• HOME
 • »
 • NEWS
 • »
 • crime
 • »
 • Arrest | മലയാളി ബൈക്ക് റേസിങ് താരത്തിന്‍റെ കൊലപാതകം; ഭാര്യ അറസ്റ്റില്‍

Arrest | മലയാളി ബൈക്ക് റേസിങ് താരത്തിന്‍റെ കൊലപാതകം; ഭാര്യ അറസ്റ്റില്‍

2018 ഓഗസ്റ്റ് 16-ന് രാജസ്ഥാനിലെ ജെയ്സാല്‍മേറില്‍ റേസിങ് പരിശീലനത്തിനിടെ അഷ്ബാഖിനെ മരിച്ച നിലയില്‍ കണ്ടത്.

 • Share this:
  ന്യൂമാഹി: മലയാളി ബൈക്ക് റേസിങ് താരം ന്യൂമാഹി മങ്ങാട് വേലായുധന്‍മൊട്ട താരോത്ത് കക്കറന്റവിട അഷ്ബാഖിനെ (36) കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അറസ്റ്റിലായി. ബെംഗളൂരു ആര്‍.ടി.നഗറിലെ സുമേറ പര്‍വേസാണ് അറസ്റ്റിലായത്. സഞ്ജയ് നഗറില്‍നിന്ന് രാജസ്ഥാന്‍ പോലീസാണ് സുമേറയെ അറസ്റ്റ് ചെയ്തത്. ഈ കേസില്‍ പ്രതിയായ അഷ്ബാഖിന്റെ മാനേജര്‍ അബ്ദുള്‍സാദിറിനെ പിടികൂടിയിട്ടില്ല. കേസില്‍ മറ്റ് രണ്ടുപേരെ നേരത്തേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റേസിങ് ടീമിലെ അംഗങ്ങള്‍ കര്‍ണാടക സ്വദേശികളായ സഞ്ജയ്, വിശ്വാസ് എന്നിവരാണ് നേരത്തേ പിടിയിലായത്.

  സുമേറ പര്‍വേസും സുഹൃത്തുക്കളും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലീസിന്‍റെ കണ്ടെത്തല്‍. 2018 ഓഗസ്റ്റ് 16-ന് രാജസ്ഥാനിലെ ജെയ്സാല്‍മേറില്‍ റേസിങ് പരിശീലനത്തിനിടെ അഷ്ബാഖിനെ മരിച്ച നിലയില്‍ കണ്ടത്.

  ഭാര്യ സുമേറ, സാബിഖ്, കര്‍ണാടകക്കാരായ സഞ്ജയ്, വിശ്വാസ്, നീരജ്, സന്തോഷ് എന്നിവര്‍ക്കൊപ്പമാണ് അഷ്ബാഖ് ജയ്സാല്‍മേറിലെത്തിയത്. ദുബായ് ഇസ്ലാമിക് ബാങ്കില്‍ ഉദ്യോഗസ്ഥനായിരുന്നു അഷ്ബാഖ്. അവിടെനിന്നാണ് കുടുംബസമേതം ബെംഗളൂരുവിലെത്തിയത്.

  മൃതദേഹം നാട്ടിലെത്തിക്കാതെ രാജസ്ഥാനില്‍തന്നെ അതിവേഗം കബറടക്കുകയായിരുന്നു. അഷ്ബാഖിന്റെ സഹോദരന്‍ ടി.കെ.അര്‍ഷാദും മാതാവ് സുബൈദയും മരണത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. മരണത്തിനുപിന്നാലെ അഷ്ബാഖിന്റെ അക്കൗണ്ടില്‍നിന്ന് 68 ലക്ഷം രൂപ പിന്‍വലിച്ചതും സംശയത്തിനിടയാക്കി .ബെംഗളൂരുവില്‍ വ്യാപാരിയായ സഹോദരനും മാതാവും മൂന്നുവര്‍ഷമായി നടത്തിയ നിയമയുദ്ധത്തിനൊടുവിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

  ഹൈദരാബാദിൽ ദളിത് യുവാവിനെ കൊല്ലാൻ ഭാര്യയുടെ ബന്ധുക്കളെ സഹായിച്ചത് Gmail പാസ്‌വേഡ്


  ഹൈദരാബാദ്: മുസ്ലീം യുവതിയെ വിവാഹം കഴിച്ച ദളിത് യുവാവിനെ കൊല ചെയ്യാൻ യുവതിയുടെ ബന്ധുക്കളെ സഹായിച്ചത് യുവാവിന്റെ ജിമെയിൽ (gmail) പാസ്‌വേഡ് (password) എന്ന് സൂചന. ദുരഭിമാനക്കൊലയ്ക്ക് (honour killing) ഇരയായ (Victim) ബി നാഗരാജുവിന്റെ ജിമെയിൽ പാസ്‌വേഡ് ഉപയോഗിച്ച് 'ഫൈൻഡ് മൈ ഡിവൈസ്' (Find My Device) ആപ്പിലൂടെയാണ് അക്രമികൾ അദ്ദേഹത്തിന്റെ ലൊക്കേഷൻ കണ്ടെത്തി കൊലപാതകം നടത്തിയത്. തീർത്തും സുരക്ഷിതമല്ലാത്ത പാസ് വേഡ് ആണ് നാഗരാജു ഉപയോഗിച്ചിരുന്നതെന്നാണ് വിവരം.

  ഈ വർഷം ആദ്യം രംഗറെഡ്ഡി ജില്ലയിലെ ഘനാപൂർ ഗ്രാമത്തിലെ അഷ്രിൻ സുൽത്താന എന്ന യുവതി അയൽ ഗ്രാമമായ മാർപള്ളിയിലെ നാഗരാജുവിനൊപ്പം പോയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇവർ ഏഴു വർഷമായി പ്രണയത്തിലായിരുന്നു. ലാൽ ദർവാസ ഏരിയയിലെ ആര്യസമാജ ക്ഷേത്രത്തിൽ വച്ച് ജനുവരി 31ന് ഇരുവരും വിവാഹിതരായി. അഷ്രിൻ സുൽത്താന, പല്ലവി എന്ന് പേരുമാറ്റിയ ശേഷമായിരുന്നു വിവാഹം.

  വിവാഹശേഷവും തങ്ങൾക്ക് ഭീഷണിയുണ്ടെന്ന് തോന്നിയതിനാൽ ഇവർ വിശാഖപട്ടണത്തേക്ക് താമസം മാറിയിരുന്നു. എന്നാൽ, കൊലപാതകത്തിന് അഞ്ച് ദിവസം മുമ്പ് ഇവർ ഹൈദരാബാദിൽ തിരിച്ചെത്തി. സരൂർനഗറിലെ പഞ്ച അനിൽകുമാർ കോളനിയിലാണ് തിരിച്ചെത്തിയ ശേഷം ഇവർ താമസം ആരംഭിച്ചത്.

  എന്നാൽ യുവതിയുടെ ബന്ധുക്കൾ പ്രതികാരം ചെയ്യാനുള്ള അവസരത്തിനായി കാത്തിരിക്കുകയായിരുന്നു. പ്രതികാരത്തിനായി കാത്തിരുന്ന പെൺകുട്ടിയുടെ സഹോദരൻ സയ്യിദ് മൊബിൻ അഹമ്മദ് നാഗരാജുവിനെ കണ്ടെത്തുന്നതിന് സാങ്കേതികവിദ്യയുടെ സഹായം തേടി എന്നാണ് പൊലീസ് കണ്ടെത്തൽ.

  അഷ്രിൻ തന്റെ മൊബൈൽ ഫോൺ വീട്ടിൽ ഉപേക്ഷിച്ചാണ് ഒളിച്ചോടിയത്. അവരുടെ വീട്ടുകാർ പിന്നീട് ഈ മൊബൈൽ ഫോണിൽ നിന്ന് ചില വിവരങ്ങൾ ശേഖരിച്ചിരുന്നു. യുവതി പതിവായി വിളിച്ചിരുന്ന മൊബൈൽ നമ്പറുകൾ പരിശോധിച്ച് നാഗരാജുവിന്റെ നമ്പർ കണ്ടെത്തി.

  നിർഭാഗ്യവശാൽ നാഗരാജു തന്റെ മൊബൈൽ നമ്പർ തന്നെയാണ് ജിമെയിൽ ഐഡിയും പാസ്‌വേഡുമായി യോജിപ്പിച്ചിരുന്നത്. ഈ പാസ്വേർഡ് പ്രതികൾക്ക് എളുപ്പത്തിൽ കണ്ടെത്താൻ കഴിഞ്ഞു. തുടർന്ന് ദമ്പതികളെ കണ്ടെത്തുന്നതിന് "ഫൈൻഡ് മൈ ഡിവൈസ്" ആപ്പിൽ അത് ഉപയോഗിക്കാനും സാധിച്ചു.

  മെയ് 4 ന് രാത്രി മൊബിൻ തന്റെ ഭാര്യാസഹോദരൻ മുഹമ്മദ് മസൂദ് അഹമ്മദിന്റെ സഹായത്തോടെയാണ് നാഗരാജുവിനെ പൊതുസ്ഥലത്ത് വച്ച് ആക്രമിച്ചത്. ആക്രമണത്തിനിരയായ യുവാവ് സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ഇരുമ്പുവടികൊണ്ട് അടിച്ചും കത്തികൊണ്ട് കുത്തിയുമാണ് ഇവർ ഇരയെ കൊലപ്പെടുത്തിയത്. ആക്രമണം തടയാൻ അഷ്രിൻ ശ്രമിക്കുന്നതും നിലവിളിക്കുന്നതും സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

  കൊലപാതകത്തിന് മറ്റാരെങ്കിലും പ്രതിയെ സഹായിച്ചിട്ടുണ്ടോ എന്നറിയാൻ ഹൈദരാബാദ് പോലീസ് അന്വേഷണം നടത്തി വരികയാണ്.

  ഹൈദരാബാദിൽ കാർ വിൽപനക്കാരനായിരുന്നു ബി.നാഗരാജു. വിവാഹശേഷവും അഷ്രിന്റെ വീട്ടുകാർ നാഗരാജുവിനെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. ഇതേക്കുറിച്ചു പോലീസിൽ പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ തന്റെ സഹോദരനടക്കമുള്ള പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട നാഗരാജുവിന്റെ ഭാര്യ അഷ്രിൻ സുല്‍ത്താന രംഗത്തെത്തിയിട്ടുണ്ട്.
  Published by:Arun krishna
  First published: