയാള്‍ വീട്ടില്‍ വച്ച് സ്വന്തമായി വാഷുണ്ടാക്കി മറ്റുള്ളവര്‍ക്ക് നല്‍കി ചാരായമാക്കി മാറ്റും . ഇതാണ് ഇയാള്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുന്നത്. ഒരു ലിറ്റര്‍ ചാരായത്തിന് 1200 രൂപയാണ് വില.

  രഹസ്യവിവരത്തേ തുടര്‍ന്നാണ് പ്രതി പിടിയിലായത്. കാളികാവ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.ഒ വിനോദ്, പ്രിവന്റീവ് ഓഫീസര്‍ കെ.എം ശിവ പ്രകാശ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം സുനില്‍, വി ലിജിന്‍, വി നിഹ എന്നിവരാണ്സം ഘത്തിലുണ്ടായിരുന്നത്.  മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു
  Published by:Jayesh Krishnan
  First published:
  )}