• HOME
  • »
  • NEWS
  • »
  • crime
  • »
  • മലപ്പുറത്ത് വൻ കുഴൽപ്പണ വേട്ട; രണ്ടിടങ്ങളിൽ നിന്നായി പോലീസ് പിടിച്ചെടുത്തത് 2.40 കോടി രൂപ

മലപ്പുറത്ത് വൻ കുഴൽപ്പണ വേട്ട; രണ്ടിടങ്ങളിൽ നിന്നായി പോലീസ് പിടിച്ചെടുത്തത് 2.40 കോടി രൂപ

നിലമ്പൂരിലും പെരിന്തൽമണ്ണയിലും നടത്തിയ പരിശോധനയിൽ നാലുപേര്‍ പോലീസ് പിടിയിലായി

  • Share this:

    മലപ്പുറം: വാഹന പരിശോധനയ്ക്കിടെ രണ്ടിടത്ത് നിന്നും പിടികൂടിയത് 2.40 കോടിയുടെ കുഴൽപ്പണം. നിലമ്പൂരിലും പെരിന്തൽമണ്ണയിലും നടത്തിയ പരിശോധനയിൽ നാലുപേര്‍ പോലീസ് പിടിയിലായി. നിലമ്പൂരിൽ കാറിന് പിൻവശത്തെ സീറ്റിൽ ഉണ്ടാക്കിയ രഹസ്യ അറയില്‍ നിന്നും 96 ലക്ഷം രൂപയുടെ കുഴൽപണം ആണ് പിടികൂടിയത്. കാറിലെ രഹസ്യ അറയിൽ ഒളിപ്പിച്ച് ആണ്  കുഴൽപ്പണം കടത്താൻ ശ്രമിച്ചത്. അതേസമയം പെരിന്തൽമണ്ണയിൽ നിന്നും പോലീസ് പിടികൂടിയത് 1.45 കോടി രൂപ ആണ്.

    കൽപ്പകഞ്ചേരി സ്വദേശി കള്ളിയത്ത് അഹമ്മദ് സക്കീർ (46)എന്നയാളിൽ നിന്നാണ്  96,29500 രൂപ മതിയായ രേഖകളില്ലാതെ പിടികൂടിയത്.  ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസ് ഐപിഎസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നിലമ്പൂർ ഡിവൈഎസ്പി സാജു.കെ.അബ്രഹാമിൻ്റെ നിർദ്ദേശ പ്രകാരം SHO പി.വിഷ്ണുവിൻ്റെ നേതൃത്വത്തിൽ നിലമ്പൂർ പോലീസും ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിൽ ആണ് പണം കണ്ടെത്തിയത്.  രാത്രി 10.00 മണിയോടെ നിലമ്പൂർ പോലീസ് സ്റ്റേഷന് മുൻവശം   നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്.

    Also read- മലയാളിയായ റെയിൽവേ ജീവനക്കാരിയെ കല്ല് കൊണ്ട് മുഖത്തിടിച്ച് ട്രാക്കിലൂടെ വലിച്ചിഴച്ച് പീഡിപ്പിക്കാൻ ശ്രമം

    കാറിൻ്റെ പുറകുവശത്തെ സീറ്റിൽ ഉണ്ടാക്കിയ രഹസ്യ അറയിൽ പെട്ടെന്നു കണ്ടു പിടിക്കാൻ കഴിയാത്ത വിധത്തിൽ 500 രൂപയുടെ കെട്ടുകളായാണ്  പണം സൂക്ഷിച്ചിരുന്നത്. ഹവാല ഇടപാടുകൾക്കായി എത്തിച്ചതാണെന്ന് സംശയിക്കുന്നു. പിടിച്ചെടുത്ത പണം കോടതിയിൽ ഹാജരാക്കും. ആദായ നികുതി വകുപ്പിനും ഈഡി ക്കും റിപ്പോർട്ട് നൽകും.

    പെരിന്തൽമണ്ണയിൽ നിന്നും 1.45 കോടി രൂപയുമായി 3 പേരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. കാർ ഡ്രൈവർ മഹാരാഷ്ട്ര സാംഗ്ലി പോസ് വാഡി സ്വദേശി ഗണേശ് ജ്യോതിറാം യാദവ്(26), ഖാനാപ്പൂർ സ്വദേശി വികാസ് ബന്ദോപന്ത് യാദവ്(24), തസ്ഗൗൺവെയ്ഫാലെ സ്വദേശി പ്രദീപ് നൽവാഡെ(39) എന്നിവരിൽ നിന്നാണ് പണം പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹനപരിശോധനക്കിടെയാണ് ചെർപ്പുളശ്ശേരി ഭാഗത്ത് നിന്നെത്തിയ കാർ തടഞ്ഞ് പരിശോധന നടത്തിയത്.

    Also read- അവിഹിത ബന്ധത്തേത്തുടർന്ന് യുവതി ഭര്‍ത്താവിനെ മദ്യത്തില്‍ വിഷം ചേര്‍ത്ത് കൊലപ്പെടുത്തി;ഒരു പെഗ് ചോദിച്ച സുഹൃത്തും മരിച്ചു

    പ്രാരംഭ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. എന്നാൽ കാറിലുണ്ടായിരുന്നവരുടെ പെരുമാറ്റത്തിലെ പന്തികേടും പരിഭ്രമവും കണ്ട് പൊലീസ് സംഘം വിശദമായി പരിശോധന നടത്തിയപ്പോഴാണ് കാറിന്റെ സ്റ്റിയറിങ് വീലിന്  താഴെ ഡാഷ് ബോർഡിന് അടിവശത്തായി പ്രത്യേകം തയാറാക്കിയ രഹസ്യ അറ കണ്ടെത്തിയത്. 500 രൂപയുടെ കെട്ടുകളാക്കി പേപ്പറിൽ പൊതിഞ്ഞാണ് പണം സൂക്ഷിച്ചിരുന്നത്. പണം കോയമ്പത്തൂരിൽ നിന്ന് എത്തിച്ചതാണെന്ന് പ്രതികൾ പറഞ്ഞു.

    Published by:Vishnupriya S
    First published: