• HOME
  • »
  • NEWS
  • »
  • crime
  • »
  • 18 സ്ത്രീകൾ വഴി സ്വർണ്ണക്കടത്ത്; മലയാളി ജ്വല്ലറി ഉടമയും മകനും അറസ്റ്റിൽ

18 സ്ത്രീകൾ വഴി സ്വർണ്ണക്കടത്ത്; മലയാളി ജ്വല്ലറി ഉടമയും മകനും അറസ്റ്റിൽ

ആഭരണമായും, പേസ്റ്റ് രൂപത്തിലുമാണ് സ്വർണം കടത്തിയത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    സുഡാൻ സ്വദേശിനികളായ 18 സ്ത്രീകൾ വഴി സ്വർണം കടത്തിയ (gold smuggling) സംഭവത്തിൽ മലയാളി ജ്വല്ലറി ഉടമയും മകനും അറസ്റ്റിൽ. കഴിഞ്ഞ മാസം മുംബൈ വിമാനത്താവളത്തിൽ പത്തു കോടി രൂപ വിലമതിക്കുന്ന 16 കിലോഗ്രാം സ്വർണവുമായി പിടിയിലായ കേസിലാണ് അറസ്റ്. ആഭരണമായും, പേസ്റ്റ് രൂപത്തിലുമാണ് സ്വർണം കടത്തിയത്. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) കോഴിക്കോട് സ്വദേശി മുഹമ്മദ് അലി, മകൻ ഷഹീബ് എന്നിവരെ അറസ്റ്റ് ചെയ്തു.

    Also read: ട്രെയ്‌നിൽ കഞ്ചാവ് കടത്തൽ; ആലപ്പുഴ സ്റ്റേഷനിൽ വച്ച് 6.63 കിലോ കഞ്ചാവ് പിടികൂടി

    ഏപ്രിൽ 25ന് മൂന്നു വ്യത്യസ്ത വിമാനങ്ങളിൽ സംഘം തിരിഞ്ഞ് യുവതികൾ മുംബൈയിൽ വിമാനമിറങ്ങിയിരുന്നു. അറസ്റ്റിലായതും സ്വർണക്കടത്തിന്റെ പ്രധാന സൂത്രധാരന്മാർ എന്ന് കരുതുന്ന ജ്വലറി ഉടമയെയും മകനെയും കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചു. സ്വർണം കമ്മീഷൻ വ്യവസ്ഥയിൽ കടത്തുന്നവരാണ് സുഡാനിലെ സ്ത്രീകൾ.

    Published by:user_57
    First published: