നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • മലപ്പുറത്ത് ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പെൺകുട്ടിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച സംഘത്തിലെ രണ്ടു പേർകൂടി പിടിയിൽ

  മലപ്പുറത്ത് ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പെൺകുട്ടിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച സംഘത്തിലെ രണ്ടു പേർകൂടി പിടിയിൽ

  പ്രതികള്‍ക്കെതിരെ പോക്സോ വകുപ്പുകളും ബലാത്സംഗകുറ്റവും ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

  News 18 Malayalam

  News 18 Malayalam

  • Share this:
   മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ രണ്ടു പേർകൂടി അറസ്റ്റിലായി. മഞ്ചേരി സ്വദേശികളാണ് പിടിയിലായത്. കുഴിമണ്ണ കടുങ്ങല്ലൂര്‍ കണ്ണാടിപ്പറമ്പ് നവാസ് ഷെരീഫ്, കാവനൂര്‍ താഴത്തുവീടന്‍ മുഹമ്മദ് എന്നിവരെയാണ് എടവണ്ണ പോലീസ് അറസ്റ്റ് ചെയ്തത്.കേസിലെ പ്രധാനപ്രതിയായ പുല്‍പ്പറ്റ പൂക്കളത്തൂര്‍ കണയംകോട്ടില്‍ ജാവിദിനെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇന്നലെ വൈകീട്ടോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്‌തെന്ന് പോലീസ് അറിയിച്ചു.

   15 വയസ്സ് പ്രായമുള്ള പെൺകുട്ടിയെ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ടതിന് ശേഷം തട്ടിക്കൊണ്ടുപോവുകയും തുടർന്ന് കഞ്ചാവുൾപ്പെടെയുളള ലഹരി മരുന്നു നൽകിയാണ് പ്രതികൾ പീഡനത്തിന് ഇരയാക്കിയത്. പ്രതികള്‍ക്കെതിരെ പോക്സോ വകുപ്പുകളും ബലാത്സംഗകുറ്റവും ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ആക്ട് 57 പ്രകാരമാണ് എഫ് ഐ ആറിൽ ഇവരെ പ്രതി ചേർത്തിരിക്കുന്നത്.

   കഴിഞ്ഞ മാസമായിരുന്നു സംഭവം. സമൂഹ മാധ്യമങ്ങളിലൂടെ സജീവമായ പെൺകുട്ടിയുമായി ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രതികൾ പരിചയത്തിലായത്. മയക്കുമരുന്ന് തരാമെന്ന് പ്രലോഭിപ്പിച്ച് ഹോട്ടലിലേക്ക് കൊണ്ടുപോയ ശേഷമായിരുന്നു പീഡനം.

   പരിചയപ്പെട്ടതിന് ശേഷം പെൺകുട്ടിയ്‌ക്ക് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ പ്രതികൾ രഹസ്യമായി കൈമാറുകയായിരുന്നു. തുടർന്ന് ലഹരിയ്‌ക്ക് അടിമയായ പെൺകുട്ടി ഇത് കിട്ടാതെ വന്നതോടെ പ്രതികളെ വിളിക്കാൻ ആരംഭിച്ചു. ഇത്തരത്തിൽ വിളിച്ചപ്പോഴാണ് മയക്കുമരുന്ന് തരാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയത്. തുടർന്ന് ലഹരി വസ്തുക്കൾ നൽകി ഹോട്ടൽ മുറിയിൽ പീഡിപ്പിക്കുകയായിരുന്നു.   ഫോണ്‍വഴി പരിചയപ്പെട്ട പെൺകുട്ടിയെ കബളിപ്പിച്ച് 85000 രൂപ തട്ടി; വയനാട് സ്വദേശി പിടിയിൽ

   വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണെന്ന വിവരം മറച്ചുവെച്ച് പെൺകുട്ടിയുമായി അടുപ്പത്തിലായ ശേഷം പണം തട്ടിയെടുത്തയാൾ അറസ്റ്റിൽ. വയനാട് സ്വദേശി രഞ്ജിത്ത് എന്നയാളാണ് അറസ്റ്റിലായത്. ചെങ്ങന്നൂർ സ്വദേശിനിയായ പെൺകുട്ടിയെയാണ് ഇയാൾ കബളിപ്പിച്ചത്. പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

   ഫോൺ വഴിയാണ് രഞ്ജിത്ത് പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്. ദിവസവും ഇവർ ഫോണിൽ സംസാരിക്കാൻ തുടങ്ങിയതോടെ, ഇരുവരും പ്രണയത്തിലായി. ഇതേത്തുടർന്ന് ഇരുവരും നേരിൽ കാണാനും, വിവാഹം കഴിക്കാനും തീരുമാനിച്ചിരുന്നു. അതിനിടെയാണ് ചില സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെന്ന് പറഞ്ഞ് യുവാവ് പെൺകുട്ടിയോട് പണം ആവശ്യപ്പെട്ടത്. കൈവശമുണ്ടായിരുന്ന സ്വർണവും വല്യമ്മയുടെ സ്വർണവും പണയം വെച്ച് രണ്ടു തവണയായി 85000 രൂപ പെൺകുട്ടി രഞ്ജിത്തിന്‍റെ അക്കൌണ്ടിലേക്ക് അയച്ചു നൽകിയിരുന്നു.

   Also read- മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കമിതാക്കൾ അറസ്റ്റിൽ; ഒളിച്ചോട്ടം യുവതിയുടെ ഭർത്താവ് ബന്ധം വിലക്കിയ ശേഷം

   വീട്ടുകാർ അറിയാതെയാണ്, പെൺകുട്ടി ഒരു സുഹൃത്ത് മുഖേന ഇത്രയും പണം കൈമാറിയത്. പണം നൽകിയ വിവരം വീട്ടുകാർ അറിയുമോയെന്ന് കാര്യത്തിൽ പെൺകുട്ടി കടുത്ത മാനസികസമ്മർദ്ദത്തിന് ഇരയായി. ഇതിനിടെയാണ് അമിതമായ അളവിൽ ഗുളിക കഴിച്ച് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയിൽ നിന്ന് പൊലീസ് വിവരങ്ങൾ ചോദിച്ചറിയുകയായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയും, രഞ്ജിത്തിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
   Published by:Naveen
   First published:
   )}