ബംഗളൂരു: ട്രെയിനിൽ ഉറങ്ങി കിടക്കുന്നതിനിടെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച മലയാളി യുവാവിനെ ബംഗളുരു സ്വദേശിനിയും സുഹൃത്തുക്കളും ചേർന്ന് പിന്തുടർന്ന് പിടികൂടി. സംഭവത്തിൽ ബംഗളൂരുവിൽ മാർക്കറ്റിങ് എക്സിക്യൂട്ടിവായ സുനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ നവംബർ ആറിന് കൊച്ചുവേളി-മൈസൂരു എക്സ്പ്രസിൽ സേലത്തിനും തിരുപ്പത്തൂരിനും ഇടയിലാണ് സംഭവം. ബംഗളൂരുവിൽ ജോലി ചെയ്യുന്ന 28കാരിയാണ് പരാതിക്കാരി.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, പുലർച്ചെ അഞ്ച് മണിയോടെയാണ് എസ്8 കോച്ചിൽ ഉറങ്ങിക്കിടന്ന യുവതിയുടെ ശരീരത്തിൽ 32കാരനായ സുനീഷ് കടന്നുപിടിച്ചത്. ഞെട്ടിയുണർന്ന യുവതി ബഹളം വെച്ചതോടെ സുനീഷ് അടുത്ത ബോഗിയിലേക്ക് ഓടി. പിന്നാലെ ഓടിയ യുവതി സുനീഷിനെ തടഞ്ഞുവെച്ചു. എന്നാൽ താൻ നിരപരാധിയാണെന്ന് ആവർത്തിച്ചു വ്യക്തമാക്കി. ആ കോച്ചിലുണ്ടായിരുന്ന യാത്രക്കാർ ആരും യുവതിയെ സഹായിക്കാൻ തയ്യാറായില്ല. ഇതിനിടയിൽ ടിടിഇയെയും റെയിൽവേ പൊലീസിനെയും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
തിരികെ സീറ്റിലെത്തിയ യുവതി, അവിടെ ഉണ്ടായിരുന്ന സുഹൃത്തുക്കളെയും കൂട്ടി വീണ്ടും സുനീഷിനെ തടഞ്ഞുവെച്ചു. റെയിൽവേ പൊലീസുമായി ബന്ധപ്പെട്ട് തിരപ്പത്തൂർ സ്റ്റേഷനിലെത്തിയപ്പോൾ സുനീഷിനെ പൊലീസിന് കൈമാറുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്യലിന് ശേഷം റെയിൽവേ കോടതിയിൽ ഹാജരാക്കും.
പിന്നീട് ബംഗളൂരു കന്റോൺമെന്റ് സ്റ്റേഷനിൽവെച്ച് ഔദ്യോഗികമായി പരാതി നൽകുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സുനീഷിനെതിരെ ലൈംഗിക പീഡന ശ്രമത്തിന് ഐപിസി 354 എ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. കേസ് പിന്നീട് ജോളാർപേട്ട റെയിൽവേ പൊലീസിന് കൈമാറി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.