• HOME
  • »
  • NEWS
  • »
  • crime
  • »
  • കുട്ടികള്‍ക്ക് നേരേ നഗ്നത പ്രദര്‍ശനം; നടന്‍ ശ്രീജിത് രവി അറസ്റ്റില്‍; സമാനമായ കേസില്‍ അറസ്റ്റിലാകുന്നത് രണ്ടാം തവണ

കുട്ടികള്‍ക്ക് നേരേ നഗ്നത പ്രദര്‍ശനം; നടന്‍ ശ്രീജിത് രവി അറസ്റ്റില്‍; സമാനമായ കേസില്‍ അറസ്റ്റിലാകുന്നത് രണ്ടാം തവണ

നേരത്തേയും ശ്രീജിത്ത് രവി സമാനമായ കേസിൽ അറസ്റ്റിലായിരുന്നു.

  • Last Updated :
  • Share this:
    തൃശ്ശൂർ: കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ നടൻ ശ്രീജിത്ത് രവി (Sreejith Ravi) അറസ്റ്റിൽ. തൃശ്ശൂർ വെസ്റ്റ് പൊലീസാണ് നടനെ ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്. പോക്സോ (POCSO)വകുപ്പുകൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. തൃശ്ശൂർ എസ്എൻ പാർക്കിന് സമീപത്തുവെച്ച് പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിലാണ് അറസ്റ്റ്.

    രണ്ട് ദിവസം മുമ്പാണ് സംഭവം. പതിനൊന്നും അഞ്ചും വയസ്സുള്ള കുട്ടികൾക്ക് മുന്നിലാണ് ഇയാൾ നഗ്നതാ പ്രദർശനം നടത്തിയത്. ശേഷം വാഹനത്തിൽ കയറി പോകുകയായിരുന്നു. കുട്ടികൾ വിവരം അറിയിച്ചതിനെ തുടർന്ന് മാതാപിതാക്കളാണ് പൊലീസിൽ പരാതി നൽകിയത്. കുട്ടികൾക്ക് ശ്രീജിത്ത് രവിയെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.

    Also Read-'കുറ്റവും ശിക്ഷയും' മോഡലിൽ അറസ്റ്റ്; ആസാമിലെ ഉൾഗ്രാമത്തില്‍ പോയി മോഷ്ടാക്കളെ പിടികൂടി കേരള പൊലീസ്

    സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശ്രീജിത്ത് രവിയുടെ വാഹനം പൊലീസ് തിരിച്ചറിഞ്ഞത്. നടന്റെ കാർ തിരിച്ചറിയാൻ കഴിഞ്ഞതാണ് കേസിൽ നിർണായകമായത്. കുട്ടികളും പ്രതിയെ തിരിച്ചറിഞ്ഞു.

    ഇയാൾ കുറ്റം സമ്മതിച്ചതായാണ് വിവരം. തന്റേത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തതു കൊണ്ടുണ്ടായ പ്രശ്നമാണെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞിരുന്നത്. ശ്രീജിത്ത് രവിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

    നേരത്തേയും ശ്രീജിത്ത് രവി സമാനമായ കേസിൽ അറസ്റ്റിലായിരുന്നു. 2016 ൽ സ്കൂൾ വിദ്യാർത്ഥിനികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയത് വാർത്തയായിരുന്നു. 2016 ഓഗസ്റ്റ് 27 ന് സ്കൂളിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിനികൾക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിച്ചുവെന്നായിരുന്നു കേസ്.
    Published by:Naseeba TC
    First published: