ഹൈദരബാദിലേക്ക് പോയ മലയാളി യുവാവിനെ ബെംഗളൂരുവിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ആലുവ എടത്തല എട്ടുകാട്ടില്‍ വീട്ടില്‍ അഷ്റഫിന്റെയും റംലയുടെയും മകന് മുഹമ്മദ് ഷഹദിനെയാണ് (24) കണ്ടെത്തിയത്. ഹൈദരാബാദ് വിമാനത്താവളത്തിലെ കാര്‍ഗോവിഭാഗം ജീവനക്കാരനാണ് മരിച്ച മുഹമ്മദ് ഷഹദ്. ബെംഗളൂരു ഒലിമംഗലയിലാണ് ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
നാട്ടില്‍നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ഷഹദുമായി ഒമ്പതാം തീയതിമുതല്‍ വീട്ടുകാര്‍ക്ക് ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. ഹൈദരാബാദിലേക്കുള്ള യാത്രാമധ്യേ ഷഹദ് ബെംഗളൂരുവില്‍ തങ്ങുകയായിരുന്നു.
ഒലിമംഗലയിലെ വീട്ടില്‍ താമസിച്ചിരുന്ന ഷഹദിനെ രണ്ടുദിവസമായിട്ടും പുറത്തുകാണാതിരുന്നതോടെ സംശയം തോന്നിയ അയല്‍ക്കാര്‍ പോലീസിനെ വിവരമറിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം.നിലത്തുവീണുകിടക്കുന്ന നിലയിലായിരുന്നു നേരത്തേ ഷഹദിന്റെ സുഹൃത്തുക്കള്‍ താമസിച്ചിരുന്ന വീടാണിത്.
Also Read- ഒൻപത് കടകളുടെ പൂട്ട് തകർത്ത മോഷ്ടാക്കൾ കവർന്നത് അൻപതിനായിരം രൂപ; CCTV ദൃശ്യങ്ങൾ പുറത്ത്
സംഭവത്തില്‍ ഹെബ്ബഗോഡി പോലീസ് കേസെടുത്തു. എ.ഐ.കെ.എം.സി.സി. പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മൃതദേഹം ബെംഗളൂരുവില്‍നിന്ന് നാട്ടിലേക്ക് കൊണ്ടുപോയി. ഷഹദിന്റെ സഹോദരി: ഫാത്തിമ.
സുഹൃത്തുക്കള്‍ തമ്മില്‍ സംഘര്‍ഷം; യുവാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി
ഇടുക്കി: സുഹൃത്തുക്കള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.തൊടുപുഴ ഒളമറ്റത്താണ് സംഭവം. ഒളമറ്റം സ്വദേശി മുണ്ടക്കല്‍ മജുവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഒളമറ്റം സ്വദേശിയുമായ നോബിള്‍ തോമസിനെ പോലീസ് അറസ്റ്റു ചെയ്തു.
ഇരുവരും തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തര്‍ക്കത്തെ തുടര്‍ന്ന് നോബിള്‍ തോമസ് മജുവിനെ കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മജുവിന്റെ മൃതദേഹം പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
വിരുന്ന് നല്‍കാമെന്ന് പറഞ്ഞ് വിളിച്ച് വരുത്തി വധുവിനെയും വരനെയും ബന്ധുക്കള്‍ വെട്ടിക്കൊന്നു
ചെന്നൈ: വിരുന്ന് നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി നവദമ്പതികളെ വധുവിന്റെ സഹോദരന് വെട്ടിക്കൊലപ്പെടുത്തി. അഞ്ചു ദിവസം മുന്‍പ് വിവാഹിതരായ ശരണ്യ - മോഹന്‍ എന്നീ ദമ്പതികളെയാണ് ബന്ധുക്കള്‍ വെട്ടിവീഴ്ത്തിയത്. സഹോദരനായ ശക്തിവേല്‍, ബന്ധു രഞ്ജിത് എന്നിവര്‍ ചേര്‍ന്ന് വെട്ടിക്കൊല്ലുകയായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതികള്‍ ഒളിവില്‍ പോയിരിക്കുകയാണ്.
കുംഭകോണത്തിനടുത്തുള്ള ചോളപുരത്തെ തുളുക്കവേലി സ്വദേശിയായിരുന്നു ശരണ്യ. 31-കാരനായ മോഹനും 22-കാരിയായ ശരണ്യയും തിരുനെല്‍വേലിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യവേയാണ് കണ്ടുമുട്ടുന്നത്.
Also Read- സ്ത്രീധനമായി കാർ കിട്ടിയില്ല; ഭാര്യയെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്ന് ഭർത്താവ്
പ്രണയം സ്വന്തം വീട്ടില്‍ പറഞ്ഞപ്പോള്‍ ശരണ്യയുടെ വീട്ടുകാര്‍ എതിര്‍ക്കുകയും സ്വന്തം സമുദായത്തില്‍പ്പെട്ട ഒരാളെത്തന്നെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ വീട്ടുകാരുെട എതിര്‍പ്പ് മറികടന്ന് ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ജൂണ്‍ 9-നായിരുന്നു ചെന്നൈയില്‍ വെച്ച് ഇരുവരും വിവാഹിതരായത്.
വിവാഹത്തെക്കുറിച്ച് അറിഞ്ഞ ശരണ്യയുടെ സഹോദരന് ശക്തിവേല്‍, ഇരുവരോടും ക്ഷമിച്ചുവെന്ന് പറഞ്ഞ് വീട്ടിലേക്ക് തിരിച്ച് വരാന്‍ ശരണ്യയോട് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് വീട്ടിലെത്തിയ ഇരുവരെയും ശക്തിവേലും ബന്ധുവും വടിവാളുമായി എത്തി വെട്ടുകയായിരുന്നു.ശരണ്യയുടെയും മോഹന്റെയും മൃതദേഹങ്ങള്‍ കുംഭകോണം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇരുവരുടെയും മൃതദേഹം മോഹന്റെ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.