കുട്ടികളുടെ നഗ്നചിത്രങ്ങൾ: പാക് ഗ്രൂപ്പുകളിൽ മലയാളികളും; 126 പേർ നിരീക്ഷണത്തിൽ

വിവരങ്ങള്‍ ഇന്റർപോളിന് കൈമാറി

News18 Malayalam | news18
Updated: October 15, 2019, 7:51 AM IST
കുട്ടികളുടെ നഗ്നചിത്രങ്ങൾ: പാക് ഗ്രൂപ്പുകളിൽ മലയാളികളും; 126 പേർ നിരീക്ഷണത്തിൽ
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: October 15, 2019, 7:51 AM IST
  • Share this:
തിരുവനന്തപുരം: കുട്ടികളുടെ നഗ്നചിത്രങ്ങൾ വ്യാപകമായി പങ്കുവയ്ക്കുന്ന, പാകിസ്ഥാനികൾ അഡ്മിൻമാരായ ഗ്രൂപ്പുകളിൽ‌ അംഗങ്ങളായി മലയാളികളും. കുട്ടികൾക്കെതിരെയുള്ള ലൈംഗിക ചൂഷണം തടയാൻ കേരള പൊലീസ് ആരംഭിച്ച പ്രത്യേക വിഭാഗം ഇന്റർപോളിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. അഞ്ചുലക്ഷത്തോളംപേർ അംഗങ്ങളായ ഗ്രൂപ്പുകളിലാണ് മലയാളികളും ഉൾപ്പെട്ടിട്ടുള്ളതായി കണ്ടെത്തിയത്. പാകിസ്ഥാൻ‌ ഫോൺ നമ്പരുകൾ അഡ്മിൻമാരായ ടെലിഗ്രാം ഗ്രൂപ്പുകളിൽ മലയാളികളും കുട്ടികളുടെ ചിത്രങ്ങൾ പങ്കുവയ്ക്കുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച ഗ്രൂപ്പുകളുടെ വിവരങ്ങൾ കേരള പൊലീസ് ഇന്റർപോളിന് കൈമാറി.

കുട്ടികൾക്കെതിരെയുള്ള ലൈംഗിക ചൂഷണം തടയുന്നതിനായി ഡിജിപി ലോക്നാഥ് ബെഹ്റ രൂപീകരിച്ച 'കൗണ്ടർ ചൈൽഡ് സെക്ഷ്വൽ എക്ല്പ്ലോയിറ്റേഷൻ' വിഭാഗം ഇതു സംബന്ധിച്ച് വിശദമായ പരിശോധന നടത്തിയിരുന്നു. ടെലിഗ്രാമിൽ‌ പ്രവർത്തിക്കുന്ന ഗ്രൂപ്പുകൾ അഡ്മിൻമാരുടെയും അംഗങ്ങളുടെയും നമ്പരുകൾ ഒളിച്ചുവെച്ചാണ് പ്രവർത്തിക്കുന്നത്. ഓപ്പറേഷൻ പി- ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുകയും പങ്കുവെക്കുകയും ചെയ്യുന്ന നിരവധി ഗ്രൂപ്പുകൾ കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള 126 അംഗങ്ങളെ തിരിച്ചറിഞ്ഞതിൽ 12 പേരെയാണ് കഴിഞ്ഞ ദിവസം എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്.

Also Read-  തെറ്റു ചെയ്യാത്തവരായി ആരുണ്ട്? അശ്ലീല വീഡിയോകളും, ചിത്രങ്ങളും കാണുന്നത് നിയമവിരുദ്ധമാണോ ?

കുട്ടികൾ‌ക്കെതിരായ ലൈംഗിക ചൂഷണം തടയുക എന്ന ലക്ഷ്യത്തോടെ പ്രത്യേക വിഭാഗത്തിന് രൂപം നൽകിയശേഷം പി- ഹണ്ട് എന്ന പേരിൽ മൂന്നുതവണയാണ് പരിശോധന നടത്തിയത്. 57 കേസുകൾ രജിസ്റ്റർ ചെയ്തു. 38 പേർ അറസ്റ്റിലായി. കുട്ടികളുടെ നഗ്നചിത്രങ്ങൾ കാണുകയോ പ്രചരിപ്പിക്കുകയോ ശേഖരിക്കുകയോ ചെയ്യുന്നത് അഞ്ചുവർഷം തടവും പത്തുലക്ഷം രൂപ പിഴയും ലഭിക്കുന്ന കുറ്റമാണ്.

First published: October 15, 2019, 7:51 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading