നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Marriage Fraud | 30 ലേറെ സ്ത്രീകളെ പറ്റിച്ച് കോടികള്‍ തട്ടി; മലയാളി വിവാഹ തട്ടിപ്പ് വീരന്‍ അറസ്റ്റില്‍

  Marriage Fraud | 30 ലേറെ സ്ത്രീകളെ പറ്റിച്ച് കോടികള്‍ തട്ടി; മലയാളി വിവാഹ തട്ടിപ്പ് വീരന്‍ അറസ്റ്റില്‍

  പുനര്‍ വിവാഹം ആഗ്രഹിക്കുന്ന സ്ത്രീകളെയാണ് പ്രതി ലക്ഷ്യം വച്ചിരുന്നത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   മുംബൈ: വിവാഹ വാഗ്ദാനം നല്‍കി സ്ത്രീകളെ പറ്റിച്ച് കോടികള്‍ തട്ടിയ മലയാളി പിടിയില്‍. 30 ലേറെ സ്ത്രീകളെയാണ് ഇയാള്‍ പറ്റിച്ചത്. മുംബൈയില്‍ നിന്നാണ് പ്രതിയായ മാഹി സ്വദേശി പ്രജിത്തിനെ പിടികൂടിയത്. മാട്രിമോണി സൈറ്റുകളില്‍ നിന്നാണ് പ്രജിത് ഇരകളെ കണ്ടെത്തിയിരുന്നത്.

   തലശ്ശേരി സ്വദേശിനിയായ സ്ത്രീയുടെ പരാതിയില്‍ തുടങ്ങിയ അന്വേഷണമാണ് വമ്പന്‍ തട്ടിപ്പ് പുറത്ത് കൊണ്ട് വന്നത്. മാട്രിമോണിയല്‍ സൈറ്റില്‍ നിന്നാണ് പ്രതിയെ യുവതി പരിചയപ്പെടുന്നത്. സ്ത്രീയുമായി സൗഹൃദം സ്ഥാപിച്ച പ്രജിത് പാരീസില്‍ ഹോട്ടലുണ്ടെന്നും അത് വിറ്റ കോടിക്കണക്കിന് രൂപ റിസര്‍വ് ബാങ്കിന്റെ നിയമക്കുരുക്കില്‍ പെട്ടിരിക്കുകയാണെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

   പിന്നീട് യുവതിയുടെ പക്കല്‍ നിന്ന് 17 ലക്ഷത്തിലേറെ രൂപയാണ് കൈക്കലാക്കിയത്. പണം തിരികെ ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പ് വിവരം മനസിലായത്. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രജിത്തിനെ തന്ത്രപരമായി വിളിച്ചുവരുത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

   തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇതേ രീതിയില്‍ നിരവധി സ്ത്രീകളെ തട്ടിപ്പിനിരയാക്കിയെന്ന് വ്യക്തമായത്. രണ്ടരക്കോടിയിലേറെ രൂപയാണ് ഇയാള്‍ തട്ടിയത്. പുനര്‍ വിവാഹം ആഗ്രഹിക്കുന്ന സ്ത്രീകളെയാണ് പ്രതി ലക്ഷ്യം വച്ചിരുന്നത്. നിലവില്‍ പ്രജിത്ത് പൊലീസ് കസ്റ്റഡിയിലാണ്.

   കായംകുളത്ത് വിവാഹ വാർഷികാഘോഷത്തിനിടയിൽ വാക്കേറ്റം; സുഹൃത്തിന്റെ കുത്തേറ്റ യുവാവ് മരിച്ചു

   വിവാഹ വാർഷികത്തിനിടയിലുണ്ടായ (wedding anniversary) വാക്കേറ്റത്തിൽ കുത്തേറ്റ യുവാവ് മരിച്ചു. പുതുപ്പള്ളി മഠത്തിൽ സ്വദേശി ഹരികൃഷ്ണൻ (39)ആണ് മരിച്ചത്. ആഘോഷത്തിനിടയിൽ മദ്യസൽക്കാരത്തിനിടയിലെ വാക്കേറ്റമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

   സുഹൃത്തിന്റെ വിവാഹ വാർഷികാഘോഷത്തിൽ പങ്കെടുക്കുന്നതിനിടയിലാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ ഹരികൃഷ്ണന്റെ സുഹൃത്ത് ജോമോനെ പോലീസ് കസ്റ്റഡിയിലെടുത്തു. പുതുപ്പള്ളി സ്നേഹജാലകം കോളനിയിലാണ് സംഭവം.
   Published by:Jayesh Krishnan
   First published: