പത്തനംതിട്ട: കൊടുമൺ പൊലീസ് സ്റ്റേഷനിൽ നിന്ന് ഇ-പോസ് മെഷീനുമായി പ്രതി കടന്നുകളഞ്ഞു. ജനുവരി 27നായിരുന്നു സംഭവം നടന്നത്. 20,000 രൂപയുള്ള മെഷീനുമായാണ് സ്റ്റേഷനിൽ നിന്ന് മോഷ്ടിച്ചത്. സംഭവത്തില്‍ പ്രതി എബി ജോണിനെ പിടികൂടിയെങ്കിലും മെഷീൻ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയായിരുന്നു എബി ജോണ്‍. മദ്യലഹരിയിലായിരുന്ന ഇയാള്‍ പോലീസിനെ കബളിപ്പിച്ച് ഇ പോസ് മെഷീനുമായി കടന്നു കളയുകയായിരുന്നു. വഴിയിലെവിടൊയോ ഉപേക്ഷിച്ചെന്നാണ് പിടിയിലായ പ്രതി നൽകുന്ന മൊഴി.
ഇയാള്‍ പറഞ്ഞ സ്ഥലത്ത് പൊലീസ് അന്വേഷിച്ചെങ്കിലും മെഷീനുള്ളിലുണ്ടായിരുന്ന പേപ്പര്‍ കടലാസ്സുകള്‍ മാത്രമാണ് ലഭിച്ചത്. മെഷീൻ ഇതുവരെ കണ്ടെത്തനായിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.