വലവിരിച്ച് സൈബർ പൊലീസ്; മലപ്പുറത്ത് ആറ് മാസത്തിനിടെ പിടിലായത് വിദേശികൾ ഉൾപ്പടെ എട്ടുപേർ

മലപ്പുറം ഡി.വൈ.എസ്.പി ജലീല്‍ തോട്ടത്തിലിന്‍റെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച പ്രത്യേക സംഘമാണ് സൈബർ കേസുകൾ അന്വേഷിക്കുകയും പ്രതികളെ പിടികൂടുകയും ചെയ്തത്

news18
Updated: January 24, 2019, 10:44 AM IST
വലവിരിച്ച് സൈബർ പൊലീസ്; മലപ്പുറത്ത് ആറ് മാസത്തിനിടെ പിടിലായത് വിദേശികൾ ഉൾപ്പടെ എട്ടുപേർ
arrest
  • News18
  • Last Updated: January 24, 2019, 10:44 AM IST IST
  • Share this:
മലപ്പുറം: ഓൺലൈൻ തട്ടിപ്പുകാരെ കുടുക്കി മലപ്പുറം പൊലീസ്. കഴിഞ്ഞ ആറു മാസത്തിനിടെ വിദേശികൾ ഉൾപ്പടെ ആറുപേർ സൈബർ കുറ്റകൃത്യത്തിന് മലപ്പുറം പൊലീസിന്‍റെ പിടിയിലായി. രാജ്യത്തിന്‍റെ വിവിധ ഭാഗത്തുനിന്നാണ് മഞ്ചേരിയിൽനിന്നുള്ള പ്രത്യേക അന്വേഷണ സംഘം ഇവരെ അറസ്റ്റ് ചെയ്തത്. ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് 2018 ഓഗസ്റ്റ് 14നാണ് ആദ്യ അറസ്റ്റ് നടന്നത്. ഹൈദരാബാദിൽവെച്ച് കാമറൂൺ സ്വദേശികളായ അകുംബെ ബോമ ഞ്ചിവ, ലാങ്ജി കിലിയൻ കെങ് എന്നിവരെ പിടികൂടി. സെപ്റ്റംബർ ഒമ്പതിന് രാജസ്ഥാൻ സ്വദേശികളായ മുകേഷ് ചിപ്പ, സന്ദീപ് മൊഹീന്ദ്ര എന്നിവർ ചിറ്റോർഗഡില്‍ നിന്നും അറസ്റ്റിലായി. ഒക്ടോബർ 11ന് നൈജീരിയക്കാരനായ ഇദുമെ ചാള്സ് ഒന്യാമയേച്ചി എന്നയാളെ മഹാരാഷ്ട്രയിലെ വിരാർ എന്ന സ്ഥലത്തുനിന്നും അറസ്റ്റ് ചെയ്തു. ഡിസംബർ അഞ്ചിന് കാമറൂൺ സ്വദേശികളായ വെര്ദിച ടെന്യണ്ടയോങ്, ഡോ ക്വെൻറിൻ ന്വാന്സുകവ എന്നിവർ പിടിയിലായത് ഹൈദരാബാദിൽനിന്നാണ്. 2019 ജനുവരി 11ന് കാമറൂൺ സ്വദേശിയായ മൈക്കിള്‍ ബൂന്‍വി ബോന്വ എന്നയാളെ ഹൈദരാബാദില്‍ നിന്നും അറസ്റ്റ് ചെയ്തു.

മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഘത്തെ ഒളിത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു

ദേശീയ-അന്തർദ്ദേശീയ തലത്തില്‍ ഓൺലൈൻ തട്ടിപ്പ് നടത്തിവന്നവരാണ് അറസ്റ്റിലായവർ. ഇതു കൂടാതെ ഓൺലൈൻ തട്ടിപ്പ് കേസില്‍ 2017 ഡിസംബറില്‍ ഡല്‍ഹിയില്‍ നിന്നും ഇമ്മാനുവല്‍ ആർച്ചിതബോംഗ് എന്ന നൈജീരിയക്കാരനേയും എടിഎം ഡിജിറ്റല്‍ തട്ടിപ്പ് കേസില്‍ ജാർഖണ്ഡ് സ്വദേശികളേയും മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചതാണ് ഇക്കാര്യം.

മലപ്പുറം ഡി.വൈ.എസ്.പി ജലീല്‍ തോട്ടത്തിലിന്‍റെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച പ്രത്യേക സംഘമാണ് സൈബർ കേസുകൾ അന്വേഷിക്കുകയും പ്രതികളെ പിടികൂടുകയും ചെയ്തത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: January 24, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading