• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

''വേദനിച്ച് കൈ തട്ടിമാറ്റിയിട്ടും അങ്കിള്‍ വിട്ടില്ല''; നിഷ്‌കളങ്കതയോടെ കുട്ടിയുടെ മൊഴി

news18
Updated: May 15, 2018, 7:52 AM IST
''വേദനിച്ച് കൈ തട്ടിമാറ്റിയിട്ടും അങ്കിള്‍ വിട്ടില്ല''; നിഷ്‌കളങ്കതയോടെ കുട്ടിയുടെ മൊഴി
news18
Updated: May 15, 2018, 7:52 AM IST
മലപ്പുറം: എടപ്പാളിലെ തിയേറ്ററില്‍ ലൈംഗികാതിക്രമത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴി പുറത്ത്.
കേസില്‍ റിമാന്‍ഡിലായ മൊയ്തീന്‍കുട്ടിയെ മാതാവ് ഫോണ്‍ചെയ്ത് വിളിച്ചുവരുത്തിയതാണെന്ന് പെണ്‍കുട്ടി ശിശുക്ഷേമ സമിതി കൗണ്‍സിലറോട് പറഞ്ഞു.

സിനിമകാണാന്‍ തുടങ്ങിയ സമയം മുതല്‍ ഇയാള്‍ പലതരത്തില്‍ ഉപദ്രവിക്കുകയായിരുന്നു. വേദനിച്ച് കൈ തട്ടിമാറ്റുമ്പോഴെല്ലാം കൂടുതല്‍ ബലംപ്രയോഗിച്ചു. ഇടവേള സമയത്ത് പുറത്തുകൊണ്ടുപോയി ഭക്ഷണവും വാങ്ങിക്കൊടുത്തു.

അന്നേദിവസം വീട്ടില്‍നിന്ന് പുറപ്പെട്ട സമയം മുതലുള്ള അനുഭവങ്ങളാണ് പെണ്‍കുട്ടി കൗണ്‍സിലറോട്
വിവരിച്ചത്. ഇയാള്‍ ഇടയ്ക്കിടെ വീട്ടിലും വരാറുണ്ടെന്നും അവള്‍ പറഞ്ഞു. പെണ്‍കുട്ടി ആദ്യമായാണ്
Loading...
മൊയ്തീന്‍കുട്ടിയെ കാണുന്നതെന്ന മാതാവിന്റെ മൊഴിക്ക് വിരുദ്ധമാണിത്.

വിഷയത്തിന്റെ ഗൗരവം എന്തെന്നു പോലും അറിയാതെയായാണ് ശിശുക്ഷേമ സമിതിയിലെ കൗണ്‍സിലര്‍
അഡ്വ. കവിതാശങ്കറിനോട് കുട്ടി ഇക്കാര്യങ്ങള്‍ വിവരിച്ചത്. ഈ കുഞ്ഞിന്റെ മുഖത്തു നോക്കിയാല്‍ എങ്ങനെ ഈ ക്രൂരത ചെയ്യാന്‍ കഴിയുമെന്ന് കവിതാശങ്കര്‍ ചോദിക്കുന്നു. ഒന്‍പത് വയസാണ്, ഒന്നുമറിയില്ല അവള്‍ക്ക്. നടന്ന ക്രൂരതയുടെ ഗൗരവം മനസിലായിട്ടില്ല. അതുതന്നെയാണ് കേസിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതെന്നും കവിതാശങ്കര്‍ ചൂണ്ടിക്കാട്ടി.

പെണ്‍കുട്ടി പറഞ്ഞതനുസരിച്ച് ക്രൂരമായ ലൈംഗിക പീഡനമാണ് നടന്നത്. പ്രതിയുടെ ദുരുദ്ദേശ്യം ദൃശ്യങ്ങളില്‍നിന്നും കുട്ടിയുടെ വാക്കുകളില്‍നിന്നും വ്യക്തമാണ്. എന്നാല്‍ ഗൗരവമായ ലൈംഗികപീഡനമെന്ന വകുപ്പ് ചുമത്തണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടപ്പോള്‍ കുട്ടി അങ്ങനെ മൊഴിതന്നിട്ടില്ലെന്നായിരുന്നു പൊലീസിന്റെ മറുപടി.

കുട്ടിയുടെ മൊഴിയില്‍ പലരും സ്വാധീനിച്ചതായി സൂചനയുണ്ട്. കുട്ടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോക്സോ നിയമത്തിലെ അഞ്ച്-എം വകുപ്പ് പ്രതിക്കെതിരെ ചുമത്തണമെന്ന് ശിശുക്ഷേമസമിതി ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ആറ്, ഒന്‍പത് വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഇത് നിലനില്‍ക്കാന്‍ പ്രയാസമാണ്. പരമാവധി ഏഴുവര്‍ഷം തടവാണ് ഇതുപ്രകാരം ലഭിക്കുക. അഞ്ച്-എം വകുപ്പില്‍ പത്തുവര്‍ഷമോ ജീവപര്യന്തമോ ശിക്ഷ ലഭിക്കും. കുട്ടി മാനസികമായി ഉല്ലാസവതിയായതിന് ശേഷം ശിശുക്ഷേമസമിതി ഒരിക്കല്‍കൂടി മൊഴിയെടുക്കും.
First published: May 15, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍