മലപ്പുറം: എടപ്പാളില്‍ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസില്‍ പ്രതിയായ യൂത്ത് ലീഗ് നേതാവായ അധ്യാപകൻ അറസ്റ്റിലായി. ഒളിവില്‍പ്പോയ അധ്യാപകനെയാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്. കപ്പൂര്‍ ഗ്രാമപ്പഞ്ചായത്ത് മുന്‍ അംഗവും മുസ്ലിം യൂത്ത് ലീഗ് നേതാവുമായ കുമരനെല്ലൂര്‍ സ്വദേശി സമദിനെയാണ് പോക്സോ നിയമപ്രകാരം പോലീസ് പിടികൂടിയത്.
പൊലീസ് കേസെടുത്തതിനെ തുടർന്ന് സമദ് ഒളിവിൽ പോയിരുന്നു. ഇയാളെ കണ്ടെത്താനായി ചങ്ങരംകുളം പോലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും ചെയ്തിരുന്നു. എന്നാൽ ബംഗളരുവിൽ ഒളിവിൽ കഴിഞ്ഞ പ്രതി ചങ്ങരംകുളം പൊലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്.
വട്ടംകുളം പഞ്ചായത്തിലെ പ്രൈമറി സ്കൂളിൽ പഠിക്കുന്ന ഒന്‍പതു കുട്ടികളാണ് അധ്യാപകന്റെ ആക്രമണത്തിന് ഇരയായത്. അധ്യാപകന് ക്ലാസില്‍വെച്ച് മോശമായി പെരുമാറുന്നതു സംബന്ധിച്ച് കുട്ടികള്‍ മറ്റധ്യാപകരോട് പരാതി പറയുകയായിരുന്നു. ഒൻപത് കുട്ടികളാണ് അധ്യാപകനെതിരേ മൊഴി നല്‍കിയത്.
Also Read- ഫേസ്ബുക്ക് പ്രണയം: മലപ്പുറത്ത് വീട്ടമ്മയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച മൂന്നുപേർ പിടിയിൽ
അധ്യാപകർ വിവരം അറിയിച്ചതിനെ തുടർന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി കുട്ടികളില്‍നിന്ന് വിശദമായി മൊഴിയെടുത്തു. തുടർന്ന് ചൈല്‍ഡ് ലൈന്‍ അധികൃതർ പൊലീസിന് നൽകിയ റിപ്പോർട്ട് അനുസരിച്ചാണ് കേസെടുത്തത്. കുട്ടികളുടെ രക്ഷിതാക്കളും പൊലീസില്‍ പരാതി നല്‍കിയിരുന്നു. സമദിനെതിരെ ഒമ്പത് കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.