മലപ്പുറം: എം.ബി.ബി.എസ്. വിദ്യാര്‍ഥിനിയുടെ അപകടമരണത്തില്‍ ബൈക്കോടിച്ചിരുന്ന സഹപാഠിയെ അറസ്റ്റ് ചെയ്തു.തൃശ്ശൂര്‍ സ്വദേശി അശ്വിനെ(21)യാണ് അറസ്റ്റ് ചെയ്തത്. അശ്രദ്ധമായി ബൈക്കോടിച്ച് അപകടമുണ്ടാക്കിയതിനാണ് അശ്വിനെതിരേ പോലീസ് കേസെടുത്തിരുന്നത്.
തിങ്കളാഴ്ച രാവിലെ കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ തിരൂര്‍ക്കാട്ടാണ് അശ്വിനും സഹപാഠിയായ ആലപ്പുഴ സ്വദേശിനി അല്‍ഫോന്‍സ(22)യും സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കിലും ബസിലും ഇടിക്കുകയായിരുന്നു.
അശ്വിന്റെ അശ്രദ്ധമായ ഡ്രൈവിങ്ങായിരുന്നു അപകടത്തിന് കാരണമെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. അശ്വിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. മരിച്ച അല്‍ഫോന്‍സയും ബൈക്കോടിച്ചിരുന്ന അശ്വിനും പെരിന്തല്‍മണ്ണ എം.ഇ.എസ്. മെഡിക്കല്‍ കോളേജിലെ അവസാനവര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ഥികളാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.