നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ബംഗളൂരുവിൽ വിവാഹ തട്ടിപ്പ് വീരൻ; കേരളത്തിൽ കുടുംബസ്ഥൻ; മലയാളി കുടുക്കിയത് 15ലേറെ യുവതികളെ

  ബംഗളൂരുവിൽ വിവാഹ തട്ടിപ്പ് വീരൻ; കേരളത്തിൽ കുടുംബസ്ഥൻ; മലയാളി കുടുക്കിയത് 15ലേറെ യുവതികളെ

  കേരളത്തില്‍ ഇയാൾക്ക് ഭാര്യയും കുട്ടികളുമുണ്ട്. വിവാഹമോചനം നേടിയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മാട്രിമോണിയിലൂടെ യുവതികളുമായി അടുപ്പമുണ്ടാക്കിയത്. 

  അറസ്റ്റിലായ ഹെറാൾഡ് തോമസ്

  അറസ്റ്റിലായ ഹെറാൾഡ് തോമസ്

  • Share this:
   ബെംഗളൂരു: വിവാഹ തട്ടിപ്പുവീരനായ മലയാളി ഐ ടി ജീവനക്കാരൻ ബെംഗളൂരുവിൽ പിടിയിലായി. ഹെറാൾഡ് തോമസ് എന്ന മലയാളി യുവാവാണ് പിടിയിലായത്. മാട്രിമോണിയി സൈറ്റുകളിലൂടെ പരിചയപ്പെട്ട് നിരവധി യുവതികളെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു. പീഡനദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടി. മുംബൈ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് ഇപ്പോൾ അറസ്റ്റ്.

   Also Read- വിദ്യാർഥിയെ പീഡിപ്പിച്ചു; സ്കൂൾ ജീവനക്കാരിയായ യുവതിക്ക് 20 വർഷം തടവുശിക്ഷ

   അയല്‍വാസികള്‍ വിളിച്ചറിയിച്ചത് അനുസരിച്ചാണ് മുംബൈ സ്വദേശിയായ യുവതി രാവിലെ ഫ്ലാറ്റിലെത്തി പരിശോധന നടത്തിയത്. ഈ സമയം ഹെറാള്‍ഡ് തോമസ്സിനൊപ്പം ഫ്ലാറ്റില്‍ കണ്ടത് മറ്റൊരു പെണ്‍കുട്ടിയെ. മാട്രിമോണിയിലൂടെ പരിചയപ്പെട്ടതാണെന്നും ഉടന്‍ ഹെറാള്‍ഡുമായി വിവാഹം നിശ്ചയിക്കുമെന്നുമായിരുന്നു പെണ്‍കുട്ടിയുടെ മറുപടി.

   Also Read- ആലപ്പുഴയിലെ വ്യാജ അഭിഭാഷക സെസി സേവ്യറിന് മുൻകൂർ ജാമ്യമില്ല; കീഴടങ്ങാൻ ഹൈക്കോടതി നിർദ്ദേശം

   വീട്ടുകാര്‍ ബംഗ്ലൂരുവിലെത്തുന്നുണ്ട് എന്ന് പറഞ്ഞ് രണ്ടാഴ്ച മുമ്പാണ് മുംബൈ സ്വദേശിനിയെ ഇതേ ഫ്ലാറ്റില്‍ നിന്ന് ഹോസ്റ്റലിലേക്ക് ഹെറാള്‍ഡ് മാറ്റിയത്. രണ്ട് മാസത്തോളം ഇരുവരും ഒരുമിച്ച് കഴിഞ്ഞിരുന്നു. വഞ്ചിക്കുകയായിരുന്നെന്ന് വ്യക്തമായതോടെ മുംബൈ സ്വദേശിനി ബെംഗളൂരു പൊലീസിനെ വിവിരം അറിയിക്കുകയായിരുന്നു. ബെംഗളൂരുവിലെ ഐ ടി കമ്പനിയിലെ മുതിര്‍ന്ന ജീവനക്കാരനാണ് ഹെറാള്‍ഡ് തോമസ്.

   Also Read- മൂന്ന് മാസത്തോളം ഹോട്ടലിൽ താമസിച്ച് മൂന്നു ലക്ഷം രൂപ താമസ ചെലവ് കൊടുക്കാതെ കടന്നുകളഞ്ഞ തട്ടിപ്പുകാരൻ പിടിയിൽ

   കേരളത്തില്‍ ഹെറാൾഡിന് ഭാര്യയും കുട്ടികളുമുണ്ട്. വിവാഹമോചനം നേടിയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മാട്രിമോണിയിലൂടെ യുവതികളുമായി അടുപ്പമുണ്ടാക്കിയത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പതിനഞ്ചിലധികം യുവതികളെ പീഡിപ്പിച്ചതായി പൊലീസ് കണ്ടെത്തി. പീഡന ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടി. പൊലീസിനെ സമീപിച്ചാല്‍ കൊന്ന് കളയുമെന്നായിരുന്നു ഭീഷണി.

   Also Read- കുടുംബ കലഹം; ഭാര്യ കുത്തേറ്റു മരിച്ചു; പ്രതിയായ ഭർത്താവ് വിഷം കഴിച്ചു

   മൈസൂരു, ഹംപി, മടിക്കേരി ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലേക്ക് യുവതികളുമായി വിവിധ സമയങ്ങളില്‍ ഹെറാള്‍ഡ് യാത്ര നടത്തിയതിന്‍റെ രേഖകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ മുംബൈയിലെ ഇന്‍ഷുറന്‍സ് കമ്പനിയിലെ ജീവനക്കാരിയായ യുവതിയെ വിവാഹ നിശ്ചയം നടത്താമെന്ന് തെറ്റിധരിപ്പിച്ചാണ് ബംഗ്ലൂരുവിലെത്തിച്ചിരുന്നത്.
   Published by:Rajesh V
   First published:
   )}