ഇംഫാൽ: മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വര്‍ണക്കടത്തിന് ശ്രമിച്ച മലയാളി മണിപ്പൂരില്‍ അറസ്റ്റിലായി. 909.68 ഗ്രാം സ്വര്‍ണവുമായാണ് കോഴിക്കോട് സ്വദേശി മുഹമ്മദ് ഷരീഫിനെ ഇംഫാല്‍ വിമാനത്താവളത്തില്‍ സി ഐ എസ് എഫ് പിടികൂടിയത്. 42 ലക്ഷം രൂപ വില മതിക്കുന്ന സ്വര്‍ണവുമായാണ് മുഹമ്മദ് ഷരീഫിനെ സിഐഎസ്എഫ് പിടികൂടിയത്.
ഇംഫാലിൽ നിന്ന് ന്യൂഡൽഹിയിലേക്കു പോകുന്ന വിമാനത്താവളത്തിൽ യാത്ര ചെയ്യാനായി തിങ്കളാഴ്ച ഉച്ചയ്ക്ക് 2.40നാണ് മുഹമ്മദ് ഷരീഫ് വിമാനത്താവളത്തിൽ എത്തിയത്. ശരീര പരിശോധനയ്ക്കിടെ അസ്വാഭാവികമായ പെരുമാറ്റമാണ് സി ഐ എസ് എഫ് ഉദ്യോഗസ്ഥരിൽ സംശയം ജനിപ്പിച്ചത്.
തുടർന്ന് ചോദ്യം ചെയ്തപ്പോൾ പരസ്പരവിരുദ്ധമായ മറുപടിയാണ് ലഭിച്ചത് ഇതേത്തുടർന്നാണ് മുഹമ്മദ് ഷരീഫിനെ എക്സ്റേ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഈ പരിശോദനയിലാണ് മലദ്വാരത്തില്‍ സ്വർണം ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. നാലു പാക്കറ്റുകളിലാക്കിയാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവാവിനൊപ്പം വിവാഹിതരായ യുവതികൾ ഒളിച്ചോടി; മക്കളെ ഉപേക്ഷിച്ചു പോയതിന് കേസ്
തിരുവനന്തപുരം: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ആണ് സുഹൃത്തിനൊപ്പം ഒളിച്ചോടിയ വിവാഹിതരായ രണ്ടു യുവതികള്‍ പിടിയിൽ. മക്കളെ ഉപേക്ഷിച്ച് പോയതിന് വിഴിഞ്ഞം ചൊവ്വര സ്വദേശി മൃദുല(25), മുക്കോല സ്വദേശി ദിവ്യ(25) എന്നിവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇവരുടെ ആണ്‍സുഹൃത്തായ പൊഴിയൂര്‍ സ്വദേശി ടിറ്റോ(25)യെയും പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. മക്കളെ ഉപേക്ഷിച്ച് പോയതിന് ബാലനീതി ആക്ട് പ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്ന് വിഴിഞ്ഞം എസ് ഐ കെ എല്‍ സമ്പത്ത് പറഞ്ഞു.
മൂന്ന് ദിവസം മുന്‍പാണ് മൃദുലയും ദിവ്യയും സ്വന്തം കുട്ടികളെ ഉപേക്ഷിച്ച് ടിറ്റോയ്ക്കൊപ്പം നാടു വിട്ടത്. യുവതികളെ കാണാതായതോടെ ഇരുവരുടെയും ഭര്ത്താക്കന്മാര് വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതികളെ യുവാവിനൊപ്പം കണ്ടെത്തിയത്.
Also Read-
ആലപ്പുഴയിൽ ആരോഗ്യപ്രവർത്തകയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവം; റോക്കിയും നിശാന്തും വൻ ക്രിമിനലുകൾ
തിരുവനന്തപുരം നഗരത്തിലെ ടെക്സ്റ്റൈൽസിലെ ജീവനക്കാരിയാണ് ദിവ്യ. ഇവര്‍ക്ക് നാലുവയസുള്ള മകനും രണ്ടര വയസുള്ള മകളുമുണ്ട്. പൂജപ്പുരയിലെ സ്വകാര്യ സ്ഥാപനത്തിലാണ് മൃദുല ജോലിചെയ്യുന്നത്. ഇവര്‍ക്ക് മൂന്നരവയസുള്ള ആണ്‍കുട്ടിയുണ്ട്.
വിഴിഞ്ഞം എസ് ഐ കെ എല്‍ സമ്പത്തിന്റെ നേതൃത്വത്തില്‍ എസ് ഐ വിനോദ്, സി പി ഒമാരായ ശാഹില്, വനിതാ പൊലീസ് രഞ്ചിമ എന്നിവരാണ് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് നിന്ന് ഇവരെ അറസ്റ്റ് ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.