• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | സ്വത്ത് വില്‍പ്പന: സുനില്‍ ഗോപിയെ വഞ്ചനാക്കുറ്റത്തിന് അറസ്റ്റ് ചെയ്തു

Arrest | സ്വത്ത് വില്‍പ്പന: സുനില്‍ ഗോപിയെ വഞ്ചനാക്കുറ്റത്തിന് അറസ്റ്റ് ചെയ്തു

കോയമ്പത്തൂർ ജി. എൻ. മിൽ റോഡിലെ ഗിരിധരന്റെ പരാതിയിലാണ് നടപടി

  • Share this:
സ്വത്ത് വിൽപ്പനയുമായി ബന്ധപ്പെട്ട വഞ്ചനാ കേസില്‍ മലയാളിയെ കോയമ്പത്തൂർ ജില്ലാ ക്രൈംബ്രാഞ്ച്  പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം സ്വദേശിയായ സുനില്‍ ഗോപി (55) ആണ് അറസ്റ്റിലായത്. കോയമ്പത്തൂർ ജി. എൻ. മിൽ റോഡിലെ ഗിരിധരന്റെ പരാതിയിലാണ് നടപടി. ഇയാള്‍ക്കൊപ്പം റീന, ശിവദാസ് എന്നിവര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.

കോയമ്പത്തൂർ നവക്കര മാവുത്തംപതി വില്ലേജിലെ മയിൽ സ്വാമിയുടെ 4.52 ഏക്കർ ഭൂമി സുനിൽ ഗോപി വാങ്ങിയിരുന്നു. എന്നാൽ സ്ഥല വിൽപ്പനയുമായി ബന്ധപ്പെട്ട് സിവിൽ കേസ് ഉണ്ടായതോടെ  കോടതി സ്ഥലവിൽപന  അസാധുവാക്കി. ഇക്കാര്യം മറച്ചുവെച്ച് വ്യവസായിയായ ഗിരിധരന് സ്ഥലം കൈമാറാനായി 97 ലക്ഷം രൂപ മുൻകൂർ പണം കൈപ്പറ്റുകയും 2021 നവംബർ 24 ന് രജിസ്ട്രേഷൻ നടത്തി കൊടുക്കുകയും ചെയ്തിരുന്നു.

ഭൂമി വിൽപ്പനയിൽ വഞ്ചിക്കപ്പെട്ടുവെന്ന് ആരോപിച്ച് ഗിരിധരൻ സുനിൽ ഗോപി, പണമിടപാടിന് സാക്ഷികളായ റീന, ശിവദാസ് എന്നിവർക്കെതിരെയും പരാതി നൽകി. കോയമ്പത്തൂർ പോലീസ് കോഴിക്കോട് നിന്നാണ് സുനിൽ ഗോപിയെ കസ്റ്റഡിയിലെടുത്തത്. നടനും രാജ്യസഭാ എംപി യുമായ സുരേഷ്ഗോപിയുടെ സഹോദരനാണ് സുനിൽഗോപി.

കൈവശാവകാശരേഖയ്ക്ക് മദ്യവും 2000 രൂപയും കൈക്കൂലി; വില്ലേജ് ഓഫീസറും സ്വീപ്പറും അറസ്റ്റില്‍

കാസര്‍കോട്: കൈവശാവകാശരേഖ നല്‍കാന്‍ അപേക്ഷകനില്‍ നിന്ന് കൈക്കൂലി (bribe) വാങ്ങുന്നതിനിടെ ബെള്ളൂര്‍ നെട്ടണിഗെ ഗ്രൂപ്പ് വില്ലേജ് ഓഫീസറും (Village Officer) സ്വീപ്പറും അറസ്റ്റില്‍ (Arrest). വില്ലേജ് ഓഫീസര്‍ തിരുവനന്തപുരം വീരണകാവ് കുട്ടിച്ചിറ എസ്.എല്‍. സദനത്തില്‍ എസ്.എല്‍.സോണി (45), കാഷ്വല്‍ സ്വീപ്പര്‍ നെട്ടണിഗെ കിന്നിംഗാറിലെ കെ.ശിവപ്രസാദ (37) എന്നിവരാണ് അറസ്റ്റിലായത്.

കൈവശാവകാശരേഖ നല്‍കുന്നതിനായി മദ്യവും 2000 രൂപയുമാണ് വില്ലേജ് ഓഫീസര്‍ ആവശ്യപ്പെട്ടത്. മുള്ളേരിയ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. ഇദ്ദേഹത്തിന്റെ ഭാര്യയുടെ ബെള്ളൂര്‍ അഡ്വാളയിലെ സ്ഥലത്തിന്റെ കൈവശാവകാശരേഖയ്ക്കും സ്‌കെച്ചിനും അപേക്ഷ നല്‍കിയിരുന്നു. ഇത് അനുവദിച്ചു നല്‍കുന്നതിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്.

വില്ലേജ് ഓഫീസില്‍ കൈക്കൂലി പിരിച്ചെടുക്കുന്നതിന് സഹായിയായിരുന്നു സ്വീപ്പറായ കെ.ശിവപ്രസാദ്. ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് പരാതിക്കാരനില്‍നിന്ന് കൈക്കൂലിപ്പണം വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് ഡിവൈ.എസ്.പി. കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ഇന്‍സ്പെക്ടര്‍ സിബി തോമസ്, സബ് ഇന്‍സ്പെക്ടര്‍ പി.പി.മധു, എ.എസ്.ഐ.മാരായ രാധാകൃഷ്ണന്‍, വി.എം.മധുസൂദനന്‍, പി.വി.സതീശന്‍, വി.ടി.സുഭാഷ് ചന്ദ്രന്‍, എസ്.സി.പി.ഒ.മാരായ പ്രിയ കെ.നായര്‍, എം.സതീശന്‍, പി.കെ.രഞ്ജിത്ത് കുമാര്‍, എന്‍.മനോജ്, കെ.പി.പ്രദീപ്, കെ.വി.ജയന്‍, കെ.വി.ഷീബ, സി.പി.ഒ.മാരായ കെ.പ്രമോദ് കുമാര്‍, എ.എസ്.ഐ. ഡ്രൈവര്‍ കെ.വി.ശ്രീനിവാസന്‍, എസ്.സി.പി.ഒ. ഡ്രൈവര്‍ ടി.കൃഷ്ണന്‍, സി.പി.ഒ. ഡ്രൈവര്‍ എ.വി.രതീഷ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
Published by:Arun krishna
First published: